മരിച്ചാലും
മലമുകളിലെ പ്രഭാഷണത്തിനും ആലിന്‍ചുവട്ടിലെ ധ്യാനത്തിനും ഒക്ടോബറിലെ പ്രസംഗ വര്‍ഷത്തിനും ലോങ് മാര്‍ച്ചില്‍ കൊണ്ട മഴയ്ക്കും ദണ്ഡിയാത്രയുടെ വിയര്‍പ്പിനും വിഭജനത്തിന്റെ വെയിലിനും അമേരിക്കക്കെതിരെ പെയ്ത രക്തത്തിനും ഗസ്സയിലെ ചാരം പുതഞ്ഞ കിടപ്പിനും ബലികുടീരങ്ങളില്‍ വീണ സ്വപ്നങ്ങള്‍ക്കും ശേഷം ഈ കല്ല് ഒന്നു വിശ്രമിക്കുകയാണ്. അധികം നേരമില്ല, പോകാറായി, തന്നെയും വിഗ്രഹമോ ബലിക്കല്ലോ ആക്കും മുമ്പേ. മനുഷ്യോദയം ഉള്‍പ്പെടെ എല്ലാം കണ്ട ഈ കല്ലിനു ഇത്രയേ പറയാനുള്ളൂ: വിജയത്തിന്റെ ആര്‍പ്പുവിളിയില്‍ തെരുവുമൂലയില്‍ ഞെരിച്ചമര്‍ത്തപ്പെടുന്നവന്റെ നിലവിളി കേള്‍ക്കാന്‍ മറക്കരുത് എല്ലാ...
മലമുകളിലെ പ്രഭാഷണത്തിനും
ആലിന്‍ചുവട്ടിലെ ധ്യാനത്തിനും
ഒക്ടോബറിലെ പ്രസംഗ വര്‍ഷത്തിനും
ലോങ് മാര്‍ച്ചില്‍ കൊണ്ട മഴയ്ക്കും
ദണ്ഡിയാത്രയുടെ വിയര്‍പ്പിനും
വിഭജനത്തിന്റെ വെയിലിനും
അമേരിക്കക്കെതിരെ പെയ്ത രക്തത്തിനും
ഗസ്സയിലെ ചാരം പുതഞ്ഞ കിടപ്പിനും
ബലികുടീരങ്ങളില്‍ വീണ സ്വപ്നങ്ങള്‍ക്കും ശേഷം
ഈ കല്ല് ഒന്നു വിശ്രമിക്കുകയാണ്.
അധികം നേരമില്ല, പോകാറായി,
തന്നെയും വിഗ്രഹമോ
ബലിക്കല്ലോ ആക്കും മുമ്പേ.
മനുഷ്യോദയം ഉള്‍പ്പെടെ എല്ലാം കണ്ട
ഈ കല്ലിനു ഇത്രയേ പറയാനുള്ളൂ:
വിജയത്തിന്റെ ആര്‍പ്പുവിളിയില്‍
തെരുവുമൂലയില്‍ ഞെരിച്ചമര്‍ത്തപ്പെടുന്നവന്റെ
നിലവിളി കേള്‍ക്കാന്‍ മറക്കരുത്
എല്ലാ നിറങ്ങളും ചെന്നുചേരുന്ന
കറുപ്പിനെ അവഗണിക്കരുത്
മരിച്ചാലും തല കുനിക്കരുത്.
നദികളോ സമുദ്രങ്ങളോ വന്നുമൂടിയാലും
അലിഞ്ഞ് ജലത്തില്‍ ചേര്‍ന്ന്
സ്വത്വം കൈ വിടരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.