‘ദ ​മെ​സേ​ജി’​ന്റെ അ​ര നൂ​റ്റാ​ണ്ട്

കാ​ഴ്ച​യു​ടെ ച​രി​ത്രം​ത​ന്നെ തി​രു​ത്തി​യെ​ഴു​തി​യ ഒ​രു ച​രി​ത്ര സി​നി​മ​യാ​ണ് ‘ദ ​മെ​സേ​ജ്’. സി​നി​മ​യു​ടെ ച​രി​ത്ര പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും അ​ത് സൃ​ഷ്ടി​ച്ച അ​ല​ക​ളെ​ക്കു​റി​ച്ചും എ​ഴു​തു​ന്നു. മ​ക്ക​യി​ല്‍, ഇ​സ്‌​ലാം മ​ത​ത്തി​ന്റെ മു​ള​പൊ​ട്ട​ലി​ന്റെ​യും വ​ള‍ര്‍ച്ച​യു​ടെ​യും ക​ഥ, മു​ഹ​മ്മ​ദ് ന​ബി​യെ നാ​യ​ക​നാ​ക്കി സെ​ല്ലു​ലോ​യി​ഡി​ല്‍ ആ​വി​ഷ്ക​രി​ച്ച ച​ല​ച്ചി​ത്ര ധീ​ര​ത​ക്ക്, ‘ദ ​മെ​സേ​ജി’​ന് അ​ര നൂ​റ്റാ​ണ്ട് തി​ക​യു​ന്നു. ഇ​റാ​നി​ലെ ‘ഇ​ശ്റാ​ഖി (Illuminationist) സി​നി​മ’, ഇ​ന്ത്യോ​നേ​ഷ്യ കേ​ന്ദ്ര​മാ​യി വി​ക​സി​ച്ച ‘സി​നി​മ ഇ​സ്‍ലാ​മി’, ഏ​ഷ്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ...

കാ​ഴ്ച​യു​ടെ ച​രി​ത്രം​ത​ന്നെ തി​രു​ത്തി​യെ​ഴു​തി​യ ഒ​രു ച​രി​ത്ര സി​നി​മ​യാ​ണ് ‘ദ ​മെ​സേ​ജ്’. സി​നി​മ​യു​ടെ ച​രി​ത്ര പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും അ​ത് സൃ​ഷ്ടി​ച്ച അ​ല​ക​ളെ​ക്കു​റി​ച്ചും എ​ഴു​തു​ന്നു.

മ​ക്ക​യി​ല്‍, ഇ​സ്‌​ലാം മ​ത​ത്തി​ന്റെ മു​ള​പൊ​ട്ട​ലി​ന്റെ​യും വ​ള‍ര്‍ച്ച​യു​ടെ​യും ക​ഥ, മു​ഹ​മ്മ​ദ് ന​ബി​യെ നാ​യ​ക​നാ​ക്കി സെ​ല്ലു​ലോ​യി​ഡി​ല്‍ ആ​വി​ഷ്ക​രി​ച്ച ച​ല​ച്ചി​ത്ര ധീ​ര​ത​ക്ക്, ‘ദ ​മെ​സേ​ജി’​ന് അ​ര നൂ​റ്റാ​ണ്ട് തി​ക​യു​ന്നു. ഇ​റാ​നി​ലെ ‘ഇ​ശ്റാ​ഖി (Illuminationist) സി​നി​മ’, ഇ​ന്ത്യോ​നേ​ഷ്യ കേ​ന്ദ്ര​മാ​യി വി​ക​സി​ച്ച ‘സി​നി​മ ഇ​സ്‍ലാ​മി’, ഏ​ഷ്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​റി​യ​പ്പെ​ട്ട ‘ഹ​ലാ​ല്‍ സി​നി​മ’ തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര സാ​ക്ഷാ​ത്കാ​ര​ങ്ങ​ളു​ടെ രീ​തി​ശാ​സ്ത്ര​ത്തെ​യും ദൃ​ശ്യ​ഭാ​ഷ​യെ​യും ഉ​ള്ള​ട​ക്ക​ത്തെ​യും രൂ​പ​പ്പെ​ടു​ത്തി​യ​തി​ല്‍ ‘ദ ​മെ​സേ​ജ്’ എ​ന്ന സി​നി​മ​ക്കു​ള്ള പ​ങ്ക് ചെ​റു​ത​ല്ല.

ഒ​രേ​സ​മ​യം അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും വെ​വ്വേ​റെ അ​ഭി​നേ​താ​ക്ക​ളെ വെ​ച്ച് 1974 ഏ​പ്രി​ലി​ല്‍ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ച്ച ഈ ​സി​നി​മ​യു​ടെ അ​റ​ബി​രൂ​പ​ത്തി​ന് ‘അ‍ര്‍രി​സാ​ല’ എ​ന്നാ​ണ് പേ​ര്. ഇം​ഗ്ലീ​ഷ് പ​തി​പ്പി​ന്റെ ‘മു​ഹ​മ്മ​ദ്, മെ​സ​ഞ്ച​ർ ഓ​ഫ് ഗോ​ഡ്’ എ​ന്ന ആ​ദ്യ​നാ​മം പി​ന്നീ​ട് ‘ദ ​മെ​സേ​ജ്’ എ​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു. ആ ​പേ​രു തൊ​ട്ടേ പു​തു​മ​ക​ളും വി​വാ​ദ​ങ്ങ​ളും നി​റ​ഞ്ഞ ‘ദ ​മെ​സേ​ജ്’ സി​നി​മ​യു​ടെ അ​മ്പ​തു വ‍ര്‍ഷ​ങ്ങ​ളു​ടെ കാ​ഴ്ച​പ്പെ​ട​ലി​ന്റെ ച​രി​ത്രം, ഒ​രു ലോ​ക​സി​നി​മ മ​ല​യാ​ള മു​സ്‍ലിം ഭാ​വു​ക​ത്വ​ത്തി​ല്‍ ഉ​ണ്ടാ​ക്കി​യ ച​ല​ച്ചി​ത്ര ഭ്ര​മ​ങ്ങ​ളു​ടെ​കൂ​ടി ക​ഥ​യാ​ണ്.

സം​വി​ധാ​യ​ക​ന്‍ മു​സ്ത​ഫ അ​ക്കാ​ദ് (Moustapha Akkad) സി​റി​യ​യി​ലെ അ​ല​പ്പോ​യി​ലാ​ണ് ജ​നി​ച്ച​ത്. 23ാം വ​യ​സ്സി​ല്‍ സം‌​വി​ധാ​നം പ​ഠി​ക്കാ​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പു​റ​പ്പെ​ടു​മ്പോ​ള്‍ ആ ​ചെ​റു​പ്പ​ക്കാ​ര​ന്റെ ബാ​ഗി​ല്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് പി​താ​വ് അ​നു​ഗ്ര​ഹി​ച്ച് ന​ൽ​കി​യ ഒ​രു ഖു​ർ‌​ആ​ൻ പ്ര​തി​യും ഇ​രു​നൂ​റോ​ളം ഡോ​ള​റും മാ​ത്ര​മാ​യി​രു​ന്നു. യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ഫോ​ർ​ണി​യ​യി​ല്‍നി​ന്ന് ന​ല്ല മാ​ര്‍ക്കി​ല്‍ സി​നി​മാ​പ​ഠ​ന​ത്തി​ല്‍ ബി​രു​ദ​മെ​ടു​ത്ത അ​ക്കാ​ദ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​ന​ത്തി​നാ​യി സ​തേ​ൺ കാ​ലി​ഫോ​ർ​ണി​യ സ​ർ‌​വ​ക​ലാ​ശാ​ല​യി​ല്‍ ചേ​ർ​ന്നു.

അ​വി​ടെ വെ​ച്ചാ​ണ്‌ സം‌​വി​ധാ​യ​ക​നാ​യ സാം ​പെ​ക്കി​ൻ​ഫ​യെ (Sam Peckinpah) ക​ണ്ടു​മു​ട്ടു​ന്ന​ത്. ഹോ​ളി​വു​ഡി​ല്‍ ‘ബ്ല‍ഡി പെ​ക്കി​ന്‍ഫ’ എ​ന്ന ഇ​ര​ട്ട​പ്പേ​രു​ണ്ടാ​യി​രു​ന്ന സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​യാ​ള്‍. പെ​ക്കി​ൻ​ഫ പി​ന്നീ​ട് അ​ക്കാ​ദി​ന്റെ ച​ല​ച്ചി​ത്ര​യാ​ത്ര​യു​ടെ വ​ഴി​കാ​ട്ടി​യും ഉ​പ​ദേ​ശ​ക​നു​മാ​യി​ത്തീ‍ര്‍ന്നു. അ​മേ​രി​ക്ക​ന്‍ ഉ​പ​രി​വ‍ര്‍ഗ ജീ​വി​ത​ങ്ങ​ളു​ടെ പൊ​ള്ള​ത്ത​ര​ങ്ങ​ളെ റി​യ​ലി​സ്റ്റ് ഭാ​ഷ​യി​ല്‍ നി​ശി​ത​മാ​യി തു​റ​ന്നു​കാ​ട്ടി​യ പെ​ക്കി​ന്‍ഫ സി​നി​മ​ക​ള്‍ മ​റ്റൊ​രു ത​ല​ത്തി​ലാ​ണ് അ​ക്കാ​ദി​നെ സ്വാ​ധീ​നി​ച്ച​ത്. അ​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു ‘ദ ​മെ​സേ​ജ്’.

ച​രി​ത്ര സി​നി​മ​യും സി​നി​മ​യു​ടെ ച​രി​ത്ര​വും

മു​ഹ​മ്മ​ദ് ന​ബി, അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ദ്യ നാ​ല് പി​ൻ​ഗാ​മി​മാ​ർ (ഖ​ലീ​ഫ​മാ​ർ), ന​ബി പ​ത്നി​മാ​ർ, ന​ബി​യു​ടെ മ​ക്ക​ൾ എ​ന്നി​വ​രു​ടെ​യൊ​ന്നും രൂ​പ​മോ ശ​ബ്ദ​മോ വെ​ളി​പ്പെ​ടു​ത്താ​തെ അ​വ​രു​ടെ സാ​ന്നി​ധ്യം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ‘ദ ​മെ​സേ​ജ്’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളി​ൽ ഏ​റ്റ​വും ക​ഠി​ന​മാ​യ​ത്. 1947ല്‍ ​നി​ർ​മി​ക്ക​പ്പെ​ട്ട, റോ​ബ​ർ​ട്ട് മോ​ണ്ട്ഗോ​മ​റി (Robert Montgomery)യു​ടെ ‘Lady in the Lake’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ്, പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ സ്ക്രീ​നി​ൽ കാ​ണി​ക്കാ​തെ, കാ​മ​റ​യെ ക​ഥാ​പാ​ത്ര​ത്തി​ന്റെ ക​ണ്ണു​ക​ളാ​ക്കി സം​വി​ധാ​നി​ച്ച (സ​ബ്ജ​ക്ടി​വ് കാ​മ​റ) ആ​ദ്യ ച​ല​ച്ചി​ത്ര ശ്ര​മം ന​ട​ന്ന​ത്. അ​തി​നു​ശേ​ഷ​വും അ​ത്ത​രം ധാ​രാ​ളം പ​രീ​ക്ഷ​ണ​ങ്ങ​ൾ ലോ​ക സി​നി​മ​യി​ൽ ന​ട​ന്നി​ട്ടു​ണ്ടാ​കാം.

എ​ന്നാ​ൽ, ഒ​രു ജീ​വ​ച​രി​ത്രാ​ത്മ​ക സി​നി​മ (ബ​യോ​പി​ക്)​യി​ൽ, കേ​ന്ദ്ര​വ്യ​ക്തി​ത്വ​ത്തി​ന്റെ​യും ത​ന്നോ​ട് ഏ​റ്റ​വു​മ​ടു​ത്ത പ​തി​ന​ഞ്ചി​ലേ​റെ വ്യ​ക്തി​ക​ളു​ടെ​യും രൂ​പ​മോ ശ​ബ്ദ​മോ ഉ​പ​യോ​ഗി​ക്കാ​തെ മു​ഴു​നീ​ള രം​ഗ​സം​വി​ധാ​നം നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു എ​ന്ന​ത് ലോ​ക സി​നി​മാ​ച​രി​ത്ര​ത്തി​ൽ​ത​ന്നെ ആ​ദ്യ​ത്തെ ഒ​രു​മ്പെ​ട​ലാ​യി​രു​ന്നു. ഇ​ത​ര ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന നി​ശ്ശ​ബ്ദ​ത​യി​ലൂ​ടെ​യും പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും അ​വ​രു​ടെ സാ​ന്നി​ധ്യം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന സൂ​ത്ര​മാ​ണ് മു​സ്ത​ഫ അ​ക്കാ​ദ് സ്വീ​ക​രി​ച്ച​ത്.

ഈ ​സാ​ങ്കേ​തി​ക​പ്പു​തു​മ ഇ​സ്‍ലാ​മി​ന്റെ മ​താ​ത്മ​ക നി​ര്‍ദേ​ശം പാ​ലി​ക്കു​ക എ​ന്ന അ​ര്‍ഥ​ത്തി​ല്‍ മാ​ത്ര​മ​ല്ല, പി​ന്നീ​ട് ലോ​ക​ത്തു​ണ്ടാ​യ ഈ ​ഗ​ണ​ത്തി​ൽ​പെ​ട്ട സി​നി​മ​ക​ളു​ടെ ദൃ​ശ്യ​പ​രി​ച​ര​ണ​ത്തി​ൽ സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്. മ​ത​പ​ര​മോ വി​ശു​ദ്ധ​മോ ആ​യ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും ച​രി​ത്ര​ത്തെ​യും സം​ഭ​വ​ങ്ങ​ളെ​യും ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ പി​ല്‍ക്കാ​ല ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​വും മാ​തൃ​ക​യും മു​സ്ത​ഫ അ​ക്കാ​ദ് ‘ദ ​മെ​സേ​ജി’​ലൂ​ടെ ന​ല്‍കി. പി​ന്നീ​ട് ലോ​ക​ത്തി​ന്റെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ചി​ത്രീ​ക​രി​ക്ക​പ്പെ​ട്ട നി​ര​വ​ധി സി​നി​മ​ക​ള്‍ക്കും നാ​ട​ക​ങ്ങ​ൾ​ക്കും ആ​നി​മേ​ഷ​ൻ ചി​ത്ര​ങ്ങ​ൾ​ക്കും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ൾ​ക്കും ‘ദ ​മെ​സേ​ജ്’ വ​ഴി​കാ​ട്ടി​യാ​യി.

മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത​വും ഇ​സ്‌​ലാ​മി​ന്റെ ആ​ദ്യ​കാ​ല ച​രി​ത്ര​വും ആ​വി​ഷ്ക​രി​ച്ച അ​മേ​രി​ക്ക​ൻ ആ​നി​മേ​ഷ​ൻ ച​ല​ച്ചി​ത്ര​മാ​യ ‘മു​ഹ​മ്മ​ദ് ദ ​ലാ​സ്റ്റ് പ്രോ​ഫ​റ്റ്’ (2002), ഖ​ത്ത​ർ ടി.​വി​യും എം.​ബി.​സി ഗ്രൂ​പ്പും ചേ​ർ​ന്ന് ത​യാ​റാ​ക്കി ലോ​ക​മെ​മ്പാ​ടും ത​രം​ഗ​മാ​യി മാ​റി​യ ച​രി​ത്ര പ​ര​മ്പ​ര ‘ഉ​മ​ർ’ (2012), ഇ​റാ​നി​യ​ൻ സം​വി​ധാ​യ​ക​നാ​യ മ​ജീ​ദ് മ​ജീ​ദി ന​ബി​യു​ടെ വ്യ​ക്തി​ത്വ​രൂ​പ​വ​ത്ക​ര​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ ‘മു​ഹ​മ്മ​ദ്: ദി ​മെ​സ​ഞ്ച​ർ ഓ​ഫ് ഗോ​ഡ്’ (2015) എ​ന്നി​വ​യാ​ണ് അ​തി​ലെ മി​ക​ച്ച ചി​ല മാ​തൃ​ക​ക​ള്‍.

ഇ​സ്‍ലാ​മി​ക ക​ല​യു​ടെ രീ​തി​ശാ​സ്ത്ര​ത്തി​ലെ രൂ​പ​നി​ഷേ​ധം (Aniconism /Aniconic Representation) ച​ല​ച്ചി​ത്ര മാ​ധ്യ​മ​ത്തി​ലേ​ക്ക് എ​ങ്ങ​നെ സ്വീ​ക​രി​ക്ക​പ്പെ​ട്ടു എ​ന്ന​തി​നെ​ക്കു​റി​ച്ച് ച​ല​ച്ചി​ത്ര ഗ​വേ​ഷ​ണ രം​ഗ​ത്ത് ഇ​പ്പോ​ള്‍ പ്ര​സ​ക്ത​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. സി​നി​മ എ​ന്ന മ​തേ​ത​ര/​ആ​ധു​നി​ക മാ​ധ്യ​മ​ത്തി​ന് മ​താ​ത്മ​ക നി​ർ​ദേ​ശ​ങ്ങ​ളെ എ​ത്ര​ക​ണ്ട് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​മെ​ന്ന പ്ര​ശ്ന​ത്തെ മ​തേ​ത​രാ​ന​ന്ത​ര ചി​ന്താ​മ​ണ്ഡ​ലം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ത​ലാ​ൽ അ​സ​ദി​ന്റെ (Talal Asad) ‘Formation of the Secular: Christianity, Islam, Modernity, Genealogies of Religion’ പോ​ലു​ള്ള ഗ്ര​ന്ഥ​ങ്ങ​ളി​ലെ ആ​ശ​യ​ങ്ങ​ൾ ച​ല​ച്ചി​ത്ര പ​ഠ​ന​വു​മാ​യി ഈ ​ക​ണ്ണി​യി​ലാ​ണ് ബ​ന്ധ​പ്പെ​ടു​ന്ന​ത്. ഹ​ലാ​ല്‍ സി​നി​മ​യു​ടെ ആ​വി​ഷ്കാ​ര രീ​തി​ശാ​സ്ത്ര​ത്തി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യും അ​താ​യി​രു​ന്നു. കാ​മ​റ​യെ പ്ര​വാ​ച​ക​ന്റെ​യും ഖ​ലീ​ഫ​മാ​രു​ടെ​യും ക​ണ്ണു​ക​ളാ​ക്കി മാ​റ്റി​യ സാ​ങ്കേ​തി​ക​ത്വം പ്രേ​ക്ഷ​ക​നി​ൽ ഉ​ണ്ടാ​ക്കു​ന്ന അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് ‘ഫി​ലിം ഫി​നോ​മ​നോ​ള​ജി’ (Film Phenomenology) വി​ഭാ​ഗ​ത്തി​ലും ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ദൃ​ശ്യ​രൂ​പ​ത്തി​ൽ കാ​ണി​ക്കാ​തെ ത​ന്നെ ക​ഥാ​പാ​ത്ര​ത്തി​ന്റെ ‘സാ​ന്നി​ധ്യം’ സ്ക്രീ​നി​ൽ എ​ങ്ങ​നെ സൃ​ഷ്ടി​ക്കാം എ​ന്ന​തി​ന്റെ ഏ​റ്റ​വും ക​ന​പ്പെ​ട്ട ‘കേ​സ് സ്റ്റ​ഡി’​യാ​യി ‘ദ ​മെ​സേ​ജ്’ എ​ന്ന സി​നി​മ ഇ​പ്പോ​ഴും ലോ​കോ​ത്ത​ര ച​ല​ച്ചി​ത്ര പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ സി​ല​ബ​സി​ന്റെ ഭാ​ഗ​മാ​ണ്.

 

വി​വാ​ദ​ങ്ങ​ൾ വി​ല​ക്കു​ക​ൾ

സെ​ൻ​സ​ർ​ഷി​പ്പി​ന്റെ​യും രാ​ഷ്ട്രീ​യ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും മ​ത​പ​ര​മാ​യ സം​വാ​ദ​ങ്ങ​ളു​ടെ​യും നി​ര​വ​ധി ക​ട​മ്പ​ക​ള്‍ ക​ട​ന്നാ​ണ് ‘ദ ​മെ​സേ​ജ്’ ഇ​ന്ന് കാ​ണു​ന്ന മ​ട്ടി​ല്‍ ലോ​ക ക്ലാ​സി​ക്കു​ക​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. തി​ര​ക്ക​ഥ​യി​ലും ചി​ത്രീ​ക​ര​ണ​ത്തി​ലും അ​ൽ അ​സ്ഹ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​ണ്ഡി​ത​ന്മാ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ളും അം​ഗീ​കാ​ര​വും സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് മു​സ്ത​ഫ അ​ക്കാ​ദ് ഈ ​സി​നി​മ​യി​ലേ​ക്ക് ഒ​രു​ങ്ങി​യി​റ​ങ്ങി​യ​ത്. പ്ര​വാ​ച​ക ച​രി​ത്രം അ​തി​ന്റെ യ​ഥാ​ര്‍ഥ ഭൂ​മി​ക​യി​ല്‍നി​ന്നു​ത​ന്നെ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​പ്ന​മാ​യി​രു​ന്നു. പ​ക്ഷേ, സൗ​ദി അ​റേ​ബ്യ അ​ട​ക്ക​മു​ള്ള ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ള്‍ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ന​ല്‍കാ​ത്ത​തി​നാ​ൽ മൊ​റോ​ക്കോ​യി​ലും ലി​ബി​യ​യി​ലു​മാ​യാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

എ​ങ്കി​ലും ഇ​ത്ത​ര​മൊ​രു ച​ല​ച്ചി​ത്ര സം​രം​ഭ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത പു​റ​ത്തെ​ത്തി​യ​തോ​ടെ അ​ത് ഏ​റെ വി​വാ​ദ​ങ്ങ​ള്‍ക്കും സം​വാ​ദ​ങ്ങ​ള്‍ക്കും വ​ഴി​തു​റ​ന്നു. സി​നി​മ എ​ന്ന മാ​ധ്യ​മ​ത്തെ​ത്ത​ന്നെ ആ​ശ​ങ്ക​യോ​ടെ​യും സ​ന്ദേ​ഹ​ത്തോ​ടെ​യും ക​ണ്ടി​രു​ന്ന ഇ​സ്‍ലാ​മി​ക ലോ​ക​ത്തു​നി​ന്ന് ചി​ത്ര​ത്തി​നെ​തി​രെ വ​ലി​യ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നു. പ്ര​വാ​ച​ക​ന്റെ​യോ അ​നു​യാ​യി​ക​ളു​ടെ​യോ ചി​ത്രീ​ക​ര​ണം ഇ​സ്‌​ലാ​മി​ക വി​രു​ദ്ധ​മാ​ണെ​ന്ന് കാ​ണി​ച്ച് മ​ക്ക​യി​ലെ മു​സ്‌​ലിം വേ​ൾ​ഡ് ലീ​ഗ് (റാ​ബി​ത്വ) ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ സി​നി​മ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. അ​ൽ​അ​സ്ഹ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ സി​നി​മ​ക്ക് തു​ട​ക്ക​ത്തി​ൽ ന​ല്‍കി​യ അം​ഗീ​കാ​രം ആ​ഗോ​ള സ​മ്മ​ർ​ദ​ങ്ങ​ൾ കാ​ര​ണം പി​ന്‍വ​ലി​ക്കു​ക​യും ഈ​ജി​പ്തി​ൽ വെ​ച്ച് ഷെ​ഡ്യൂ​ൾ ചെ​യ്ത ചി​ത്രീ​ക​ര​ണം മു​ട​ങ്ങു​ക​യും ചെ​യ്തു. എ​ങ്കി​ലും സി​നി​മ​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ പ​ണ്ഡി​ത​ലോ​ക​ത്തി​ന്റെ അം​ഗീ​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഒ​രു കാ​ർ​ഡ് ഇ​ങ്ങ​നെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്: ‘‘The Scholars and Historians of Islam –The University of Al-Azhar in Cairo, The High Islamic Congress of the Shiat in Lebanon, have approved the accuracy and fidelity of this film.’’

പാ​ര​മ്പ​ര്യ പ​ണ്ഡി​ത​ന്മാ​രു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ​യും എ​തി​ർ​പ്പ് കാ​ര​ണം വ​ൻ​കി​ട ഹോ​ളി​വു​ഡ് നി​ർ​മാ​ണ ക​മ്പ​നി​ക​ളോ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളോ ചി​ത്ര​ത്തി​ന് പ​ണം മു​ട​ക്കാ​ൻ ത​യാ​റാ​യി​ല്ല. പ​ടം സാ​മ്പ​ത്തി​ക​മാ​യി പ​രാ​ജ​യ​പ്പെ​ടു​മോ എ​ന്ന ഭീ​തി​യും അ​വ​ര്‍ക്കു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ കു​വൈ​ത്ത്, മൊ​റോ​ക്കോ, ലി​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളി​ൽ നി​ന്നാ​ണ് മു​സ്ത​ഫ അ​ക്കാ​ദ് ഫ​ണ്ട് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് കു​വൈ​ത്തും ആ​ദ്യം ന​ല്‍കി​യ സാ​മ്പ​ത്തി​ക പി​ന്തു​ണ​യി​ല്‍നി​ന്ന് പി​ന്മാ​റി. മൊ​റോ​ക്കോ​യി​ലാ​യി​രു​ന്നു സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗം രം​ഗ​ങ്ങ​ളു​ടെ​യും ചി​ത്രീ​ക​ര​ണം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

മൊ​റോ​ക്കോ​യി​ലെ മ​റാ​ക്ക​ഷി​ലെ വി​ശാ​ല​മാ​യ മ​രു​ഭൂ​മി​യി​ല്‍ ഏ​ക​ദേ​ശം എ​ഴു ല​ക്ഷം ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് പ്രാ​ചീ​ന മ​ക്ക​യു​ടെ​യും മ​ദീ​ന​യു​ടെ​യും കൂ​റ്റ​ൻ സെ​റ്റു​ക​ൾ നി​ർ​മി​ക്കു​ക​യും ആ​റു മാ​സ​ത്തോ​ളം അ​വി​ടെ ഷൂ​ട്ടി​ങ് ന​ട​ത്തു​ക​യും ചെ​യ്തു. അ​തി​നി​ടെ, സൗ​ദി അ​റേ​ബ്യ​യു​ടെ ന​യ​ത​ന്ത്ര സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്ന് മൊ​റോ​ക്കോ ഭ​ര​ണാ​ധി​കാ​രി ഹ​സ്സ​ൻ ര​ണ്ടാ​മ​ൻ രാ​ജാ​വ് (King Hassan II) ചി​ത്രീ​ക​ര​ണാ​നു​മ​തി ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ റ​ദ്ദാ​ക്കി. അ​തോ​ടെ, സി​നി​മ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ന്നു. കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച സെ​റ്റു​ക​ൾ മു​ഴു​വ​നും പൊ​ളി​ച്ചു​മാ​റ്റി. അ​ക്കാ​ദി​ന്റെ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം കീ​ഴ്മേ​ല്‍ മ​റി​ഞ്ഞു. അ​പ്പോ​ഴാ​ണ്, ഒ​രു നി​മി​ത്ത​മെ​ന്നോ​ണം ലി​ബി​യ​ൻ ഭ​ര​ണാ​ധി​കാ​രി മു​അ​മ്മ​ർ അ​ൽ ഗ​ദ്ദാ​ഫി​യു​ടെ ക്ഷ​ണം മു​സ്ത​ഫ അ​ക്കാ​ദി​ന് ല​ഭി​ക്കു​ന്ന​ത്. അ​തോ​ടെ അ​ക്കാ​ദും സി​നി​മാ​സം​ഘ​വും ലി​ബി​യ​യി​ലേ​ക്ക് നീ​ങ്ങി. ലി​ബി​യ​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ‘ഗ​ദാ​മ​സ്’ മ​രു​പ്പ​ച്ച​യു​ടെ​യും പ്രാ​ചീ​ന ന​ഗ​രാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ക്ക​യും മ​ദീ​ന​യും വീ​ണ്ടും കെ​ട്ടി​യു​യ‍ര്‍ത്ത​പ്പെ​ട്ടു. അ​ങ്ങ​നെ, സി​നി​മ​യു​ടെ ബാ​ക്കി ഭാ​ഗ​ങ്ങ​ളു​ടെ​യും ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

ചി​ത്രം റി​ലീ​സ് ചെ​യ്ത ശേ​ഷ​വും സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത് തു​ട​ങ്ങി മി​ക്ക അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലും പ​തി​റ്റാ​ണ്ടു​ക​ളോ​ളം ‘ദ ​മെ​സേ​ജ്’ സി​നി​മ​ക്ക് പ്ര​ദ​ര്‍ശ​ന വി​ല​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ൽ നി​ര​വ​ധി എ​തി​ർ​പ്പു​ക​ളും നി​രോ​ധ​ന​ങ്ങ​ളും നേ​രി​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‍ലിം വീ​ടു​ക​ളി​ലും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണ​പ്പെ​ട്ട ഹോ​ളി​വു​ഡ് ചി​ത്ര​മാ​യി ‘ദ ​മെ​സേ​ജ്’ മാ​റി.

അ​മേ​രി​ക്ക​യി​ലെ അ​ല​യൊ​ലി​ക​ൾ

സി​നി​മ​യു​ടെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യി​ൽ മ​റ്റൊ​രു ച​രി​ത്ര​സം​ഭ​വം​കൂ​ടി ന​ട​ന്നു. ആ​ന്റ​ണി ക്വി​ന്‍ എ​ന്ന ക്രി​സ്ത്യാ​നി, മു​ഹ​മ്മ​ദ് ന​ബി​യു​ടെ വേ​ഷം​കെ​ട്ടി സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട് എ​ന്ന വ്യാ​ജ​വാ​ര്‍ത്ത സി​നി​മ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു മു​മ്പേ മു​സ്‍ലിം ലോ​ക​മെ​ങ്ങും പ​ര​ന്നി​രു​ന്നു. 1977 മാ​ർ​ച്ചി​ൽ അ​മേ​രി​ക്ക​യി​ലെ വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഒ​രു പ്ര​തി​ഷേ​ധ സ​മ​രം അ​ര​ങ്ങേ​റി. ‘1977 ഹ​ന​ഫി സീ​ജ്’ എ​ന്നാ​ണ് ആ ​ദു​ര​നു​ഭ​വം യു.​എ​സ് പ്ര​തി​രോ​ധ​രേ​ഖ​ക​ളി​ൽ എ​ഴു​ത​പ്പെ​ട്ട​ത്.

അ​മേ​രി​ക്ക​യി​ലെ ഹ​ന​ഫി നേ​താ​വാ​യി​രു​ന്ന ഹ​മാ​സ് അ​ബ്ദു​ൽ ഖാ​ലി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്ത്ര​ണ്ടം​ഗ സം​ഘ​മാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ. ‘ദ ​മെ​സേ​ജ്’ സി​നി​മ​യു​ടെ യു.​എ​സ് റി​ലീ​സ് ത​ട​യു​ക, സി​നി​മ നി​രോ​ധി​ക്കു​ക, അ​തി​ന്റെ പ്രി​ന്റു​ക​ൾ ന​ശി​പ്പി​ക്കു​ക എ​ന്നി​വ​ക്കു പു​റ​മെ, 1973ൽ ​ഹ​മാ​സ് അ​ബ്ദു​ൽ ഖാ​ലി​സി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ‘നേ​ക്ഡ് ഓ​ഫ് ഇ​സ്‍ലാം’ അം​ഗ​ങ്ങ​ളെ ത​ങ്ങ​ൾ​ക്ക് വി​ട്ടു​ന​ൽ​ക​ണം എ​ന്നു​കൂ​ടി പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​മു​യ​ർ​ത്തി.

മാ​ർ​ച്ച് ഒ​മ്പ​തി​ന് അ​വ​ർ ജൂ​ത മ​ത​കേ​ന്ദ്ര​മാ​യ ബി​നെ​യ് ബി​രി​ത് ആ​സ്ഥാ​നം, അ​മേ​രി​ക്ക​യി​ലെ അ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ മ​സ്ജി​ദാ​യ ഇ​സ്‍ലാ​മി​ക് സെ​ന്റ​ർ മ​സ്ജി​ദ്, വാ​ഷി​ങ്ട​ൺ സി​റ്റി ഹാ​ൾ എ​ന്ന​റി​യ​പ്പെ​ട്ട ഡി​സ്ട്രി​ക്ട് ബി​ൽ​ഡി​ങ് എ​ന്നീ കെ​ട്ടി​ട​ങ്ങ​ള്‍ ആ​യു​ധ​ങ്ങ​ളു​മാ​യി ഉ​പ​രോ​ധി​ക്കു​ക​യും 149 ആ​ളു​ക​ളെ ബ​ന്ദി​ക​ളാ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ മൗ​റി​സ് വി​ല്യം​സ് എ​ന്ന റേ​ഡി​യോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. സി​റ്റി കൗ​ൺ​സി​ൽ അം​ഗ​വും പി​ന്നീ​ട് വാ​ഷി​ങ്ട​ൺ മേ​യ​റു​മാ​യ മ​രി​യോ​ൺ ബെ​റി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഈ ​സം​ഘ​ർ​ഷ​ത്തെ തു​ട​ര്‍ന്ന് ന്യൂ​യോ​ർ​ക്, വാ​ഷി​ങ്ട​ൺ, ലോ​സ് ആ​ഞ്ജ​ല​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ‘ദ ​മെ​സേ​ജ്’ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം പെ​ട്ടെ​ന്ന് നി​ർ​ത്തി​വെ​ച്ചു.

39 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ക​ടു​ത്ത ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ, അ​ന്ന​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജി​മ്മി കാ​ർ​ട്ട​ർ വ​ള​രെ ത​ന്ത്ര​പൂ​ർ​വം പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടു. ഈ​ജി​പ്ത്, പാ​കി​സ്താ​ൻ, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ അ​മേ​രി​ക്ക​യി​ലെ അം​ബാ​സ​ഡ​ർ​മാ​ർ നേ​രി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഖു​ർ​ആ​ൻ സൂ​ക്ത​ങ്ങ​ളും ഇ​സ്‍ലാം മ​ത ത​ത്ത്വ​ങ്ങ​ളും മു​ന്നി​ൽ​വെ​ച്ച് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട സം​വാ​ദ​മാ​ണ് ന​ട​ന്ന​ത്. ബോ​ക്‌​സി​ങ് പ്ര​തി​ഭ മു​ഹ​മ്മ​ദ് അ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ച്ചു.

ഒ​ടു​വി​ൽ മാ​ർ​ച്ച് 11ന് ​ഖാ​ലി​സും സം​ഘ​വും കീ​ഴ​ട​ങ്ങി. ബ​ന്ദി​ക​ളെ വി​മോ​ചി​പ്പി​ച്ചു. ‘ദ ​മെ​സേ​ജ്’ പ്ര​ദ​ര്‍ശ​നം പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ഹ​മാ​സ് അ​ബ്ദു​ൽ ഖാ​ലി​സി​നും അ​നു​യാ​യി​ക​ൾ​ക്കും അ​മേ​രി​ക്ക​ൻ കോ​ട​തി 120 വ​ര്‍ഷം വ​രെ​യാ​ണ് ത​ട​വു​ശി​ക്ഷ വി​ധി​ച്ച​ത്. ഈ ​സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി റി​ച്ച്മ​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ജേ​ണ​ലി​സം പ്ര​ഫ​സ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ ഷാ​ഹാ​ൻ മു​ഫ്തി (Shahan Mufti) 2022ല്‍ ​ര​ചി​ച്ച അ​മേ​രി​ക്ക​ന്‍ ഖ​ലീ​ഫ (American Caliph: The True Story of a Muslim Mystic, a Hollywood Epic, and the 1977 Siege of Washington, DC) എ​ന്ന പ​ഠ​നം ഏ​റെ പ്ര​സി​ദ്ധ​മാ​ണ്. ‘ദ ​മെ​സേ​ജ്’ സി​നി​മ​യെ​ക്കു​റി​ച്ച് ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ മി​ക​ച്ച ഒ​രു റ​ഫ​റ​ന്‍സ് ഗ്ര​ന്ഥം​കൂ​ടി​യാ​ണ് ഈ ​പു​സ്ത​കം.

 

ദൃ​ശ്യ​സം​സ്കാ​ര​ത്തെ മാ​റ്റി​യെ​ഴു​തു​ന്നു

മു​സ്ത​ഫ അ​ക്കാ​ദ് ഈ ​ചി​ത്രം നി​ർ​മി​ച്ച​തു​ത​ന്നെ പാ​ശ്ചാ​ത്യ-​പൂ​ർ​വ ദേ​ശ​ങ്ങ​ൾ ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ദൂ​രം കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യം​വെ​ച്ചാ​യി​രു​ന്നു. പി​ന്നീ​ട് പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും ത​ന്റെ ഈ ​ഉ​ദ്ദേ​ശ്യം അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ങ്ങ​നെ, ഇ​സ്‌​ലാ​മി​ന്റെ ഉ​രു​വ​ത്തെ​യും ഉ​ള്ള​ട​ക്ക​ത്തെ​യും കു​റി​ച്ച് ലോ​ക​വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്ന പ​ല തെ​റ്റി​ദ്ധാ​ര​ണ​ക​ളും തി​രു​ത്താ​ൻ ഈ ​സി​നി​മ സ​ഹാ​യ​ക​മാ​യി. പ​ടി​ഞ്ഞാ​റി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ന് ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തെ​യും പ്ര​വാ​ച​ക​ച​ര്യ​ക​ളെ​യും കു​റി​ച്ച് ധാ​ര​ണ ന​ൽ​കി​യ ആ​ദ്യ ആ​ഗോ​ള ആ​വി​ഷ്കാ​ര​മാ​യി​രു​ന്നു ‘ദ ​മെ​സേ​ജ്’. യൂ​റോ​പ്പി​ന്റെ പൂ​ര്‍വ ഭാ​വ​ന​ക​ളി​ലെ ഇ​സ്‌​ലാം ഒ​രു അ​പ​രി​ഷ്കൃ​ത ഗോ​ത്ര​മ​ത​മാ​യി​രു​ന്നു. മാ​ന​വി​ക​ത, സ​മ​ത്വം, നീ​തി എ​ന്നി​വ​ക്ക് ഊ​ന്ന​ൽ​ന​ൽ​കു​ന്ന മാ​ന​വി​കാ​ശ​യ​മാ​ണ് ഇ​സ്‍ലാ​മെ​ന്ന് ലോ​ക​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ബി​ലാ​ലി​നെ​ക്കു​റി​ച്ചു​ള്ള ദീ​ര്‍ഘ​മാ​യ ആ​ഖ്യാ​ന​ങ്ങ​ള്‍ മ​ന​പ്പൂ​ര്‍വം മു​സ്ത​ഫ അ​ക്കാ​ദ് തി​ര​ക്ക​ഥ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. ‘ലോ​റ​ന്‍സ് ഓ​ഫ് അ​റേ​ബ്യ’​പോ​ലു​ള്ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ മു​മ്പ് അ​റ​ബ്-​മു​സ്‍ലിം ക​ഥാ​പാ​ത്ര​ങ്ങ​ളെ വി​ല്ല​ന്മാ​രോ അ​പ​രി​ഷ്കൃ​ത​രോ ആ​യി മാ​ത്രം ചി​ത്രീ​ക​രി​ച്ചി​രു​ന്ന പ​ടി​ഞ്ഞാ​റ​ൻ രീ​തി​ക്ക് വ​ലി​യൊ​രു തി​രു​ത്ത് ഈ ​ചി​ത്ര​ത്തി​ലൂ​ടെ സാ​ധി​ച്ചു.

‘ദ ​മെ​സേ​ജി’​ലെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഏ​റെ ച‍ര്‍ച്ച​ചെ​യ്യ​പ്പെ​ട്ടു. അ​തി​ന്റെ ​െക്ര​ഡി​റ്റി​ല്‍ ഫ്ര​ഞ്ച് സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ മോ​റി​സ് ജ​റെ​ക്ക് (Maurice Jarre) ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശ​വും ല​ഭി​ച്ചി​രു​ന്നു. ‘ദ ​മെ​സേ​ജി’​ലെ സ​ന്ദ‍ര്‍ഭ​ങ്ങ​ള്‍ക്ക് പ​ശ്ചാ​ത്ത​ല സം​ഗീ​തം ന​ൽ​കാ​നാ​യി മോ​റി​സ് ജ​റെ‍ ഏ​റ്റെ​ടു​ത്ത ത​യാ​റെ​ടു​പ്പു​ക​ൾ സി​നി​മാ സം​ഗീ​ത ച​രി​ത്ര​ത്തി​ല്‍ത​ന്നെ കേ​ളി​കേ​ട്ട​താ​ണ്. അ​റേ​ബ്യ​യു​ടെ ആ​ദ്യ​കാ​ല ച​രി​ത്ര​വും പ​ശ്ചാ​ത്ത​ല​വും കൃ​ത്യ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ അ​ദ്ദേ​ഹം ലി​ബി​യ​ന്‍ മ​രു​ഭൂ​മി​യി​ൽ ത​മ്പ​ടി​ച്ച് ദി​വ​സ​ങ്ങ​ളോ​ളം ഏ​കാ​ന്ത​വാ​സ​മ​നു​ഷ്ഠി​ച്ചു. അ​റേ​ബ്യ​ന്‍ സം​സ്കാ​ര​ത്തി​ന്റെ ആ​ത്മാ​വും മ​രു​ഭൂ​മി​യു​ടെ ശ​ബ്ദ​ങ്ങ​ളും സി​നി​മ​യി​ലേ​ക്ക് ആ​വാ​ഹി​ക്കാ​ൻ പ​ര​മ്പ​രാ​ഗ​ത അ​റേ​ബ്യ​ൻ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ ഈ​ണ​ങ്ങ​ളെ പാ​ശ്ചാ​ത്യ ഓ​ർ​ക്ക​സ്ട്ര​യു​മാ​യി അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി സ​മ​ന്വ​യി​പ്പി​ച്ചു.

സി​നി​മ​യു​ടെ ആ​മു​ഖ​രം​ഗ​ങ്ങ​ളി​ല്‍ ച​രി​ത്ര​ത്തി​ന്റെ നി​ഗൂ​ഢ​സൗ​ന്ദ​ര്യ​ത്തെ​യും മ​രു​ഭൂ​മി​യി​ലെ ഗോ​ത്ര​ജീ​വി​ത​ത്തെ​യും കോ​രി​യെ​ടു​ക്കു​ന്ന മു​ഖ്യ​സം​ഗീ​ത​ധാ​ര മു​ത​ല്‍, മ​ക്ക​യി​ൽ​നി​ന്ന് മ​ദീ​ന​യി​ലേ​ക്ക് മ​രു​പ്ര​ദേ​ശ​ങ്ങ​ള്‍ താ​ണ്ടി മു​സ്‍ലിം​ക​ള്‍ ന​ട​ത്തു​ന്ന പ​ലാ​യ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല ഈ​ണം, മ​ദീ​ന​യി​ൽ റ​സൂ​ലും അ​നു​ച​ര​രും ആ​ദ്യ​ത്തെ പ​ള്ളി നി​ർ​മി​ക്കു​മ്പോ​ഴു​ള്ള സ​ന്തോ​ഷ​വും ഊ​ർ​ജ​വും തു​ളു​മ്പു​ന്ന സം​ഗീ​തം, മു​ഹ​മ്മ​ദ് ന​ബി​യു​ടെ മ​ക്കാ വി​ജ​യാഘോ​ഷ​ങ്ങ​ളു​ടെ ആ​വേ​ശ ധോ​ര​ണി​യു​യ​ര്‍ത്തു​ന്ന സൗ​ണ്ട് ട്രാ​ക്ക് എ​ന്നി​വ​യെ​ല്ലാം സി​നി​മ​യി​ലെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​ത്തി​ന്റെ വേ​റി​ട്ട നി​ര്‍മി​തി​ക്ക് ലോ​കോ​ത്ത​ര മാ​തൃ​ക​ക​ളാ​യി.

‘ദ ​മെ​സേ​ജ്’ സി​നി​മ വെ​റു​മൊ​രു ച​ല​ച്ചി​ത്രം എ​ന്ന​തി​ലു​പ​രി സി​നി​മ, മ​തം, സം​സ്കാ​ര​പ​ഠ​നം, മാ​ധ്യ​മ​പ​ഠ​നം, ഇ​സ്‍ലാ​മി​ക ക​ല തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം വ്യാ​പ​ക​മാ​യ പ​ഠ​ന​ങ്ങ​ള്‍ക്കും സം​വാ​ദ​ങ്ങ​ള്‍ക്കും തി​രി​കൊ​ളു​ത്തി​യ ആ​വി​ഷ്കാ​ര​മാ​ണ്. പാ​ശ്ചാ​ത്യ സി​നി​മ​ക​ളി​ൽ (പ്ര​ത്യേ​കി​ച്ച് ഹോ​ളി​വു​ഡി​ൽ) മു​സ്‍ലിം​ക​ളെ​യും അ​റ​ബ് ലോ​ക​ത്തെ​യും എ​ങ്ങ​നെ ചി​ത്രീ​ക​രി​ക്കു​ന്നു എ​ന്ന വി​ഷ​യ​ത്തി​ൽ, എ​ഡ്വേ​ഡ് സൈ​ദ് അ​ട​ക്ക​മു​ള്ള ചി​ന്ത​ക​ര്‍ ഉ​യ​ര്‍ത്തി​യ ഓ​റി​യ​ന്റ​ലി​സ്റ്റ് പ​ഠ​ന​ങ്ങ​ളി​ൽ ‘ദ ​മെ​സേ​ജ്’ ഇ​പ്പോ​ഴും പ്ര​ധാ​ന പ​ഠ​ന​സാ​മ​ഗ്രി​യാ​ണ്.

ഹോ​ളി​വു​ഡ് ഉ​ണ്ടാ​ക്കി​യെ​ടു​ത്ത, അ​ന്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഏ​ക​ശി​ലാ​ത്മ​ക-​പൈ​ശാ​ചി​ക അ​റ​ബ് ബിം​ബ​ങ്ങ​ൾ​ക്ക് ബ​ദ​ലാ​യി, ഒ​രു അ​റ​ബ് സം​വി​ധാ​യ​ക​ൻ പാ​ശ്ചാ​ത്യ സാ​ങ്കേ​തി​ക​വി​ദ്യ​യെ​യും അ​ഭി​നേ​താ​ക്ക​ളെ​യും ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ്ര​തി​രോ​ധ ഉ​ദ്യ​മ​മാ​യി ഈ ​ചി​ത്രം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. Journal of Religion and Film, Third Text, Middle East Journal of Culture and Communication തു​ട​ങ്ങി​യ പ്ര​ശ​സ്ത അ​ക്കാ​ദ​മി​ക് ജേ​ണ​ലു​ക​ളി​ൽ ഈ ​സി​നി​മ​യെ​ക്കു​റി​ച്ച് നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ഇ​തി​ന​കം പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ​തി​പ്പി​ല്‍ ആ​ന്റ​ണി ക്വി​ൻ അ​ട​ക്ക​മു​ള്ള ഹോ​ളി​വു​ഡ് അ​ഭി​നേ​താ​ക്ക​ളെ​യും അ​റ​ബ് ഭാ​ഷാ​പ​തി​പ്പി​ല്‍ പ്ര​ശ​സ്ത​രാ​യ അ​റ​ബ് ന​ടീ​ന​ട​ന്മാ​രെ​യും ഉ​പ​യോ​ഗി​ച്ച് ഒ​രേ സെ​റ്റി​ൽ സ​മാ​ന്ത​ര​മാ​യാ​ണ് മു​സ്ത​ഫ അ​ക്കാ​ദ് ചി​ത്രീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​തും ച​ല​ച്ചി​ത്ര വ്യ​വ​സാ​യ രം​ഗ​ത്ത് വ​ലി​യൊ​രു പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു. പി​ന്നീ​ട്, അ​ഭി​നേ​താ​ക്ക​ളു​ടെ ശ​രീ​രം, വം​ശീ​യ​ത, പെ​രു​മാ​റ്റം എ​ന്നി​വ മു​ന്‍നി​റു​ത്തി​യ ഒ​ട്ടേ​റെ സി​നി​മാ ഗ​വേ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് ഈ ​സി​നി​മാ​പ​രീ​ക്ഷ​ണം ന​യി​ച്ചു. ര​ണ്ട് വ്യ​ത്യ​സ്ത സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ള അ​ഭി​നേ​താ​ക്ക​ൾ (ഇം​ഗ്ലീ​ഷ് പ​തി​പ്പി​ല്‍ ആ​ന്റ​ണി ക്വി​ൻ ചെ​യ്ത ഹം​സ​യും അ​റ​ബി​ക് പ​തി​പ്പി​ൽ അ​ബ്ദു​ല്ല ഗൈ​ഥ് ചെ​യ്ത ഹം​സ​യും) ശ​രീ​ര​ഭാ​ഷ​യി​ലും സം​ഭാ​ഷ​ണ രീ​തി​യി​ലും വ​രു​ത്തി​യ വ്യ​ത്യാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള താ​ര​ത​മ്യ പ​ഠ​ന​ങ്ങ​ളും വി​വി​ധ സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ല്‍ ന​ട​ന്നി​ട്ടു​ണ്ട്.

 

ഇ​ന്ത്യ​യി​ലെ​യും മ​ല​യാ​ള​ത്തി​ലെ​യും ‘മെ​സേ​ജ്’

ആ​ഗോ​ള​ത​ല​ത്തി​ൽ 1976ല്‍ ​ല​ണ്ട​നി​ലും 1977ൽ ​ന്യൂ​യോ​ർ​ക്കി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ ചി​ത്ര​ത്തി​ന്റെ പ്രി​ന്റു​ക​ളെ​ത്തു​ന്ന​ത് 1978ലാ​ണ്. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ൾ ചി​ത്ര​ത്തി​ന്റെ തി​യ​റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. അ​ൽ​അ​സ്ഹ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും ശി​യാ കൗ​ൺ​സി​ലി​ന്റെ​യും അം​ഗീ​കാ​രം കാ​ണി​ച്ച് ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളും ചി​ല വി​ത​ര​ണ​ക്കാ​രും ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ ചി​ത്ര​ത്തി​ന് പൊ​തു​പ്ര​ദ​ര്‍ശ​നാ​നു​മ​തി ന​ല്‍കാ​ന്‍ ത​യാ​റാ​യി​ല്ല.

എ​ണ്‍പ​തു​ക​ളി​ല്‍ വി.​എ​ച്ച്.​എ​സ് ക​സ​റ്റു​ക​ൾ പ്ര​ചാ​ര​ത്തി​ല്‍ വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കാ​ർ ‘ദ ​മെ​സേ​ജ്’ ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. മ​ദ്റ​സ​യി​ലും പാ​തി​രാ വ​അ​ളു​ക​ളി​ലും മാ​ത്രം കേ​ട്ട​റി​ഞ്ഞ അ​റേ​ബ്യ​ൻ മ​രു​ഭൂ​മി​യു​ടെ പ​വി​ത്ര​സൗ​ന്ദ​ര്യ​വും മു​ത്തു​ന​ബി​യു​ടെ പ്ര​ബോ​ധ​ന​ച​രി​ത്ര​വും കാ​ഴ്ച​യു​ടെ പു​തി​യൊ​രു പ്ര​ത​ല​ത്തി​ലൂ​ടെ മു​സ്‍ലിം പ്രേ​ക്ഷ​ർ​ക്ക് ‘ദ ​മെ​സേ​ജ്’ സ​മ്മാ​നി​ച്ചു. ഈ ​സി​നി​മ​യെ മു​ൻ​നി​ർ​ത്തി, സി​നി​മ​ക​ൾ​ക്കെ​തി​രെ പൊ​തു​വെ​യും ഇ​സ്‍ലാ​മി​ക ച​രി​ത്ര​പു​രു​ഷ​ന്മാ​രു​ടെ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​യും ധാ​രാ​ളം ഫ​ത് വ​ക​ൾ 1980 മു​ത​ലേ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പു​റ​പ്പെ​ടു​വി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​ന്ത്യ​യി​ലും പാ​കി​സ്താ​നി​ലും പ്ര​ഖ്യാ​പി​ച്ച ഫ​ത് വ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി 2017ൽ ​മു​ഫ്തി സി​യാ അ​ഹ്മ​ദ് ഖാ​ദി​രി രി​സ് വി ​ഉ​ർ​ദു​വി​ൽ ‘ദ ​മെ​സേ​ജ് ഫി​ലിം ഔ​ർ ഈ​മാ​ൻ കാ ​സ​വാ​ൽ’ എ​ന്ന പു​സ്ത​കം ലാ​ഹോ​റി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി. സി​നി​മ​ക​ളി​ലും നാ​ട​ക​ങ്ങ​ളി​ലും പ്ര​വാ​ച​ക​ന്മാ​രെ​യും പു​ണ്യ​വ്യ​ക്തി​ക​ളെ​യും ചി​ത്രീ​ക​രി​ക്കു​ന്ന​തി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ത​യാ​റാ​ക്കി​യ ക​ർ​മ​ശാ​സ്ത്ര പ​ഠ​ന​മാ​യി​രു​ന്നു അ​ത്.

ഗ​ള്‍ഫ് പ്ര​വാ​സ​ഫ​ല​മാ​യി വി.​സി.​ആ​റും ക​സ​റ്റു​ക​ളും കേ​ര​ള​ത്തി​ലെ വീ​ട​ക​ങ്ങ​ളി​ലെ​ത്തി​യ​തോ​ടെ മ​ല​യാ​ള​ത്തി​ലാ​ണ് ഈ ​സി​നി​മ ഏ​റ്റ​വു​മ​ധി​കം സ്വീ​ക​രി​ക്ക​പ്പെ​ട്ട​ത്. ചി​ത്ര​ത്തി​ന്റെ നി​ർ​മാ​ണ നി​ല​വാ​ര​വും ആ​ന്റ​ണി ക്വി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഭി​നേ​താ​ക്ക​ളു​ടെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​വും ച​രി​ത്ര​ത്തോ​ട് നീ​തി​പു​ല​ർ​ത്തു​ന്ന അ​വ​ത​ര​ണ​വും മ​ല​യാ​ളി മു​സ്‍ലിം പ്രേ​ക്ഷ​ക​ര്‍ക്കി​ട​യി​ല്‍ വ​ലി​യ ച​ര്‍ച്ച​ക​ളു​ണ്ടാ​ക്കി. തൊ​ണ്ണൂ​റു​ക​ളി​ല്‍ നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ അ​ത്ത​ർ മ​ണ​ക്കു​ന്ന പെ​ട്ടി​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന കൗ​തു​ക​ങ്ങ​ളി​ലൊ​ന്ന് ഈ ​സി​നി​മ​യു​ടെ വി​ഡി​യോ ക​സ​റ്റാ​യി​രു​ന്നു. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​ങ്ങ​ളും അ​യ​ൽ​വാ​സി​ക​ളും ഒ​രു​മി​ച്ചി​രു​ന്ന് ‘ദ ​മെ​സേ​ജ്’ ക​ണ്ടു. മ​ദ്റ​സ​ക​ൾ, സ്റ്റ​ഡി സ​ർ​ക്കി​ളു​ക​ൾ, ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​റു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഇ​സ്‍ലാ​മി​ക ച​രി​ത്രം മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​ൻ ഈ ​ചി​ത്രം ഉ​പ​യോ​ഗി​ച്ചു.

കു​റ​ച്ചെ​ങ്കി​ലും ഇം​ഗ്ലീ​ഷ് മ​ന​സ്സി​ലാ​കു​ന്ന​വ​ർ സം​ഭാ​ഷ​ണ​ങ്ങ​ൾ വി​വ​രി​ച്ചു​കൊ​ടു​ത്തു. പി​ന്നീ​ട് ഇ​ന്ത്യ​ൻ സാ​റ്റ​ലൈ​റ്റ് ചാ​ന​ലു​ക​ളി​ലും കേ​ബി​ൾ നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ലും ചി​ത്രം പ​ല​ത​വ​ണ സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ട്ടു. ര​ണ്ടാ​യി​ര​ത്തി​നു ശേ​ഷം, മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലേ​ക്ക് ഈ ​ചി​ത്രം സ​ബ് ടൈ​റ്റി​ലു​ക​ളും ഡ​ബി​ങ്ങു​ക​ളും ചേ​ർ​ത്ത് വീ​ണ്ടും വ​ന്നെ​ത്തി. കേ​ര​ള​ത്തി​ൽ പി​ന്നീ​ട് നി​ർ​മി​ക്ക​പ്പെ​ട്ട പ​ല ഇ​സ്‌​ലാ​മി​ക നാ​ട​ക​ങ്ങ​ളി​ലും ആ​നി​മേ​ഷ​നു​ക​ളി​ലും ‘ദ ​മെ​സേ​ജ് സ്വീ​ക​രി​ച്ച ചി​ത്രീ​ക​ര​ണ രീ​തി വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. സി​നി​മ​യി​ലെ പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ബി​ലാ​ലി​ന്റെ ബാ​ങ്കു​വി​ളി​യു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വും മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ ഏ​റെ പ്ര​ശ​സ്ത​മാ​യി. കേ​ര​ള​ത്തി​ലെ പ​ല ഇ​സ്‌​ലാ​മി​ക ക​ലാ​പ​രി​പാ​ടി​ക​ളി​ലും സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​ക​ളി​ലും ഈ ​സി​നി​മ​യി​ലെ സം​ഗീ​ത ശ​ക​ല​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു.

 

ര​ണ്ട് ഫ​ല​ശ്രു​തി​ക​ൾ

1980ൽ‌ ​മു​സ്ത​ഫ അ​ക്കാ​ദി​ന്റെ ‘ല​യ​ൺ ഓ​ഫ് ഡെ​സേ​ർ​ട്ട്’ എ​ന്ന, ര​ണ്ടാ​മ​ത്തെ ച​രി​ത്ര സി​നി​മ റി​ലീ​സ് ചെ​യ്തു. ലി​ബി​യ​ൻ മ​രു​ഭൂ​മി​യി​ൽ മു​സോ​ളി​നി​യു​ടെ ഇ​റ്റാ​ലി​യ​ന്‍ സൈ​ന്യ​ത്തി​നെ​തി​രെ പോ​രാ​ടി ര​ക്ത​സാ​ക്ഷി​യാ​യ സീ​ദി ഉ​മ​ര്‍ എ​ന്ന ഉ​മ​ര്‍ മു​ഖ്ദാ​റി​ന്റെ ജീ​വി​ത​ക​ഥ​യാ​യി​രു​ന്നു ആ ​ചി​ത്രം. അ​തോ​ടെ ലോ​ക​മെ​ങ്ങു​മു​ള്ള ബ​ദ​ൽ സി​നി​മ പ്ര​വ​ര്‍ത്ത​ക​രു​ടെ ആ​വേ​ശ​കേ​ന്ദ്ര​മാ​യി മു​സ്ത​ഫ അ​ക്കാ​ദ് മാ​റി. ജീ​വി​ത​ത്തി​ന്റെ സാ​യം​കാ​ല​ത്തും വി​ശ്ര​മി​ക്കാ​ൻ അ​ദ്ദേ​ഹം ഒ​രു​ക്ക​മി​ല്ലാ​യി​രു​ന്നു. കു​രി​ശു​യു​ദ്ധ​ത്തി​നെ​തി​രെ ധീ​രോ​ദാ​ത്ത​മാ​യി ചെ​റു​ത്തു​നി​ന്ന് മ​സ്ജി​ദു​ല്‍ അ​ഖ്സ​യെ വി​മോ​ചി​പ്പി​ച്ച സ​ലാ​ഹു​ദ്ദീ​ന്‍ അ​യ്യൂ​ബി​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യു​ടെ ആ​ലോ​ച​ന​യി​ൽ മു​ഴു​കി, അ​ദ്ദേ​ഹം. വ​മ്പ​ൻ പ്രോ​ജ​ക്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ മ​ന​സ്സി​ൽ. അ​തി​ന്റെ ര​ച​ന​യും നി​ര്‍മാ​ണ സം​ബ​ന്ധ​മാ​യ ച​ര്‍ച്ച​ക​ളി​ലു​മാ​യി​രു​ന്നു ര​ണ്ടാ​യി​രാ​മാ​ണ്ടി​നു​ശേ​ഷം മു​സ്ത​ഫ അ​ക്കാ​ദ്.

2005 ന​വം​ബ​ർ 9ന്‌ ​രാ​ത്രി ജോ​ർ​ഡ​ൻ ത​ല​സ്ഥാ​ന​മാ​യ അ​മ്മാ​നി​ലെ മൂ​ന്ന് പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളി​ൽ ഭീ​ക​ര​മാ​യ ചാ​വേ​ർ സ്ഫോ​ട​നം ന​ട​ന്നു. ഗ്രാ​ൻ​ഡ് ഹ​യ്യാ​ത്ത് ഹോ​ട്ട​ലി​ന്റെ സ്വീ​ക​ര​ണ ഹാ​ളി​ലാ​ണ് സ്ഫോ​ട​ന​വ​സ്തു​ക്ക​ൾ കെ​ട്ടി​വെ​ച്ച ജാ​ക്ക​റ്റ് ധ​രി​ച്ച അ​തി​ലൊ​രു ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്. പി​ന്നീ​ട്, അ​ൽ​ഖാ​ഇ​ദ ഇ​ൻ ഇ​റാ​ഖ് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​വെ​ന്ന് പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ട ആ ​സ്ഫോ​ട​ന​ത്തി​ല്‍ ലോ​കം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളു​ടെ ശ​രീ​രം​കൂ​ടി ഛിന്ന​ഭി​ന്ന​മാ​യി​പ്പോ​യി​രു​ന്നു. 75കാ​ര​നാ​യ മു​സ്ത​ഫ അ​ക്കാ​ദ് ആ ​സ​മ​യ​ത്ത് മ​ക​ൾ റി​മാ അ​ക്കാ​ദ് മോ​ൺ​ല​യോ​ടൊ​പ്പം അ​തേ ഹോ​ട്ട​ലി​ന്റെ ലോ​ബി​യി​ല്‍ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു എ​ന്ന യാ​ഥാ​ർ​ഥ്യം ഞെ​ട്ട​ലോ​ടെ​യാ​ണ് പി​റ്റേ​ന്ന് രാ​വി​ലെ ലോ​ക​മ​റി​ഞ്ഞ​ത്.

ചി​ല ന​ഷ്ട​ങ്ങ​ള്‍ ച​രി​ത്ര​ത്തി​ന്റേ​താ​ണ്. അ​ല്‍ഖാ​ഇ​ദ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ൽ ശ​രീ​ര​ത്തി​ല്‍ ബോം​ബ് കെ​ട്ടി​ക്കൊ​ടു​ത്ത് ചാ​വേ​റു​ക​ളെ ഒ​രു​ക്കി​വി​ട്ട​വ​ര്‍ ആ​രാ​യാ​ലും അ​വ​രു​ടെ കു​ടി​ല ല​ക്ഷ്യ​ങ്ങ​ളി​ല്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്ന് ആ ​സ്ഫോ​ട​ന​ത്തി​ലൂ​ടെ നേ​ടി​ക്ക​ഴി​ഞ്ഞു. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ത്ഭു​ത പ്ര​പ​ഞ്ച​ത്തി​ലേ​ക്ക് ഇ​സ്‍ലാ​മി​ക ച​രി​ത്ര​ത്തെ​യും മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത​ത്തെ​യും ആ​ദ​ര്‍ശാ​ത്മ​ക​മാ​യി സ​ന്നി​വേ​ശി​പ്പി​ച്ച മു​സ്ത​ഫ അ​ക്കാ​ദ് എ​ന്ന വി​ശ്വ​മ​ഹാ പ്ര​തി​ഭ​യെ അ​വ​ര്‍ അ​തോ​ടെ അ​വ​സാ​നി​പ്പി​ച്ചു ക​ള​ഞ്ഞു. അ​തു മാ​ത്ര​മ​ല്ല, അ​ദ്ദേ​ഹം നി​ര്‍മി​ക്കാ​ന്‍ പോ​കു​ന്ന, അ​റ​ബ്-​ജൂ​ത ച​രി​ത്ര​ത്തി​ലും ആ​ധു​നി​കാ​ന​ന്ത​ര ഇ​സ്‍ലാ​മി​ക ലോ​ക​ത്തും ഏ​റെ കോ​ളി​ള​ക്ക​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നാ​വും​വി​ധം സ്ഫോ​ട​ക​ശേ​ഷി​യു​ള്ള ഒ​രു സി​നി​മ​യെ​യും ആ ​ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ അ​വ​ര്‍ മു​ള​യി​ലേ നു​ള്ളി​ക്ക​ള​ഞ്ഞു.

ഒ​ടു​വി​ൽ, റി​ലീ​സ് ചെ​യ്ത് 42 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സൗ​ദി അ​റേ​ബ്യ ചി​ത്ര​ത്തി​ന് പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി. 2018 ജൂ​ൺ 14ന്, ​റ​മ​ദാ​ൻ വ്ര​ത​മ​വ​സാ​നി​ച്ച ദി​വ​സം, ചെ​റി​യ​പെ​രു​ന്നാ​ളും വെ​ള്ളി​യാ​ഴ്ച​യും ഒ​രു​മി​ച്ചു​വ​ന്ന ദി​വ​സ​ത്തി​ന്റെ ത​ലേ​രാ​ത്രി​യി​ൽ റി​യാ​ദ് പാ​ർ​ക്കി​ലു​ള്ള വോ​ക്സ് സി​നി​മാ​സ് തി​യ​റ്റ​റി​ൽ ആ​ദ്യ​മാ​യി ‘ദ ​മെ​സേ​ജ്’ പ്ര​ദ​ർ​ശി​പ്പി​ച്ചു. സി​നി​മ​യു​ടെ പ​ഴ​യ പ്രി​ന്റി​നെ​ക്കാ​ൾ, കൂ​ടു​ത​ൽ തെ​ളി​ച്ച​ത്തി​ലും നി​റ​വി​ന്യാ​സ​ത്തി​ലും റീ​മാ​സ്റ്റ​ർ ചെ​യ്ത 4K പ​തി​പ്പാ​യി​രു​ന്നു അ​ത്. ച​രി​ത്ര​ത്തി​ന്റെ എ​ത്ര ആ​വേ​ശ​ക​ര​മാ​യ മ​റു​പ​ടി; എ​ത്ര ഉ​ചി​ത​മാ​യ കാ​വ്യ​നീ​തി!

=======================

റ​ഫ​റ​ൻ​സ്

1. Asmi Yuniati, Sayyidatul Fadlilah, Muhammad Nafi Annury DIRECTIVE SPEECH ACTS IN THE MOVIE “THE MESSAGE” BY MOUSTAPHA AKKAD Vision: Journal for Language and Foreign Language Learning, 2018, vol.7, no.2, Page, 92-102.

2. Usep Muttaqin, A SPEECH ACT ANALYSIS OF ZAID’S UTTERANCES IN MOUSTAPHA AKKAD’S MOVIE THE MESSAGE, English Department, Faculty of Adab and Cultural Sciences, State Islamic University Sunan Kalijaga, Yogyakarta, 2013.

3. Magda Meliti, MOUSTAPHA AKKAD 1930-2005, MLitt. Degree in Oriental Studies, St. Antony’s College, University of Oxford, January 2011

4. Mufti Zia Ahmad Qadri Rizvi, The Message Film aur Iman ka Zawal, Maktaba Tala Ul Badru Alaina, Lahore, 2017.

5. സാ​ദി​ഖ് ചു​ഴ​ലി, ദ ​മെ​സേ​ജ് –മു​സ്ത​ഫ അ​ക്കാ​ദ് നി​ർ​വ​ഹി​ച്ച പ്ര​ബോ​ധ​നം, https://islamonweb.net/ml/The-Message---A-sermon-by-Mustafa-Akkad

Tags:    
News Summary - The Message: Half Century of Shadows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.