​ഫ്രാൻസിലെ യുവത്വം ജയിക്കട്ടെ

1968 മേയിലെ വിദ്യാർഥി കലാപം ഓർമിക്കുന്നുണ്ടോ? ​ഫ്രാൻസി​െല വിദ്യാർഥികൾ അന്ന് ചരിത്രം രചിച്ചു. പാരിസ് സർവകലാശാലയിൽനിന്നായിരുന്നു തുടക്കം. വിദ്യാർഥി പ്രക്ഷോഭം വലിയ ജനകീയ മുന്നേറ്റമായി മാറി, തൊഴിലാളികൾ പ്രക്ഷോഭത്തിന് മുന്നിലേക്ക​ുവന്നു. സർക്കാറിന് മുട്ടുകുത്തേണ്ടിവന്നു.

സമാനമായ അവസ്ഥയിലാണ് ഇപ്പോൾ ഫ്രാൻസ്. ഇമ്മാനുവൽ മാക്രോണിന്റെ ഭരണത്തിനെതിരെ വൻ പ്ര​േക്ഷാഭം ഫ്രാൻസിലെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്. കടുത്ത ഇന്ധന പ്രതിസന്ധിയും രൂക്ഷമായ വിലക്കയറ്റവും പൊറുതിമുട്ടിച്ച​തോടെയാണ് ജനം തെരുവിലിറങ്ങിയത്. വിദ്യാർഥി-യുവജനങ്ങൾക്കുനേരെ നടന്ന പൊലീസ് നടപടി തലസ്ഥാനമായ പാരിസിലും പ്രാന്തപ്രദേശങ്ങളിലും വ്യാപക ആൾക്കൂട്ട അതിക്രമങ്ങൾക്കിടയാക്കി.

ദിവസങ്ങളായി നടന്നുവരുന്ന വിദ്യാർഥി യുവജന പ്രക്ഷോഭം, ശനിയാഴ്ച കണ്ണീർവാതക, ലാത്തി പ്രയോഗവുമായി പൊലീസ് രംഗത്തിറങ്ങുകയും പ്രക്ഷോഭകരെ കൂട്ടമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയും ചെയ്തതോടെ അക്രമാസക്തമായി മാറി. ഫ്രാൻസിൽ പ്രതിഷേധ പ്രക്ഷോഭങ്ങളുടെ സന്ദർഭം മുതലെടുത്ത് സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്ന പതിവ് ആവർത്തിച്ചതോടെ തലസ്ഥാനത്തും സമീപനഗരങ്ങളിലും വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും അരങ്ങേറിയതായി റിപ്പോർട്ടുണ്ട്.

എട്ടു ലക്ഷത്തോളം പേർ വിവിധയിടങ്ങളിലായി പങ്കെടുത്ത വൻ പ്രക്ഷോഭങ്ങളാണ് കലാപ നിയന്ത്രണ പൊലീസിന്റെ നടപടിയോടെ വ്യാപകമായ അക്രമപരമ്പരകളിലേക്ക് നീങ്ങിയത്. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകളാണ് പ്രക്ഷോഭത്തെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുന്നതെന്നും സന്ദർഭം മുതലെടുത്ത് ക്രിമിനലുകൾ കൊള്ളക്കിറങ്ങുകയാണെന്നും സർക്കാർ ആരോപിക്കുന്നു.

അടുത്ത വർഷം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജ്യത്ത് മാക്രോൺ ഭരണം ശേഷിപ്പിച്ച രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗപ്പെടുത്താനായി വലതുപക്ഷ തീവ്രസംഘടനകളും രംഗത്തുണ്ട്. ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം.

സെപ്റ്റംബർ 17ന് തെക്കുകിഴക്കൻ പാരിസിലെ തൊഴിലാളി ഭൂരിപക്ഷ മേഖലയായ ​െക്രത്തെയ്‌ലിലെ അവഗണന നേരിടുന്ന ഒരു ഹൈസ്കൂളിൽനിന്ന് വിദ്യാർഥികൾ പഠിപ്പുമുടക്കി തെരുവിലിറങ്ങിയതാണ് തുടക്കം. അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം, അനുദിനം തകർച്ചയിലേക്ക് നീങ്ങുന്ന വിദ്യാഭ്യാസ നിലവാരം തുടങ്ങിയ പ്രാഥമികപ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു പഠിപ്പുമുടക്ക്. രണ്ടാഴ്ച പിന്നിടുമ്പോഴേക്കും ഫ്രഞ്ച് നഗരങ്ങളിലുടനീളം സമാന വിദ്യാർഥി പ്രക്ഷോഭങ്ങൾ ആളിക്കത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും ട്രേഡ് യൂനിയനുകളുടെയും പിന്തുണയോടെ ഹൈസ്കൂൾ, യൂനിവേഴ്സിറ്റി വിദ്യാർഥികൾ പ്രക്ഷോഭത്തിന്റെ തെരുവുകൾ തീർത്തു. ഇത്തരത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾ അണിനിരക്കുന്ന പ്രതിഷേധം ഫ്രാൻസ് സമീപകാലത്തൊന്നും കണ്ടിട്ടില്ല.

അധികൃതർ സമരത്തെ കർക്കശമായി നേരിട്ട വടക്കൻ ഫ്രാൻസിലെ ലെൻസിൽ പൊലീസ് എറിഞ്ഞ ഗ്രനേഡ് തട്ടി ഒരു വിദ്യാർഥിക്ക് കൈ നഷ്ടമായി. ആറായിരത്തോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്തെങ്കിലും പ്രായപൂർത്തിയാകാത്തവരായതിനാൽ വിട്ടയക്കുകയായിരുന്നു. ഉന്നയിച്ച പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താതെ ഭരണകൂടം പ്രതിഷേധം അടിച്ചമർത്താനാണ് ആവേശം കാണിക്കുന്നതെന്നാണ് സമരക്കാരുടെ പരാതി. ഫ്രാൻസിലെ പ്രക്ഷോഭം ശരിയായ പാതയിൽ മുന്നേറട്ടെ. അവിടെയും വിജയം മാത്രമാണ് ലളിതമായ ഉത്തരം.

Tags:    
News Summary - Student Uprising Returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.