Representative Image
Posted On
date_range Updated On
date_range നൈജീരിയയിൽ ആയുധധാരികൾ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി
ലാഗോസ്: വടക്ക് പടിഞ്ഞാറൻ നൈജീരിയയിൽ ആയുധധാരികൾ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തിലെ 10 പേരെയും തട്ടിക്കൊണ്ടുപോയി. കദുന സ്റ്റേറ്റിലെ കജുരു നഗരം ആക്രമിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ.
കജുരുവിലെ നേതാവ് 83കാരൻ അൽഹാജി അൽഹസൻ അദാമുവിനെയും കുടുംബത്തെയുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന പ്രദേശത്തോട് ചേർന്ന വനത്തിൽ പൊലീസും സൈന്യവും തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.