ഒ​റ്റ​വാ​യ​ന​യി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​വ​രു​ത് സി​നി​മ​യു​ടെ കാ​ഴ്ച​ക​ൾ

സി​നി​മ എ​ന്ന ദൃ​ശ്യ, ശ്രാ​വ്യ മാ​ധ്യ​മം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്താ​ണ്? ഒ​രു ചി​ന്ത എ​ങ്ങ​നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ളു​ടെ​യും അ​നേ​കം ഭാ​വ​ത​ല​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്? സം​വി​ധാ​യ​ക​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ, ഒ​രു സി​നി​മ ആ​ശ​യ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​രൂ​പം പ്രാ​പി​ക്കാ​ൻ എ​ത്ര​കാ​ല​ത്തെ സൃ​ഷ്ടി​പ​ര​മാ​യ യാ​ത്ര ആ​വ​ശ്യ​മാ​ണ്? ക​ലാ​പ​ര​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളെ കൂ​ടു​ത​ൽ സാ​ർ​ഥ​ക​വും ശ​ക്ത​വു​മാ​ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം?... സി​നി​മ​യി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ളും...

സി​നി​മ എ​ന്ന ദൃ​ശ്യ, ശ്രാ​വ്യ മാ​ധ്യ​മം കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്താ​ണ്? ഒ​രു ചി​ന്ത എ​ങ്ങ​നെ​യാ​ണ് ദൃ​ശ്യ​ങ്ങ​ളു​ടെ​യും ശ​ബ്ദ​ങ്ങ​ളു​ടെ​യും അ​നേ​കം ഭാ​വ​ത​ല​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്? സം​വി​ധാ​യ​ക​ന്റെ കാ​ഴ്ച​പ്പാ​ടി​ൽ, ഒ​രു സി​നി​മ ആ​ശ​യ​ത്തി​ൽ​നി​ന്ന് പൂ​ർ​ണ​രൂ​പം പ്രാ​പി​ക്കാ​ൻ എ​ത്ര​കാ​ല​ത്തെ സൃ​ഷ്ടി​പ​ര​മാ​യ യാ​ത്ര ആ​വ​ശ്യ​മാ​ണ്? ക​ലാ​പ​ര​മാ​യ ആ​വി​ഷ്കാ​ര​ങ്ങ​ളെ കൂ​ടു​ത​ൽ സാ​ർ​ഥ​ക​വും ശ​ക്ത​വു​മാ​ക്കാ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യെ എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം?... സി​നി​മ​യി​ലെ ത​ന്റെ അ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും പ​ങ്കു​വെ​ക്കു​ക​യാ​ണ് മ​ല​യാ​ള​ത്തി​ലെ പ​രീ​ക്ഷ​ണാ​ത്മ​ക സി​നി​മ​യു​ടെ പു​തു​കാ​ല വ​ക്താ​വെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സം​വി​ധാ​യ​ക​ൻ ദിൻജിത്ത് അയ്യത്താൻ. സി​നി​മാ​ നി​ർ​മാ​ണ​ത്തി​ന്റെ മാ​റു​ന്ന രീ​തി​ക​ളും സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ളും ത​ന്റെ സി​നി​മാ ദ​ർ​ശ​ന​വും അ​ദ്ദേ​ഹം ഇ​വി​ടെ തു​റ​ന്നു​പ​റ​യു​ന്നു.

മല​യാ​ള സി​നി​മ​ക്കി​ത് പ​രീ​ക്ഷ​യു​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും കാ​ല​മാ​ണ്. ഒ​രു​പാ​ട് സി​നി​മ​ക​ൾ ഇ​റ​ങ്ങു​ന്ന​തി​ൽ​നി​ന്ന് മ​ല​യാ​ള സി​നി​മ പി​റ​കോ​ട്ടു പോ​വു​ക​യും ഏ​റ്റ​വും മി​ക​ച്ച​ത് മാ​ത്രം റി​ലീ​സ് ചെ​യ്യു​ന്ന ത​ര​ത്തി​ലേ​ക്ക് സി​നി​മാ വ്യ​വ​സാ​യം മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വി​ടെ പ്രേ​ക്ഷ​ക​രു​ടെ മ​റു​പ​ടി​ക്കാ​ണ് വ​ലി​യ വി​ല​യു​ള്ള​ത്. എ​ത്ര​ത​ന്നെ പ്ര​മോ​ഷ​ൻ ചെ​യ്താ​ലും എ​ട്ടു​നി​ല​യി​ൽ പൊ​ട്ടി കോ​ടി​ക​ൾ ന​ഷ്ടം സം​ഭ​വി​ച്ച എ​ത്ര​യോ സി​നി​മ​ക​ൾ ഇ​തി​നു​ദാ​ഹ​ര​ണ​മാ​യി ന​മു​ക്ക് മു​ന്നി​ലു​ണ്ട്.

അ​പ്പോ​ൾ എ​ന്താ​ണ് ഒ​രു ന​ല്ല സി​നി​മ, അ​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ന്താ​ണ് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. ‘‘A good film is one that effectively integrates narrative, visual style, sound, performance, and editing to create a coherent, emotionally and intellectually meaningful experience for its audience.’’

ആ​ഖ്യാ​നം, ദൃ​ശ്യം, ശൈ​ലി, ശ​ബ്ദം, പ്ര​ക​ട​നം, എ​ഡി​റ്റി​ങ് എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി സ​മ​ന്വ​യി​പ്പി​ച്ച് പ്രേ​ക്ഷ​ക​ർ​ക്ക് സ്ഥി​ര​ത​യു​ള്ള​തും വൈ​കാ​രി​ക​വും ബൗ​ദ്ധി​ക​വു​മാ​യ അ​ർ​ഥ​വ​ത്താ​യ അ​നു​ഭ​വം സൃ​ഷ്ടി​ക്കു​ന്ന​താ​ണ് ന​ല്ലൊ​രു സി​നി​മ കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് അ​ക്കാ​ദ​മി​ക് പ​ണ്ഡി​റ്റു​ക​ൾ പ​റ​യാ​റു​ണ്ട്. ഈ​യൊ​രു ത​ല​ത്തി​ലൂ​ടെ ചി​ന്തി​ക്കു​മ്പോ​ൾ മ​ല​യാ​ള സി​നി​മ അ​ത്ത​ര​മൊ​രു പ​രി​ണാ​മ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നി​ല​വി​ൽ സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് പ​റ​യേ​ണ്ടി​വ​രും. മി​ക​ച്ച സൃ​ഷ്ടി​പ​ര​മാ​യ സാ​ധ്യ​ത​ക​ളും സാ​മ്പ​ത്തി​ക-​വ്യ​വ​സാ​യ​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ളും ഒ​രേ​സ​മ​യം നി​ല​നി​ൽ​ക്കു​ന്ന ഒ​രു പ​രി​വ​ർ​ത്ത​ന​ഘ​ട്ട​മാ​ണ് മ​ല​യാ​ള സി​നി​മ ഇ​ന്ന് നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

2025ൽ ​അ​ധി​കം ആ​ഘോ​ഷി​ക്കാ​തെ വ​ന്ന് പ്രേ​ക്ഷ​ക​രെ ഒ​ന്ന​ട​ങ്കം ത്രി​ല്ല​ടി​പ്പി​ച്ച് സി​നി​മാ ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ‘എ​ക്കോ’ എ​ന്ന ഒ​രൊ​റ്റ സി​നി​മ മ​തി ദി​ൻ​ജി​ത്ത് അ​യ്യ​ത്താ​ൻ എ​ന്ന സം​വി​ധാ​യ​ക​നെ പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ. ചെ​യ്യു​ന്ന സി​നി​മ​യെ കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​വും ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന് തോ​ന്നു​ന്ന രം​ഗ​ങ്ങ​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന അ​പൂ​ർ​വ സം​വി​ധാ​യ​ക​രി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും പ്രേ​ക്ഷ​ക​ർ ചേ​ർ​ത്തു​ക​ഴി​ഞ്ഞു. പ​രീ​ക്ഷ​ണ, നി​രീ​ക്ഷ​ണ ത​ല​ത്തി​ലും മ​റ്റു​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ കി​രീ​ട​ത്തി​ലെ പൊ​ൻ​തൂ​വ​ൽ ത​ന്നെ. പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ അ​ധി​കം ച​ർ​ച്ച ചെ​യ്തി​ല്ലെ​ങ്കി​ലും പ്ര​മേ​യം കൊ​ണ്ടും ത​മാ​ശ​യു​ടെ നി​ല​വാ​രം കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​ർ​ന്ന ആ​ഖ്യാ​നം തീ​ർ​ത്ത ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’​യും ഈ ​സം​വി​ധാ​യ​ക​ന്‍റെ മി​ക​ച്ച സൃ​ഷ്ടി​ക​ളി​ൽ ഒ​ന്നു​ത​ന്നെ​യാ​ണ്.

ചി​ന്താ​ത​ല​ങ്ങ​ളി​ലെ സി​നി​മാ കാ​ഴ്ച​പ്പാ​ട്

എ​ന്താ​ണ് താ​ങ്ക​ൾ​ക്ക് ഒ​രു സി​നി​മ. ഏ​ത് ത​ല​ത്തി​ലൂ​ടെ നോ​ക്കി​യാ​ണ് ഒ​രു സി​നി​മ​യെ താ​ങ്ക​ൾ വി​ല​യി​രു​ത്തു​ന്ന​ത്. ദൃ​ശ്യ​ചാ​രു​ത​യി​ലൂ​ടെ സി​നി​മ​യെ എ​ങ്ങ​നെ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും ?

▲ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നാ​ണ് ഞാ​ൻ സി​നി​മ​യു​ടെ വി​ശാ​ല​മാ​യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, ഒ​രു ചി​ത്രം വ​ര​യ്ക്കു​മ്പോ​ൾ അ​തി​നെ എ​ങ്ങ​നെ പോ​ർ​ട്രേ ചെ​യ്യ​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് എ​നി​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. പെ​യി​ന്റി​ങ്ങി​ലൂ​ടെ എ​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തു​പോ​ലെ ത​ന്നെ, എ​ന്നാ​ൽ അ​തി​ലും വി​ശാ​ല​വും ലീ​നി​യ​റ​ല്ലാ​ത്ത​തു​മാ​യ ഒ​രു മാ​ധ്യ​മ​മാ​ണ് എ​നി​ക്ക് സി​നി​മ.

ഞാ​ൻ നേ​രി​ട്ട് ക​ണ്ടി​ട്ടി​ല്ലാ​ത്ത ലോ​ക​ങ്ങ​ളെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും പോ​ലും എ​നി​ക്ക് അ​നു​ഭ​വി​പ്പി​ക്കു​ക​യും കാ​ണി​ച്ചു​ത​രു​ക​യും ചെ​യ്യു​ന്ന മാ​ധ്യ​മ​മാ​ണ് സി​നി​മ. മ​ന​സ്സി​ലു​ള്ള ഒ​രു ആ​ഗ്ര​ഹ​മോ, സം​ഭ​വ​മോ, വ്യ​ക്തി​യോ-​അ​വ​യെ​ല്ലാം കൂ​ടു​ത​ൽ വ​ലി​യ അ​ള​വി​ൽ അ​വ​ത​രി​പ്പി​ക്കാ​നും അ​നു​ഭ​വി​പ്പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത​യാ​ണ് സി​നി​മ എ​നി​ക്ക് ന​ൽ​കു​ന്ന​ത്.

ഒ​രു ക​ഥാ​പാ​ത്ര​ത്തി​ന്റെ വി​കാ​ര​ങ്ങ​ളും അ​തി​ലൂ​ടെ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളും പ്രേ​ക്ഷ​ക​നി​ലേ​ക്ക് ശ​ക്ത​മാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന ക​ലാ​രൂ​പ​മാ​ണ് സി​നി​മ. ആ ​അ​നു​ഭ​വ​ത്തെ കൂ​ടു​ത​ൽ വി​പു​ല​വും തീ​വ്ര​വു​മാ​യി അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശേ​ഷി​യാ​ണ് സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത​യെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

‘എ​ക്കോ’​യി​ലേ​ക്ക് വ​രാം. അ​തി​ന്‍റെ രാ​ഷ്ട്രീ​യം ന​മ്മ​ൾ ച​ർ​ച്ച ചെ​യ്ത​താ​ണ്. എ​ന്നി​രു​ന്നാ​ലും ‘എ​ക്കോ’​യെ ഏത് ത​ല​ത്തി​ലൂ​ടെ വി​ല​യി​രു​ത്താ​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ന്ന​ത്?

▲ ‘എ​ക്കോ’ എ​ന്ന സി​നി​മ​യു​ടെ രാ​ഷ്ട്രീ​യം മാ​ത്രം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന​പ്പു​റം, അ​തി​ന്റെ ദൃ​ശ്യ​ഭാ​വ​ന​യു​ടെ ത​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​ണ് എ​നി​ക്ക് കൂ​ടു​ത​ൽ താ​ൽ​പ​ര്യം. രാ​ഷ്ട്രീ​യം ചെ​റി​യ പാ​ളി​ക​ളി​ലൂ​ടെ സ​ന്നി​ഹി​ത​മാ​ണെ​ങ്കി​ലും, ‘എ​ക്കോ’​യെ എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത് അ​തി​ലെ കാ​ഴ്ച​ക​ളും സ​ന്ദ​ർ​ഭ​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളും മൗ​ന​ങ്ങ​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ഫ്രെ​യി​മി​ങ്ങും ദൃ​ശ്യ​വി​ന്യാ​സ​വും ശ​ബ്ദ​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ നി​ഗൂ​ഢ​ത​ക​ളു​മെ​ല്ലാ​മാ​ണ്.

മ​ന​സ്സി​നെ ഉ​ണ​ർ​ത്തു​ന്ന അ​തി​ന്റെ ക​ഥ​പ​റ​ച്ചി​ൽ രീ​തി​യും, കാ​ണു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി ഉ​രു​ത്തി​രി​യു​ന്ന മ​റ്റ​നേ​കം ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​ക്ക് കൂ​ടു​ത​ൽ ആ​ഴം ന​ൽ​കു​ന്നു. ഓ​രോ പ്രാ​വ​ശ്യം വീ​ണ്ടും കാ​ണു​മ്പോ​ഴും പു​തി​യ അ​ർ​ഥ​ത​ല​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും മ​ന​സ്സി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ, ഒ​രു ഒ​റ്റ​വാ​യ​ന​യി​ൽ അ​വ​സാ​നി​ക്കാ​ത്ത, ഓ​രോ കാ​ഴ്ച​യി​ലും പു​തു​താ​യി തു​റ​ന്നു​കാ​ട്ട​പ്പെ​ടു​ന്ന അ​നു​ഭ​വ​മാ​യാ​ണ് എ​നി​ക്ക് ‘എ​ക്കോ’ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യി​ൽ സ​മീ​പ​കാ​ലം വ​രെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ദൃ​ശ്യ​കേ​ന്ദ്രീ​കൃ​ത​വും പാ​ളി​ക​ളു​ള്ള​തു​മാ​യ ക​ഥ​പ​റ​ച്ചി​ൽ അ​പൂ​ർ​വ​മാ​യി​രു​ന്നു​വെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ, ‘എ​ക്കോ’ ഒ​രു സി​നി​മ എ​ന്ന​തി​ലു​പ​രി ദൃ​ശ്യ​വും ശ​ബ്ദ​വും മൗ​ന​വും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഒ​രു സ​വി​ശേ​ഷ സി​നി​മാ​നു​ഭ​വ​മാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്.

സ്നേ​ഹ​വും സം​ര​ക്ഷ​ണ​വും എ​ങ്ങ​നെ ഒ​രാ​ൾ​ക്ക് ത​ട​വ​റ​യാ​കു​ന്നു എ​ന്ന് സി​നി​മ (എ​ക്കോ) പ​റ​യു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ത​ന്നെ ഒ​രു ടോ​ക്സി​ക് ഐ​ഡ​ന്‍റി​റ്റി​യെ​യും സി​നി​മ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​തി​ലെ ശ​രി​തെ​റ്റു​ക​ളെ എ​ങ്ങ​നെ ന​മു​ക്ക് വി​ല​യി​രു​ത്താ​നാ​കും ? ഇ​വി​ടെ ഏ​ത് പ​ക്ഷ​മാ​ണ് ശ​രി എ​ന്ന് എ​ങ്ങ​നെ പ​റ​യാ​നാ​കും?

▲ ‘എ​ക്കോ’ സി​നി​മ​യി​ലെ ശ​രി, തെ​റ്റ് എ​ന്ന് പ​റ​യു​ന്ന​തി​ന​പ്പു​റം അ​തി​ന്‍റെ ഫ​ല​ത്തി​നാ​ണ് പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​തെ​ന്ന് തോ​ന്നു​ന്നു. കു​ര്യ​ച്ച​ന് ത​ന്റെ ഭാ​ര്യ​യാ​യ മ്ലാ​ത്തി ചേ​ച്ചി​യോ​ട് ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹ​മു​ണ്ടെ​ന്ന് സി​നി​മ കാ​ണി​ച്ചു​ത​രു​ന്നു​ണ്ട്. എ​ന്നാ​ൽ , ആ ​സ്നേ​ഹം സം​ര​ക്ഷ​ണ​മാ​യി തോ​ന്നു​മ്പോ​ഴും പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും അ​ത് നി​യ​ന്ത്ര​ണ​മാ​യി മാ​റു​ന്നു. അ​ങ്ങ​നെ ആ ​സ്ത്രീ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ൽ അ​ത് ഒ​രു വി​ല​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​തു​കൊ​ണ്ടു​ത​ന്നെ, ഒ​രു ബ​ന്ധ​ത്തി​ൽ സ്നേ​ഹ​ത്തി​ന്റെ പേ​രി​ൽ പോ​ലും ഒ​രാ​ളു​ടെ സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ന്നു​വെ​ങ്കി​ൽ, ആ ​സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ പ​ക്ഷ​ത്താ​ണ് സി​നി​മ നി​ല​കൊ​ള്ളു​ന്ന​ത്. ‘എ​ക്കോ’​യി​ലൂ​ടെ ഞ​ങ്ങ​ൾ പ​റ​യാ​ൻ ശ്ര​മി​ച്ച​തും അ​തു​ത​ന്നെ​യാ​ണ് -സ്നേ​ഹ​ത്തി​ന്റെ പേ​രി​ൽ നി​യ​ന്ത്ര​ണ​ത്തെ സാ​ധൂ​ക​രി​ക്കാ​നാ​വി​ല്ല; ഒ​രു മ​നു​ഷ്യ​ന്റെ സ്വാ​ത​ന്ത്ര്യ​മാ​ണ് ഏ​ത് ബ​ന്ധ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​മൂ​ല്യം.

 

‘എ​ക്കോ’, ‘കി​ഷ്കി​ന്ധാ​കാ​ണ്ഡം’ സി​നി​മ​ക​ളുടെ രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ വ​ന്ന ത​ട​സ്സ​ങ്ങ​ളും എ​ളു​പ്പ​ങ്ങ​ളും എ​ന്താ​യി​രു​ന്നു. അ​തി​ലെ മൃ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യ​ത് എ​ങ്ങ​നെ​യാ​ണ്. കൂ​ടാ​തെ അ​പ്പു പി​ള്ള​യി​ലേ​ക്കും (വി​ജ​യ​രാ​ഘ​വ​ൻ), മോ​ഹ​ൻ പോ​ത്ത​നി​ലേ​ക്കും (വി​നീ​ത്) എ​ത്തി​യ​ത് എ​ങ്ങ​നെ​യാ​ണ് ?

▲ ക​ഥ​ക്കേ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ലൊ​ക്കേ​ഷ​നു​ക​ൾ ക​ണ്ടെ​ത്തു​ക എ​ന്ന​താ​യി​രു​ന്നു ഞ​ങ്ങ​ൾ നേ​രി​ട്ട വ​ലി​യ വെ​ല്ലു​വി​ളി. ഇ​ടു​ക്കി​യി​ലെ കാ​ഞ്ഞാ​ർ, മാ​ർ​മ​ല വെ​ള്ള​ച്ചാ​ട്ടം, വാ​ഗ​മ​ൺ ഹൈ​റ്റ്സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​യി​രു​ന്നു ‘എ​ക്കോ’ സി​നി​മ​യു​ടെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.

ക​ഥ ആ​വ​ശ്യ​പ്പെ​ട്ട ഭൂ​പ്ര​കൃ​തി​യും അ​ന്ത​രീ​ക്ഷ​വും കൃ​ത്യ​മാ​യി ല​ഭി​ച്ച​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ൽ കാ​ണു​ന്ന ദൃ​ശ്യ​ഭം​ഗി സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ന​ല്ല മ​ഴ​യു​ണ്ടാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് വാ​ഗ​മ​ൺ മേ​ഖ​ല​യി​ലെ ത​ണു​പ്പും മ​ഴ​യും സി​നി​മ​യു​ടെ മൂ​ഡി​ന് ഏ​റെ സ​ഹാ​യ​ക​മാ​യി. എ​ന്നാ​ൽ, അ​തോ​ടൊ​പ്പം കാ​മ​റ​യും ഉ​പ​ക​ര​ണ​ങ്ങ​ളും ചു​മ​ന്നു​കൊ​ണ്ട് ആ ​കാ​ലാ​വ​സ്ഥ​യി​ൽ ജോ​ലി ചെ​യ്യു​ക എ​ന്ന​ത് അ​തീ​വ ദു​ഷ്ക​ര​മാ​യി​രു​ന്നു.

പ​ല​പ്പോ​ഴും ശ​ക്ത​മാ​യ കാ​റ്റ് ഷൂ​ട്ടി​ങ് ത​ട​സ്സ​പ്പെ​ടു​ത്തി​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് മ്ലാ​ത്തി ചേ​ച്ചി​യു​ടെ വീ​ട് വ​രു​ന്ന ലൊ​ക്കേ​ഷ​നി​ലെ ചി​ത്രീ​ക​ര​ണ​മെ​ല്ലാം ഏ​റെ ശ്ര​മ​ക​ര​മാ​യി​രു​ന്നു. കാ​റ്റ് ശ​ക്ത​മാ​യാ​ൽ വീ​ടി​ന്റെ ഓ​ടു​ക​ളും മേ​ൽ​ക്കൂ​ര​യും ഇ​ള​കു​ക​യോ ത​ക​രു​ക​യോ ചെ​യ്യും. അ​ത് വീ​ണ്ടും പു​നഃ​സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് പ​ല​പ്പോ​ഴും ചി​ത്രീ​ക​ര​ണം തു​ട​രേ​ണ്ടി​വ​ന്ന​ത്. ച​ളി​യും വെ​ള്ള​വും മ​റ്റൊ​രു വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. എ​ന്നാ​ൽ, സി​നി​മ പൂ​ർ​ത്തി​യാ​യി അ​ന്തി​മ രൂ​പം ക​ണ്ട​പ്പോ​ഴാ​ണ് ആ ​ക​ഷ്ട​പ്പാ​ടു​ക​ളെ​ല്ലാം സി​നി​മ​യു​ടെ ദൃ​ശ്യാ​നു​ഭ​വ​ത്തി​ന് എ​ത്ര​മാ​ത്രം ഗു​ണം ചെ​യ്തു​വെ​ന്ന് ശ​രി​ക്കും മ​ന​സ്സി​ലാ​യ​ത്.

ഇ​തി​ലെ മ്ലാ​ത്തി ചേ​ട്ട​ത്തി​യു​ടെ വീ​ടും ഉ​പ്പു​കു​ന്ന് എ​ന്ന ഗ്രാ​മ​വും മ​ലേ​ഷ്യ​യി​ലെ സ്ഥ​ല​ങ്ങ​ളു​മെ​ല്ലാം സെ​റ്റാ​യി​രു​ന്നു. ഈ ​സെ​റ്റു​ക​ൾ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്ക​ൽ വ​ള​രെ പ്ര​യാ​സ​ക​രം ത​ന്നെ​യാ​യി​രു​ന്നു. പ്ര​ത്യേ​കി​ച്ച് മ്ലാ​ത്തി ചേ​ട​ത്തി​യു​ടെ വീ​ടി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് സ​ദാ​സ​മ​യ​വും ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യ​ടി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും കൂ​ടെ​യു​ള്ള​ത് ഈ ​പ്ര​യാ​സ​ത്തെ ഇ​ര​ട്ടി​പ്പി​ച്ചു.

സ​ത്യ​ത്തി​ൽ, എ​ളു​പ്പ​മാ​യ​താ​യി പ​റ​യാ​ൻ പ്ര​ത്യേ​കി​ച്ച് ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഥ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​രാ​യ അ​ഭി​നേ​താ​ക്ക​ളെ ല​ഭി​ച്ച​തും, അ​വ​രി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ച്ച​തി​ലും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ ല​ഭി​ച്ച​തും വ​ലി​യ ഭാ​ഗ്യ​മാ​യി​രു​ന്നു. ആ​സി​ഫ് അ​ലി​യാ​യാ​ലും വി​ജ​യ​രാ​ഘ​വ​ൻ ചേ​ട്ട​നാ​യാ​ലും മ​റ്റെ​ല്ലാ അ​ഭി​നേ​താ​ക്ക​ളാ​യാ​ലും, എ​ല്ലാ​വ​രു​ടെ​യും ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണം ഓ​രോ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ഞ​ങ്ങ​ളെ സ​ഹാ​യി​ച്ചു. ആ ​പി​ന്തു​ണ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള ഭം​ഗി വ​ർ​ധി​പ്പി​ച്ച​തും.

‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ലും ‘എ​ക്കോ’​യി​ലും മൃ​ഗ​ങ്ങ​ൾ ക​ഥ​യി​ലെ പ്ര​ധാ​ന സാ​ന്നി​ധ്യ​ങ്ങ​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ ഉ​ൾ​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ക മ​റ്റൊ​രു വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. പ​ട്ടി​ക​ളാ​യാ​ലും കു​ര​ങ്ങു​ക​ളാ​യാ​ലും കാ​മ​റ​ക്കു മു​ന്നി​ൽ ന​മു​ക്കി​ഷ്ട​മു​ള്ള രീ​തി​യി​ലേ​ക്ക് അ​വ​യെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കി​ല്ല. അ​തി​നാ​ൽ കു​ര​ങ്ങു​ക​ളു​ടെ രം​ഗ​ങ്ങ​ൾ​ക്കാ​യി നേ​രി​ട്ട് കാ​ട്ടി​ൽ പോ​യി ചി​ത്രീ​ക​രി​ക്കേ​ണ്ടി​വ​ന്നു. മു​ൻ​കൂ​ട്ടി കാ​മ​റ ആം​ഗി​ളു​ക​ളും ഫ്രെ​യി​മു​ക​ളും ത​യാ​റാ​ക്കി ആ​വ​ശ്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ര​മാ​വ​ധി പ​ക​ർ​ത്തി​യ​ശേ​ഷം, എ​ഡി​റ്റി​ങ് ടേ​ബി​ളി​ലി​രു​ന്നാ​ണ് സി​നി​മ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഷോ​ട്ടു​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​തി​ൽ എ​ഡി​റ്റ​ർ സൂ​ര​ജ് ഇ.​എ​സ് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന മി​ക​വ് പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്.

‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ൽ ഒ​രു ഷോ​ട്ടു​ണ്ട്, അ​പ​ർ​ണ ബാ​ല​മു​ര​ളി തോ​ട്ട​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ കു​റ​ച്ച​ക​ലെ ഒ​രു കു​ര​ങ്ങി​ന്റെ രൂ​പ​ത്തി​ലു​ള്ള ക​ളി​പ്പാ​ട്ടം മ​ര​ത്തി​ന് മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ന്നു. അ​തെ​ടു​ത്ത് അ​പ​ർ​ണ മു​ക​ളി​ലേ​ക്ക് നോ​ക്കു​മ്പോ​ൾ മ​ര​ക്കൊ​മ്പു​ക​ൾ​ക്കി​ട​യി​ലി​രു​ന്ന ഒ​രു കു​ര​ങ്ങ് തി​രി​ച്ചു​നോ​ക്കി ഓ​ടി​മ​റ​യു​ന്ന​താ​ണ് രം​ഗം. കു​ര​ങ്ങു​ക​ളു​ടെ നി​ര​വ​ധി ഷോ​ട്ടു​ക​ൾ ഞ​ങ്ങ​ൾ മു​മ്പേ ചി​ത്രീ​ക​രി​ച്ച് സൂ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​പ​ർ​ണ നോ​ക്കു​ന്ന നി​മി​ഷ​ത്തി​ൽ കു​ര​ങ്ങ് കൃ​ത്യ​മാ​യി തി​രി​ച്ചു​നോ​ക്കു​ന്ന ആ ​ഷോ​ട്ട് യാ​ദൃ​ശ്ചി​ക​മാ​യി ല​ഭി​ച്ച​താ​യി​രു​ന്നു. ആ ​രം​ഗ​ത്തി​ന് അ​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹം ത​ന്നെ​യാ​യി​രു​ന്നു.

‘എ​ക്കോ’​യി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ്ക്ക​ളെ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, നാ​ട​ൻ നാ​യ്ക്ക​ളെ അ​വ​ത​രി​പ്പി​ക്കാ​ൻ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ, പ്ര​ത്യേ​കി​ച്ച് ത​മി​ഴ്നാ​ട്ടി​ൽ കാ​ണു​ന്ന കൊ​മ്പൈ (Kombai) അ​ഥ​വാ പോ​ളി​ഗാ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നാ​യി​ന​ങ്ങ​ളെ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​വ​യെ പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ക്ക​ൽ അ​ത്ര എ​ളു​പ്പ​മ​ല്ല. ഒ​രു വ​യ​സ്സി​നു​മു​മ്പ് മാ​ത്ര​മേ അ​വ​യെ ഫ​ല​പ്ര​ദ​മാ​യി ട്രെ​യി​ൻ ചെ​യ്തെ​ടു​ക്കാ​ൻ ക​ഴി​യൂ. സി​നി​മ​ക്കു​വേ​ണ്ടി ആ​ദ്യം ഏ​ക​ദേ​ശം നാ​ൽ​പ​തോ​ളം നാ​യ്ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നെ​ങ്കി​ലും, പ​ത്തോ​ളം നാ​യ്ക്ക​ളെ മാ​ത്ര​മാ​ണ് ഒ​ടു​വി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ച​ത്. അ​വ​യി​ൽ ഒ​മ്പ​തെ​ണ്ണ​ത്തെ വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ലി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഞ​ങ്ങ​ൾ​ക്ക് വ​ലി​യ നേ​ട്ടം​ത​ന്നെ ആ​യി​രു​ന്നു.

കു​ട്ടേ​ട്ട​നി​ലേ​ക്ക് (വി​ജ​യ​രാ​ഘ​വ​ൻ) എ​ത്തി​യ​തും വ​ള​രെ സ്വാ​ഭാ​വി​ക​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ലൂ​ടെ​യാ​ണ്. ‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ലെ അ​പ്പു​പ്പി​ള്ള എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​ൻ അ​ദ്ദേ​ഹം ത​ന്നെ​യാ​ണെ​ന്ന് ഞ​ങ്ങ​ൾ​ക്ക് തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​നു​മു​മ്പ് സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ സാ​റി​നെ ഈ ​വേ​ഷം ചെ​യ്യാ​ൻ സ​മീ​പി​ക്കു​ക​യും ക​ഥ പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ക​ഥ കേ​ട്ട​ശേ​ഷം അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് -ഒ​രു​പാ​ട് അ​ഭി​ന​യ സാ​ധ്യ​ത​ക​ളു​ള്ള വേ​ഷ​മാ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റേ​ത്. അ​തു​കൊ​ണ്ട് നി​ല​വി​ൽ മ​ല​യാ​ള​ത്തി​ലു​ള്ള മി​ക​ച്ച അ​ഭി​നേ​താ​വി​നെ കൊ​ണ്ടു​ത​ന്നെ വേ​ണം ഈ ​വേ​ഷം ചെ​യ്യി​പ്പി​ക്കാ​ൻ. അ​പ്പു​പ്പി​ള്ള​യു​ടെ പ്രാ​യ​ഘ​ട​ന​യും ശ​രീ​ര​ഭാ​ഷ​യും മാ​ന​റി​സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത​പ്പോ​ൾ വി​ജ​യ​രാ​ഘ​വ​ൻ ചേ​ട്ട​ന​ല്ലാ​തെ മ​റ്റാ​രെ​യും ആ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് സ​ങ്ക​ൽ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

‘എ​ക്കോ’​യി​ലെ മോ​ഹ​ൻ പോ​ത്ത​നിലേ​ക്ക് വി​നീ​തേ​ട്ട​ൻ എ​ത്തി​യ​തും യാ​ദൃ​ശ്ചി​ക​മാ​യി​രു​ന്നി​ല്ല. ‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ലും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​യി​പ്പി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ കാ​ര​ണം അ​ന്ന​ത് സാ​ധ്യ​മാ​യി​ല്ല. അ​തി​നു​ശേ​ഷം ത​ന്നെ ‘എ​ക്കോ’​യി​ലെ മോ​ഹ​ൻ പോ​ത്ത​ൻ എ​ന്ന ക​ഥാ​പാ​ത്രം വി​നീ​തേ​ട്ട​ന് ന​ൽ​ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ അ​ദ്ദേ​ഹം ആ ​വേ​ഷം അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ, ആ ​ക​ഥാ​പാ​ത്ര​ത്തി​ന് നൂ​റു​ശ​ത​മാ​നം അ​നു​യോ​ജ്യ​നാ​യ ന​ട​ൻ അ​ദ്ദേ​ഹ​മാ​യി​രു​ന്നു​വെ​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി.

സ​സ്പെ​ൻ​സ് ത്രി​ല്ല​ർ സി​നി​മ​ക​ളി​ൽ ഒ​രു​കാ​ല​ത്ത് കൊ​ല​പാ​ത​ക​ങ്ങ​ൾ മാ​ത്രം ഐ​ഡ​ന്‍റി​ഫൈ ചെ​യ്യു​ന്ന രീ​തി​യാ​ണെ​ങ്കി​ൽ ഇ​ന്ന​ത് ഹി​സ്റ്റ​റി​യാ​യി​ട്ടും പ​രി​സ്ഥി​തി​യാ​യി​ട്ടും ആ​നി​മ​ൽ ട്രി​ല​ജി​യാ​യി​ട്ടു​മെ​ല്ലാം മാ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ​യൊ​രു മാ​റ്റ​ത്തെ എ​ങ്ങ​നെ കാ​ണു​ന്നു?

▲ ഇ​തൊ​രു വ​ലി​യ വ​ള​ർ​ച്ച​യു​ടെ സൂ​ച​ന​യാ​യി​ട്ടു​ത​ന്നെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ഒ​രു​കാ​ല​ത്ത് കൊ​ല​പാ​ത​കം, കു​റ്റാ​ന്വേ​ഷ​ണം, ട്വി​സ്റ്റു​ക​ൾ എ​ന്നി​വ​യെ കേ​ന്ദ്രീ​ക​രി​ച്ച് മു​ന്നോ​ട്ടു​പോ​യി​രു​ന്ന ത്രി​ല്ല​ർ സി​നി​മ​ക​ൾ ഇ​ന്ന് അ​തി​ന്റെ പ​രി​ധി​ക​ൾ മ​റി​ക​ട​ന്ന് ച​രി​ത്ര​പ​ര​വും പ​രി​സ്ഥി​തി​പ​ര​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യ​തു​മാ​യ വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ള സി​നി​മ​യി​ൽ സം​ഭ​വി​ക്കു​ന്ന ശ്ര​ദ്ധേ​യ​മാ​യ പു​രോ​ഗ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​മാ​റ്റ​ത്തെ ഞാ​ൻ കാ​ണു​ന്ന​ത്.

ആ​ദ്യ​കാ​ല ത്രി​ല്ല​റു​ക​ൾ പ്ര​ധാ​ന​മാ​യും ‘എ​ന്താ​ണ് സം​ഭ​വി​ച്ച​ത്?’ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യി​രു​ന്നെ​ങ്കി​ൽ, ഇ​ന്ന​ത്തെ സി​നി​മ​ക​ൾ ‘എ​ന്തു​കൊ​ണ്ടാ​ണ് അ​ത് സം​ഭ​വി​ച്ച​ത്?’ എ​ന്ന കൂ​ടു​ത​ൽ ആ​ഴ​മു​ള്ള ചോ​ദ്യ​വും ഉ​യ​ർ​ത്തു​ന്നു. സം​ഭ​വ​ത്തെ മാ​ത്രം അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ​നി​ന്ന് അ​തി​ന്റെ കാ​ര​ണ​ങ്ങ​ളി​ലേ​ക്കും സാ​മൂ​ഹി​ക-​മാ​നു​ഷി​ക പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലേ​ക്കും ക​ട​ന്നു​ചെ​ല്ലാ​നു​ള്ള ഈ ​ശ്ര​മം ശ്ര​ദ്ധേ​യ​മാ​ണ്.

അ​തോ​ടൊ​പ്പം, മ​നു​ഷ്യ മ​ന​സ്സി​ന്റെ സ​ങ്കീ​ർ​ണ​ത​ക​ളെ​യും വൈ​കാ​രി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും ബ​ന്ധ​ങ്ങ​ളു​ടെ സൂ​ക്ഷ്മ​ത​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​മീ​പ​ന​വും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സൈ​ക്കോ​ള​ജി​ക്ക​ൽ ത​ല​ത്തി​ലും ഹ്യൂ​മ​ൻ ഓ​റി​യ​ന്റ​ഡ് ത​ല​ത്തി​ലും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന പ്ര​വ​ണ​ത മ​ല​യാ​ള ത്രി​ല്ല​ർ സി​നി​മ​ക​ൾ​ക്ക് പു​തി​യൊ​രു ആ​ഴ​വും വ്യാ​പ്തി​യും ന​ൽ​കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​മാ​റ്റം ഒ​രു ശൈ​ലീ​പ​ര​മാ​യ പ​രി​ണാ​മം മാ​ത്ര​മ​ല്ല, സി​നി​മ​യു​ടെ ചി​ന്താ​പ​ര​മാ​യ വ​ള​ർ​ച്ച​യു​ടെ കൂ​ടി അ​ട​യാ​ള​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

കെ.​ജി. ജോ​ർ​ജ് സി​നി​മ​ക​ളോ​ട് അ​തീ​വ ത​ൽ​പ​ര​നാ​യി​രു​ന്നെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ആ ​സി​നി​മ​ക​ളി​ൽ​നി​ന്ന് എ​ത്ര​മാ​ത്രം സ്വാ​ധീ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്?

▲ മ​ല​യാ​ള​ത്തി​ൽ എ​ന്നെ ഏ​റ്റ​വു​മ​ധി​കം സ്വാ​ധീ​നി​ച്ച സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് കെ.​ജി. ജോ​ർ​ജ്. അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ലെ വി​ഷ​യ​ങ്ങ​ൾ മാ​ത്ര​മ​ല്ല, മേ​ക്കി​ങ്ങും ക​ഥാ​പാ​ത്ര​വി​ന്യാ​സ​വും അ​വ​ർ​ക്കു ന​ൽ​കു​ന്ന സ്വാ​ത​ന്ത്ര്യ​വും എ​ന്നെ ഒ​രു സി​നി​മ​ക്കാ​ര​നാ​കാ​ൻ പ്ര​ചോ​ദി​പ്പി​ച്ച ഘ​ട​ക​ങ്ങ​ളാ​ണെ​ന്ന് പ​റ​യാം.

ക​ഥ​പ​റ​ച്ചി​ലി​ലെ വൈ​വി​ധ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന്. ‘യ​വ​നി​ക’, ‘ഈ ​ക​ണ്ണി​കൂ​ടി’, ‘സ്വ​പ്നാ​ട​നം’ തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഇ​ന്നും എ​ന്റെ പ്രി​യ​പ്പെ​ട്ട​വ​യു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച​വ​യാ​ണ്.

അ​ന്ന​ത്തെ കാ​ല​ത്ത് ഇ​ത്ര​യേ​റെ വ്യ​ത്യ​സ്ത​മാ​യി ചി​ന്തി​ക്കാ​നും സ​മ​കാ​ലി​ക​രി​ൽ​നി​ന്ന് വേ​റി​ട്ട ഒ​രു സി​നി​മാ​ഭാ​ഷ രൂ​പ​പ്പെ​ടു​ത്താ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ​ത് വി​സ്മ​യി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്. ഇ​ന്നി​റ​ങ്ങു​ന്ന ചി​ല സി​നി​മ​ക​ൾ കാ​ണു​മ്പോ​ൾ പോ​ലും അ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യ​ങ്ങ​ളു​ടെ​യും ആ​ഖ്യാ​ന​രീ​തി​ക​ളു​ടെ​യും പ്ര​തി​ധ്വ​നി​ക​ളോ, അ​വ​യു​ടെ പു​തു​ക്കി​യ അ​വ​ത​ര​ണ​ങ്ങ​ളോ ആ​ണെ​ന്ന തോ​ന്ന​ൽ പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ കെ.​ജി. ജോ​ർ​ജ് ഒ​രു സം​വി​ധാ​യ​ക​ൻ മാ​ത്ര​മ​ല്ല, മ​ല​യാ​ള സി​നി​മ​യു​ടെ ചി​ന്താ​ഗ​തി​യെ ത​ന്നെ മാ​റ്റി​മ​റി​ച്ച അ​പൂ​ർ​വ പ്ര​തി​ഭ​ക​ളി​ൽ ഒ​രാ​ളാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്.

 

സന്ദീപ് പ്രദീപിനൊപ്പം,നടൻ വിജയരാഘവനൊപ്പം

ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള ന​ല്ലൊ​രു സ​ബ്ജക്ട് ആ​യി​ട്ടും വേ​ണ്ട​ത്ര ശ്ര​ദ്ധ കി​ട്ടി​യി​ല്ല. മ​ല​യാ​ള​ത്തി​ൽ melancholic satire സി​നി​മ സം​ഭ​വി​ക്കു​ന്ന​ത് വ​ള​രെ കു​റ​വാ​യി​ട്ടും?

▲ ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’ ഇ​ന്നും എ​ന്റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട സി​നി​മ​ക​ളി​ലൊ​ന്നാ​ണ്. പ​ക്ഷേ, ആ ​സി​നി​മ​ക്ക് അ​ർ​ഹി​ച്ച ശ്ര​ദ്ധ ല​ഭി​ച്ചി​ല്ലെ​ന്ന തോ​ന്ന​ൽ ഇ​ന്നു​മു​ണ്ട്. സ​ത്യ​ത്തി​ൽ അ​ത് ഒ​രു ഫ​ൺ-​കോ​മ​ഡി എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് എ​ന്ന നി​ല​യി​ലാ​ണ് രൂ​പ​പ്പെ​ടു​ത്തി​യ​ത്. ചി​ത്ര​ത്തി​നു പി​ന്നി​ലെ പ്ര​ധാ​ന പ്രേ​ര​ണ ത​ന്നെ എ​പ്പോ​ഴും ആ​സ്വ​ദി​ച്ചു​കൊ​ണ്ട് സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​വും, ത​മാ​ശ​യെ സ്വാ​ഭാ​വി​ക​മാ​യി കാ​ണു​ന്ന ഒ​രു മ​നോ​ഭാ​വ​വു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ‘എ​ക്കോ’, ‘കി​ഷ്കി​ന്ധാ​കാ​ണ്ഡം’ പോ​ലു​ള്ള ഗൗ​ര​വ​സ്വ​ഭാ​വ​മു​ള്ള വി​ഷ​യ​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന അ​തേ രീ​തി​യി​ലാ​ണ് ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’​യെ​യും ഞാ​ൻ സ​മീ​പി​ച്ച​ത്. സെ​റ്റി​ലും അ​ത്ത​ര​മൊ​രു സീ​രി​യ​സ് അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ലി​യ ടെ​ൻ​ഷ​നോ​ടെ​യാ​ണ് ആ ​സി​നി​മ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ ​മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന്റെ സ്വ​ഭാ​വം സി​നി​മ​യി​ലും ഒ​ര​ള​വു​വ​രെ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന് ഇ​പ്പോ​ൾ തോ​ന്നാ​റു​ണ്ട്.

ഒ​രു ഫ​ൺ എ​ല​മെ​ന്റു​ള്ള സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം എ​പ്പോ​ഴും മ​ന​സ്സി​ലു​ണ്ട്. പ​ക്ഷേ, പ്രേ​ക്ഷ​ക​ർ എ​ന്നെ ഒ​രു പ്ര​ത്യേ​ക ജോ​ണ​റി​ലെ സം​വി​ധാ​യ​ക​നാ​യി കാ​ണാ​ൻ തു​ട​ങ്ങി​യ​തി​നാ​ൽ, ഇ​നി ഒ​രു കോ​മ​ഡി അ​ല്ലെ​ങ്കി​ൽ ഫ​ൺ സി​നി​മ ചെ​യ്താ​ൽ അ​ത് അ​വ​ർ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. എ​ങ്കി​ലും കോ​മ​ഡി സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം ഇ​ന്നും ശ​ക്ത​മാ​ണ്. അ​ത്ത​ര​മൊ​രു അ​വ​സ​രം വീ​ണ്ടും ല​ഭി​ക്കു​മോ എ​ന്ന​റി​യി​ല്ല. എ​ന്താ​യാ​ലും കാ​ത്തി​രു​ന്ന് കാ​ണാം, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന്.

നി​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ കാ​ണു​ന്ന കാ​ഴ്ച​ക​ൾ

ന​ല്ലൊ​രു ച​രി​ത്ര​മു​ണ്ടാ​യി​രു​ന്ന മ​ല​യാ​ള സി​നി​മ​ക്ക് പി​ന്നീ​ട് വ​ഴി​തെ​റ്റി. ക​ച്ച​വ​ട രം​ഗ​ത്തേ​ക്ക് പൂ​ർ​ണ​മാ​യി മാ​റി. എ​ന്നാ​ൽ, സ​മാ​ന്ത​ര സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ വ​ന്നു. അ​വ​ർ കാ​മ്പു​ള്ള സി​നി​മ​ക​ൾ ചെ​യ്തെ​ങ്കി​ലും അ​ന്ന​തി​ന്‍റെ വാ​ല്യു തി​രി​ച്ച​റി​ഞ്ഞി​ല്ല. ഇ​ന്ന് സി​നി​മ​ക​ൾ ഒ​രു​പാ​ടു​ണ്ട്. നി​ല​വാ​രം കു​റ​ഞ്ഞു. എ​ങ്ങ​നെ നി​രീ​ക്ഷി​ക്കു​ന്നു പു​തു​കാ​ല മ​ല​യാ​ള സി​നി​മ​ക​ളെ.

▲ മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ൽ, ആ​ദ്യ​കാ​ല സി​നി​മ​ക​ൾ​ക്ക് ശ​ക്ത​മാ​യ ക​ഥാ​പാ​ര​മ്പ​ര്യ​വും ഉ​റ​ച്ച തി​ര​ക്ക​ഥാ അ​ടി​ത്ത​റ​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് കാ​ണാം. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ജീ​വി​ത​വും സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളു​ടെ സ​ങ്കീ​ർ​ണ​ത​ക​ളും ആ​ഴ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലാ​യി​രു​ന്നു അ​ന്ന​ത്തെ സി​നി​മ​ക​ളു​ടെ മി​ക​വ്. പി​ന്നീ​ട് സി​നി​മ ക്ര​മേ​ണ വാ​ണി​ജ്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യും, ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ക​ഥ​യേ​ക്കാ​ൾ അ​വ​ത​ര​ണ​രീ​തി​ക്കും താ​ര​മൂ​ല്യ​ത്തി​നും പ്രാ​ധാ​ന്യം കൊ​ടു​ക്കു​ക​യും ചെ​യ്തു. ക​ഥ​യെ മ​റ​ന്നു​ള്ള ക​ഥ​പ​റ​ച്ചി​ൽ പ​ല സി​നി​മ​ക​ളി​ലും പ്ര​ക​ട​മാ​യി.

സ​മാ​ന്ത​ര സി​നി​മ​ക​ൾ അ​ക്കാ​ല​ത്ത് ശ്ര​ദ്ധേ​യ​മാ​യ ക​ലാ​സൃ​ഷ്ടി​ക​ളാ​യി​രു​ന്നു​വെ​ങ്കി​ലും, അ​വ​യു​ടെ ആ​ഖ്യാ​ന​ഭാ​ഷ​യും പ്ര​തീ​കാ​ത്മ​ക​ത​യും പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​ൻ അ​ന്ന​ത്തെ വ​ലി​യൊ​രു വി​ഭാ​ഗം പ്രേ​ക്ഷ​ക​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​ർ​ഹി​ച്ച അം​ഗീ​കാ​രം ല​ഭി​ക്കാ​തെ പോ​യ നി​ര​വ​ധി മി​ക​ച്ച സി​നി​മ​ക​ൾ ഇ​ന്ന് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് വി​ധേ​യ​മാ​കു​ന്നു​ണ്ട്.

ഇ​ന്ന​ത്തെ സി​നി​മ​ക​ളി​ലേ​ക്ക് വ​രു​മ്പോ​ൾ, സാ​ങ്കേ​തി​ക മി​ക​വി​ന്റെ കാ​ര്യ​ത്തി​ൽ മ​ല​യാ​ള സി​നി​മ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​മ​റ, ശ​ബ്ദ​രൂ​പ​ക​ൽ​പ​ന, എ​ഡി​റ്റി​ങ്, ക​ള​ർ ഗ്രേ​ഡി​ങ്, വി​ഷ്വ​ൽ ഡി​സൈ​ൻ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് സി​നി​മ വ​ള​ർ​ന്നു. ആ​ഖ്യാ​ന​രീ​തി​യും ക​ഥാ​പാ​ത്ര​നി​ർ​മാ​ണ​വും ഗ​ണ്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഈ ​കാ​ല​ഘ​ട്ടം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി പ​ല​പ്പോ​ഴും ഉ​ള്ള​ട​ക്ക​ത്തി​ന്റെ (content) ക്ഷാ​മ​മാ​ണെ​ന്ന് തോ​ന്നാ​റു​ണ്ട്. സാ​ങ്കേ​തി​ക​മാ​യി മി​ക​ച്ച​താ​യി​ട്ടും പ്രേ​ക്ഷ​ക​ന്റെ മ​ന​സ്സി​ൽ ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന ആ​ശ​യ​ങ്ങ​ളോ ക​ഥ​ക​ളോ പ​ല സി​നി​മ​ക​ളി​ലും കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ല.

കോ​വി​ഡ് കാ​ല​ത്ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​ർ വ്യാ​പ​ക​മാ​യി ക​ണ്ടു. അ​തി​ന്റെ ഫ​ല​മാ​യി ലോ​ക​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ക​യും, ഒ​രു പു​തി​യ സി​നി​മ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​തി​ന്റെ ക​ഥ​യി​ലോ രം​ഗ​ങ്ങ​ളി​ലോ മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തെ സി​നി​മ​ക​ളു​മാ​യി സാ​മ്യ​മു​ണ്ടോ​യെ​ന്ന് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന ഒ​രു പ്രേ​ക്ഷ​ക​സ​മൂ​ഹം രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. അ​റി​യാ​തെ പോ​ലും ഒ​രു രം​ഗ​ത്തി​ന് മ​റ്റൊ​രു സി​നി​മ​യു​മാ​യി സാ​മ്യം വ​ന്നാ​ൽ അ​ത് വ​ള​രെ വേ​ഗം ‘കോ​പ്പി​യ​ടി’ എ​ന്ന വി​മ​ർ​ശ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്നു​ള്ള​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ഒ​രു സി​നി​മ​യൊ​രു​ക്കു​മ്പോ​ൾ ഓ​രോ രം​ഗ​വും വി​ശ​ദ​മാ​യി പ​ഠി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ചെ​റി​യൊ​രു സാ​മ്യം പോ​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ആ ​രം​ഗം മാ​റ്റി അ​തി​നേ​റ്റ​വും അ​നു​യോ​ജ്യ​മാ​യ മ​റ്റൊ​രു അ​വ​ത​ര​ണം ക​ണ്ടെ​ത്തു​ക​യാ​ണ് ന​ല്ല സി​നി​മാ​പ്ര​വ​ർ​ത്ത​ക​ർ പി​ന്തു​ട​രു​ന്ന സ​മീ​പ​നം. ശ​ക്ത​മാ​യൊ​രു ഉ​ള്ള​ട​ക്ക​മി​ല്ലെ​ങ്കി​ൽ സി​നി​മ ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ് ചി​ല​പ്പോ​ൾ ഏ​റ്റ​വും ന​ല്ല തീ​രു​മാ​നം.

ഇ​ന്ന് മ​ല​യാ​ള​ത്തി​ൽ വ​ലി​യ തോ​തി​ൽ സി​നി​മ​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും, അ​വ​യി​ൽ വ​ള​രെ കു​റ​ച്ച് സി​നി​മ​ക​ൾ മാ​ത്ര​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളും പു​തി​യ ഉ​ള്ള​ട​ക്ക​വു​മാ​യും എത്തു​ന്ന​ത്. ക​ഴി​വു​ള്ള നി​ര​വ​ധി സം​വി​ധാ​യ​ക​ർ ഇ​ന്ന് രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും, സി​നി​മ​ക​ളു​ടെ എ​ണ്ണ​വും മ​ത്സ​ര​വും വ​ർ​ധി​ച്ച​തി​നാ​ൽ പ​ല​രും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ന്നു. ഒ​രു​കാ​ല​ത്ത് പു​തി​യ ത​ല​മു​റ സം​വി​ധാ​യ​ക​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ഓ​രോ​രു​ത്ത​ർ​ക്കും വ്യ​ക്ത​മാ​യ ഇ​ടം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ന്ന് നി​ര​വ​ധി സം​വി​ധാ​യ​ക​ർ ആ​ദ്യ​മോ ര​ണ്ടാ​മ​ത്തെ​യോ സി​നി​മ​ക്കു​ശേ​ഷം ത​ന്നെ സി​നി​മാ​രം​ഗ​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​രാ​കു​ന്നു. ഇ​ന്ന് സി​നി​മാ​ലോ​ക​ത്ത് നി​ല​നി​ൽ​ക്കാ​ൻ സാ​ങ്കേ​തി​ക മി​ക​വ് മാ​ത്രം പോ​ര; കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന ശ​ക്ത​മാ​യ ക​ഥ​യും വ്യ​ത്യ​സ്ത​മാ​യ ഉ​ള്ള​ട​ക്ക​വും അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും അ​നി​വാ​ര്യ​മാ​ണ്.

കു​ട്ടി​ക്കാ​ല​ത്ത് ചി​ത്ര​ക​ല​യി​ൽ ത​ൽ​പ​ര​നാ​യി​രു​ന്നെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. വ​ലി​യ സീ​രി​യ​സാ​യ സ​ബ്ജ​ക്ടു​ക​ൾ ആ​യി​രു​ന്നോ അ​ന്ന് വ​ര​ച്ചി​രു​ന്ന​ത്. അ​തോ ചു​മ്മാ ഒ​രു ഹോ​ബി​യാ​യി​രു​ന്നോ ?

▲ ചെ​റു​പ്പം മു​ത​ലേ ചി​ത്ര​ര​ച​ന​യോ​ട് എ​നി​ക്ക് അ​സാ​ധാ​ര​ണ​മാ​യൊ​രു ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്നു. ആ ​ഇ​ഷ്ട​ത്തി​ന്റെ ആ​ദ്യ വി​ത്തു​പാ​കി​യ​ത് എ​ന്റെ അ​മ്മ​യാ​ണ്. അ​മ്മ ചി​ത്രം വ​ര​ക്കു​ന്ന​തു​ക​ണ്ടും നി​റ​ങ്ങ​ളോ​ടു​ള്ള ആ ​അ​ടു​പ്പം അ​നു​ഭ​വി​ച്ചു​മാ​ണ് ഞാ​ൻ ചി​ത്ര​ക​ല​യെ ഗൗ​ര​വ​ത്തോ​ടെ കാ​ണാ​ൻ തു​ട​ങ്ങി​യ​ത്. ത​ല​ശ്ശേ​രി ഫൈ​ൻ ആ​ർ​ട്സ് സ്കൂ​ളി​ൽ ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്ന അ​മ്മ​യു​ടെ ക​ലാ​ജീ​വി​തം എ​നി​ക്ക് വ​ലി​യ പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. അ​ന്നൊ​ന്നും സി​നി​മ​യോ സം​വി​ധാ​ന​മോ എ​ന്റെ സ്വ​പ്ന​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു ഹോ​ബി എ​ന്ന​തി​ന​പ്പു​റം ചി​ത്ര​ക​ല അ​ഭ്യ​സി​ച്ച് ന​ല്ലൊ​രു ചി​ത്ര​കാ​ര​നാ​ക​ണ​മെ​ന്ന​താ​യി​രു​ന്നു ബാ​ല്യ​കാ​ല​ത്തെ വ​ലി​യ ആ​ഗ്ര​ഹം.

സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ചി​ത്ര​ക​ല മ​ത്സ​ര​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. പി​ന്നീ​ട് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞു. ആ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ക​ല​യെ ഒ​രു ജീ​വി​ത​മാ​ർ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​ന്നൈ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ ചേ​ർ​ന്ന് വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് ഫൈ​ൻ ആ​ർ​ട്‌​സ് ബി​രു​ദം നേ​ടി.

ബി​രു​ദ പ​ഠ​ന​ശേ​ഷം പു​ണെ​യി​ലെ റി​ല​യ​ൻ​സ് എ​ന്റ​ർ​ടെ​യി​ൻ​മെ​ന്റി​ൽ ആ​നി​മേ​റ്റ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി ആ​നി​മേ​ഷ​ൻ പ്രോ​ജ​ക്ടു​ക​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും പി​ന്നീ​ട് ആ​നി​മേ​ഷ​ൻ സൂ​പ്പ​ർ​വൈ​സ​ർ എ​ന്ന നി​ല​യി​ലേ​ക്ക് ഉ​യ​രു​ക​യും ചെ​യ്തു. ആ​നി​മേ​ഷ​ൻ എ​ന്ന മേ​ഖ​ല പു​തി​യ അ​നു​ഭ​വ​ങ്ങ​ളും സാ​ങ്കേ​തി​ക അ​റി​വു​ക​ളും സ​മ്മാ​നി​ച്ചെ​ങ്കി​ലും, അ​തി​ന്റെ അ​ടി​ത്ത​റ ചി​ത്ര​ക​ല ത​ന്നെ​യാ​യി​രു​ന്നു.

സ​ത്യം പ​റ​ഞ്ഞാ​ൽ, ഇ​ന്നും എ​ന്റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന് വീ​ണ്ടും ഗൗ​ര​വ​മാ​യി ചി​ത്ര​ങ്ങ​ൾ വ​ര​ക്കു​ക എ​ന്ന​താ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് വ​ര​ച്ച ചി​ത്ര​ങ്ങ​ൾ പൊ​ടി​ത​ട്ടി​യെ​ടു​ത്ത് അ​വ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്ന് പ​ല​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. കാ​ലം എ​ത്ര മു​ന്നോ​ട്ടു​പോ​യാ​ലും മ​ന​സ്സി​നു​ള്ളി​ൽ ചി​ത്ര​ക​ല​യു​ടെ പാ​ഠ​ങ്ങ​ളും നി​റ​ങ്ങ​ളു​ടെ ഭാ​ഷ​യും മാ​യാ​തെ ഇ​ന്നും കി​ട​പ്പു​ണ്ട്. അ​തു​കൊ​ണ്ടാ​വാം, സി​നി​മ​യി​ലൂ​ടെ​യോ ആ​നി​മേ​ഷ​നി​ലൂ​ടെ​യോ സ​ഞ്ച​രി​ച്ച ശേ​ഷ​വും എ​ന്റെ ഉ​ള്ളി​ലെ ചി​ത്ര​കാ​ര​ൻ ഇ​ന്നും പു​തി​യ കാ​ൻ​വാ​സു​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

 

ചി​ത്ര​ക​ല, ആ​നി​മേ​ഷ​ൻ, വി.​എ​ഫ്.​എ​ക്സ്, പി​ന്നീ​ട് സം​വി​ധാ​യ​ക​ൻ...​ഈ യാ​ത്ര അ​ത്ര എ​ളു​പ്പ​മാ​കാ​ൻ ഇ​ട​യി​ല്ല?

▲ ശ​രി​യാ​ണ്. ഈ ​മൂ​ന്ന് ത​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം ഒ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.

ഡി​ഗ്രി പ​ഠ​ന​ശേ​ഷം നേ​രെ വ​ണ്ടി ക​യ​റി​യ​ത് ചെ​ന്നൈ​യി​ലേ​ക്കാ​ണ്. അ​വി​ടെ​യു​ള്ള കീ-​ഫ്രെ​യിം ആ​നി​മേ​ഷ​ൻ ക​മ്പ​നി​യി​ൽ​നി​ന്ന് ആ​നി​മേ​ഷ​ൻ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി. ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യി ‘ലി​റ്റി​ൽ കൃ​ഷ്ണ’ ആ​നി​മേ​റ്റ​ഡ് പ​ര​മ്പ​ര​യി​ൽ സ​ഹ​ക​രി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​യി. പ​ഠ​നാ​ന​ന്ത​രം പൂ​നെ​യി​ലെ റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ൽ ആ​നി​മേ​റ്റ​റാ​യി ജോ​ലി ല​ഭി​ച്ചു.

സി​നി​മ​യെ​പ്പോ​ലെ ത​ന്നെ ആ​നി​മേ​ഷ​നും വ​ലി​യ സാ​ധ്യ​ത​ക​ളു​ള്ള ഒ​രു മാ​ധ്യ​മ​മാ​ണെ​ന്ന് അ​ന്ന് വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​ക്കി​യ​താണ്. കാ​മ​റ, ലൈ​റ്റി​ങ്, തി​ര​ക്ക​ഥ, ക​ഥ, ക​ഥാ​പാ​ത്ര​ങ്ങ​ൾ, അ​ഭി​ന​യം -സി​നി​മ​ക്കാ​വ​ശ്യ​മാ​യ മി​ക്ക ഘ​ട​ക​ങ്ങ​ളും ഒ​രു മി​ക​ച്ച ആ​നി​മേ​ഷ​ൻ ചി​ത്ര​ത്തി​നും അ​നി​വാ​ര്യ​മാ​ണ്.

ജോ​ലി​യി​ലി​രി​ക്കെ പൂ​നെ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്ന് ആ​റു​മാ​സ​ത്തെ ഒ​രു ഫി​ലിം ക്രാ​ഷ് പ​ഠി​ക്കാ​നാ​യി സ​മ​യം ക​ണ്ടെ​ത്തി. കാ​മ്പ​സി​ന​ത്തു​വെ​ച്ച് ത​ന്നെ ഒ​രു പ്ര​ഫ​സ​ർ എ​ടു​ക്കു​ന്ന കോ​ഴ്സാ​യി​രു​ന്നു അ​ത്. ആ ​സ​മ​യ​ത്തു​ത​ന്നെ ഹാ​ൻ​ഡി​ക്യാം ഉ​പ​യോ​ഗി​ച്ച് ലൈ​വ്-​ആ​ക്ഷ​ൻ വി​ഷ്വ​ലു​ക​ളി​ൽ ചെ​റി​യ രീ​തി​യി​ലു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു ഹ്ര​സ്വ​ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നും അ​വ​സ​രം ല​ഭി​ച്ചു. ആ ​ചി​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും അ​ധ്യാ​പ​ക​രി​ൽ നി​ന്നും സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ക​യും ചെ​യ്തു. അ​പ്പോ​ഴാ​ണ് ഈ ​വ​ഴി​യി​ലൂ​ടെ ഗൗ​ര​വ​മാ​യി മു​ന്നോ​ട്ടു​പോ​കാ​മ​ല്ലോ എ​ന്ന ചി​ന്ത മ​ന​സ്സി​ൽ രൂ​പ​പ്പെ​ട്ട​ത്.

അ​ങ്ങ​നെ ഒ​മ്പ​ത്-​പ​ത്ത് വ​ർ​ഷ​ത്തെ ആ​നി​മേ​ഷ​ൻ ക​രി​യ​ർ ക​ള​ഞ്ഞ് സി​നി​മ​യു​ടെ വ​ലി​യ ലോ​ക​ത്തേ​ക്ക് കു​ടി​യേ​റാ​ൻ​ത​ന്നെ തീ​രു​മാ​നി​ച്ചു. ഒ​രു മി​ക​ച്ച ആ​നി​മേ​ഷ​ൻ സൃ​ഷ്ടി​ക്കാ​ൻ ചെ​ല​വ​ഴി​ക്കു​ന്ന അ​തേ അ​ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വും സി​നി​മ​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ച്ചു​കൂ​ടേ​യെ​ന്ന ചോ​ദ്യ​മാ​ണ് എ​ന്നെ സി​നി​മ​യു​ടെ വി​ശാ​ല​ലോ​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

എ​ന്നാ​ൽ, അ​ന്ന് സി​നി​മ​യി​ലേക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കാനായി ആരുംതന്നെ കൂടെയുണ്ടായിരുന്നില്ല. എ​ന്നാ​ൽ, സി​നി​മ​യെ​ന്ന വ​ല്ലാ​ത്തൊ​രു സ്പി​രി​റ്റ് ഉ​ള്ളി​ൽ കിടപ്പുണ്ടായിരുന്നു. അ​ങ്ങ​നെ ചെ​ന്നൈ​യി​ലേ​ക്ക് ത​ന്നെ തി​രി​കെ​യെ​ത്തി. അ​ന്ന് ഭാ​ര്യ​ക്ക് ജോ​ലി​യു​ണ്ടാ​യ​ത് കൊ​ണ്ട് പ​ട്ടി​ണി കൂ​ടാ​തെ ക​ഴി​യാ​നാ​യി. ഞാ​ൻ സി​നി​മ​ക്ക് വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ ഈ​സി​യാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് കൊ​ച്ചി​യി​ലേ​ക്ക് തി​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​വി​ടെ ഒ​രു ക​മ്പ​നി​യി​ൽ ആ​നി​മേ​ഷ​ൻ ഡ​യ​റ​ക്ട​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ പ്ലാ​ൻ ജോ​ലി​ക്കൊ​പ്പം സി​നി​മ​ക്കു വേ​ണ്ടി എ​ഴു​തു​ക​യും അ​വ​സ​രം തേ​ടു​ക​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ ജോ​ലി​യും എ​ഴു​ത്തും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു.

2011ൽ ​ചെ​ന്നൈ​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​ശേ​ഷം സി​നി​മ​യെ സ്വ​പ്നം കാ​ണു​ന്ന ഒ​രു​പാ​ട് ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞു. അ​വ​രി​ൽ പ​ല​രും വ​ർ​ഷ​ങ്ങ​ളോ​ളം ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ച്ചി​ട്ടും അ​ർ​ഹി​ച്ച അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കാ​തെ പോ​യ​വ​രാ​യി​രു​ന്നു. ചി​ല​ർ​ക്ക് ഒ​ന്നോ ര​ണ്ടോ സി​നി​മ​ക​ൾ​ക്കു​ശേ​ഷം ആ ​സ്വ​പ്നം ഉ​പേ​ക്ഷി​ച്ച് മ​റ്റു​തൊ​ഴി​ലു​ക​ളി​ലേ​ക്ക് പോ​കേ​ണ്ടി​വ​ന്നു. എ​ന്തു​കൊ​ണ്ടോ എ​നി​ക്ക് അ​ങ്ങ​നെ പി​ന്തി​രി​യേ​ണ്ടി വ​ന്നി​ല്ല. പ​ക്ഷേ, ആ ​ഒ​മ്പ​ത് വ​ർ​ഷം ജീ​വി​തം എ​ന്നെ ശ​രി​ക്കും പ​ഠി​പ്പി​ച്ചു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു​തീ​ർ​ക്കാ​നാ​കാ​ത്ത​ത്ര അ​നു​ഭ​വ​ങ്ങ​ളും പാ​ഠ​ങ്ങ​ളും ആ ​കാ​ല​ഘ​ട്ടം സ​മ്മാ​നി​ച്ചു. ഇ​ന്ന് പി​ന്നോ​ട്ടു​നോ​ക്കു​മ്പോ​ൾ സി​നി​മ​യി​ൽ എ​ന്തെ​ങ്കി​ലും ചെ​റി​യൊ​രു അ​ട​യാ​ള​മെ​ങ്കി​ലും പ​തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന ചി​ന്ത വ​ലി​യ സ​ന്തോ​ഷ​വും ചാ​രി​താ​ർ​ഥ്യ​വും ന​ൽ​കു​ന്നു​ണ്ട്.

 

സി​നി​മ​ക​ൾ​ക്കി​ട​യി​ലെ ദി​വ​സ​ങ്ങ​ൾ

ആ​സി​ഫ് അ​ലി​യി​ലേ​ക്കും ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’ സം​ഭ​വി​ച്ച​തി​നും കാ​ര​ണ​ക്കാ​ര​ൻ സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​ൻ ആ​യി​രു​ന്ന​ല്ലോ. സി​നി​മ​യി​ലേ​ക്കു​ള്ള പ​ടി​വാ​തി​ൽ തു​റ​ന്ന​ത് ആ​സി​ഫ് അ​ലി​യും?

▲ 2011 കാ​ല​ത്ത് കൊ​ച്ചി​യി​ലെ ല​ക്കി ഫ്രെ​യിം​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ വി.​എ​ഫ്.​എ​ക്സ് ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​നു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ന്ന​ദ്ദേ​ഹം ‘1983’ എ​ന്ന സി​നി​മ​യു​ടെ ജോ​ലി​ക​ളു​മാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്റെ ചി​ല വ​ർ​ക്കു​ക​ൾ ക​ണ്ട ഷൈ​ൻ ചേ​ട്ട​ന് അ​വ വ​ള​രെ ഇ​ഷ്ട​മായി. സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്ന എ​ന്റെ ശ​ക്ത​മാ​യ ആ​ഗ്ര​ഹം മ​ന​സ്സി​ലാ​ക്കി​യ അ​ദ്ദേ​ഹം, ന​ല്ലൊ​രു തി​ര​ക്ക​ഥ​യു​ണ്ടെ​ങ്കി​ൽ അ​നു​യോ​ജ്യ​രാ​യ ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞു. സ​ത്യ​ത്തി​ൽ ആ ​സ​മ​യ​ത്ത് എ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ പ്രോ​ത്സാ​ഹ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു അ​ത്.

അ​ങ്ങ​നെ ദു​ൽ​ഖ​ർ സ​ൽ​മാ​നു മു​ന്നി​ൽ ചെ​ല്ലാ​നും ക​ഥ പ​റ​യാ​നും അ​വ​സ​രം ല​ഭി​ച്ചു. ക​ഥ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യെ​ങ്കി​ലും ദു​ർ​ഖ​ർ മ​റ്റു​ചി​ല സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു. ഡേ​റ്റ് കി​ട്ടാ​ൻ മൂ​ന്നു​വ​ർ​ഷം കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു അ​ന്ന്.

പി​ന്നീ​ട് ‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ന്റെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​ല​ക്സി കു​ര്യ​ൻ വ​ഴി​യാ​ണ് ആ​സി​ഫ് അ​ലി​യി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കു​ന്ന​ത്. ‘നി​ർ​ണാ​യ​കം’ എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ​വെ​ച്ചാ​ണ് ആ​സി​ഫി​നെ നേ​രി​ൽ​ക​ണ്ട് ക​ഥ പ​റ​യു​ന്ന​ത്. ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’​യു​ടെ ക​ഥ​യാ​യി​രു​ന്നി​ല്ല അ​ന്ന് പ​റ​ഞ്ഞ​ത്. ഫു​ട്ബാ​ളി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള മ​റ്റൊ​രു വി​ഷ​യ​മാ​യി​രു​ന്നു അ​ത്.

സി​നി​മാ​ർ​ക്കു​മു​ന്നി​ൽ എ​ക്സ്പീ​രി​യ​ൻ​സാ​യി കാ​ണി​ക്കാ​ൻ അ​ന്ന് എ​ന്റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് ഒ​രു ആ​നി​മേ​ഷ​ൻ ചി​ത്രം മാ​ത്ര​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട് എ​ന്നെ​ക്കൊ​ണ്ട് വ​ലി​യൊ​രു സി​നി​മ ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക സ്വാ​ഭാ​വി​ക​മാ​യും അ​വ​രു​ടെ ഭാ​ഗ​ത്ത് ഉണ്ടായെന്നിരിക്കാം. ഒ​ടു​വി​ൽ ആ ​ഫു​ട്ബാ​ൾ പ്രോ​ജ​ക്ട് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു.

അ​തി​നു​ശേ​ഷ​വും പ​ല സി​നി​മാ സെ​റ്റു​ക​ളി​ലാ​യി ആ​സി​ഫി​നെ കാ​ണു​ക​യും സി​നി​മ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഞ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യി​രു​ന്നു, ആ ​ഫു​ട്ബാ​ൾ ക​ഥ​ക്ക് അ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​യോ​ഗി​ക സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​ത് ക​ട​ലാ​സി​ന​പ്പു​റ​ത്തേ​ക്ക് എ​ത്താ​ൻ ഇ​ട​യി​ല്ലെ​ന്നും. അ​ങ്ങ​നെ ആ ​ആ​ശ​യം മാ​റ്റി​വെ​ച്ച് പു​തി​യൊ​രു വി​ഷ​യ​വു​മാ​യി വീ​ണ്ടും ആ​സി​ഫി​ന് മു​ന്നി​ലെ​ത്തി.

എ​ന്റെ ഒ​രു സു​ഹൃ​ത്തി​ന്റെ ജീ​വി​ത​ത്തി​ൽ ന​ട​ന്ന യ​ഥാ​ർ​ഥ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ളൊ​രു ത്രെ​ഡു​മാ​യാ​ണ് ഞാ​നും തി​ര​ക്ക​ഥാ​കൃ​ത്ത് സ​നി​ലേ​ഷ് ശി​വ​നും ആ​സി​ഫി​നെ സ​മീ​പി​ച്ച​ത്. ഞ​ങ്ങ​ൾ പ​റ​ഞ്ഞ ആ​ശ​യം കേ​ട്ട​പ്പോ​ൾ​ത​ന്നെ ആ​സി​ഫി​ന​ത് ഇ​ഷ്ട​മാ​യി. ‘‘തി​ര​ക്ക​ഥ എ​ഴു​തി​ത്തു​ട​ങ്ങി​ക്കോ​ളൂ’’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി. ആ ​ഒ​റ്റ വാ​ക്കാ​ണ് പി​ന്നീ​ട് ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’ എ​ന്ന സി​നി​മ​യു​ടെ ജ​ന​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

നേ​ര​ത്തെ ഞാ​ൻ ആ​ലോ​ചി​ച്ചി​രു​ന്ന ഫു​ട്ബാ​ൾ വി​ഷ​യ​ത്തി​ന് വി.​എ​ഫ്.​എ​ക്സി​ന്‍റെ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു. പോ​രാ​ത്ത​തി​ന് വ​ലി​യ ബ​ജ​റ്റും വേ​ണ​ം. അ​തു​കൊ​ണ്ടു കൂ​ടി​യാ​ണ് പ​ല​രും ആ ​പ്രോ​ജ​ക്ടി​ൽ​നി​ന്ന് പി​ന്തി​രി​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പി​ന്നീ​ട് കേ​ട്ട​റി​ഞ്ഞു. അ​തേ​സ​മ​യം ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’​ക്ക് വ​ലി​യ വി.​എ​ഫ്.​എ​ക്സ് ആ​വ​ശ്യ​മാ​യി​രു​ന്നി​ല്ല. താ​ര​ത​മ്യേ​ന ബ​ജ​റ്റ് ഫ്ര​ണ്ട് ലി ​പ്രോ​ജ​ക്ടാ​യി​രു​ന്ന​തി​നാ​ൽ​ത​ന്നെ ആ​സി​ഫ് ആ ​ചി​ത്രം ചെ​യ്യാ​ൻ സ​മ്മ​തി​ക്കു​ക​യും പ​ദ്ധ​തി അ​തി​വേ​ഗം മു​ന്നോ​ട്ടു​പോ​കു​ക​യും ചെ​യ്തു. 2017ൽ ​സി​നി​മ ഔ​ദ്യോ​ഗി​ക​മാ​യി ഉ​റ​പ്പി​ച്ച് കൈ​കൊ​ടു​ത്തു. 2018ൽ ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക​യും 2019ൽ ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക​യും ചെ​യ്തു.

അ​ന്നു​മി​ന്നും ഷൈ​ൻ ചേ​ട്ട​ൻ എ​ന്റെ സി​നി​മാ യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ൽ അ​സി​സ്റ്റ് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, ഒ​രു ഉ​പ​ദേ​ഷ്ടാ​വാ​യും കൂ​ടെ​പ്പി​റ​പ്പി​നെ​പ്പോ​ലെ ക​രു​തു​ന്ന ഒ​രാ​ളാ​യും അ​ദ്ദേ​ഹം എ​ന്നും എ​നി​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ്. സി​നി​മ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ആ ​പി​ന്തു​ണ​ക്ക് എ​ന്നും വ​ലി​യ സ്ഥാ​നം​ത​ന്നെ​യാ​ണ് ഞാ​ൻ ന​ൽ​കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യി സി​നി​മ​ക​ൾ ചെ​യ്യ​ണമെന്ന ല​ക്ഷ്യ​മി​ല്ലാ​ത്ത​യാ​ളാ​ണ് താ​ങ്ക​ളെ​ന്ന് അ​റി​യാ​നാ​യി. എ​ത്ര കാ​ല​മാ​ണ് താ​ങ്ക​ൾ​ക്ക് ഒ​രു സി​നി​മ രൂ​പ​പ്പെ​ടാ​ൻ വേ​ണ്ട സ​മ​യം ?

▲ തു​ട​ർ​ച്ച​യാ​യി സി​നി​മ​ക​ൾ ചെ​യ്യ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹം. എ​ന്നാ​ൽ, ചെ​യ്യു​ന്ന​ത് ന​ല്ല സി​നി​മ​ക​ളാ​യി​രി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധം എ​പ്പോ​ഴു​മു​ണ്ട്. അ​തു​കൊ​ണ്ടു കൂ​ടി​യാ​ണ് ര​ണ്ടു സി​നി​മ​ക​ൾ​ക്കി​ട​യി​ൽ വ​ലി​യൊ​രു ഇ​ട​വേ​ള വ​രു​ന്ന​ത്. ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യം കി​ട്ടി​യാ​ൽ പെ​ട്ടെ​ന്ന് സി​നി​മ ചെ​യ്ത് അ​ടു​ത്ത​തി​ലേ​ക്ക് പോ​കു​ന്ന രീ​തി​യ​ല്ല എ​ന്റേ​ത്. ഏ​റ്റെ​ടു​ത്ത സി​നി​മ എ​ന്ത് റി​സ്കെ​ടു​ത്തും മി​ക​ച്ച​താ​യി അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്നാ​ണ് എ​പ്പോ​ഴും ചി​ന്തി​ക്കു​ന്ന​ത്.

‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​നു​ശേ​ഷ​വും ‘എ​ക്കോ’ റി​ലീ​സാ​യ​തി​ന് പി​ന്നാ​ലെ​യും കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്ന​ട​ക്കം ഒ​രു​പാ​ട് ഓ​ഫ​റു​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ, എ​ന്നെ ആ​വേ​ശ​ഭ​രി​ത​നാ​ക്കു​ന്ന​തോ, ‘ഇ​ത് ഞാ​ൻ ചെ​യ്യേ​ണ്ട സി​നി​മ​യാ​ണ്’ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​തോ ആ​യ ഒ​രു ക​ഥ​യും മു​ന്നി​ലെ​ത്താ​ത്ത​തി​നാ​ൽ അ​വ​യി​ൽ നി​ന്നെ​ല്ലാം മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ സി​നി​മ​ക​ൾ ചെ​യ്ത് വ​ലി​യ സം​വി​ധാ​യ​ക​നാ​കു​ക എ​ന്ന​തി​നേ​ക്കാ​ൾ, ചെ​യ്യു​ന്ന ഓ​രോ സി​നി​മ​യും പ​ര​മാ​വ​ധി പെ​ർ​ഫ​ക്ഷ​നോ​ടെ പൂ​ർ​ത്തി​യാ​ക്കു​ക എ​ന്ന​താ​ണ് എ​ന്റെ രീ​തി. ഒ​രു ക​ഥ വാ​യി​ക്കു​മ്പോ​ൾ അ​ത് ന​മ്മ​ളെ വേ​ട്ട​യാ​ട​ണം. ‘ഇ​ത് ആ​ളു​ക​ൾ കാ​ണേ​ണ്ട വി​ഷ​യ​മാ​ണ്’ എ​ന്ന തോ​ന്ന​ൽ ആ​ദ്യം എ​നി​ക്കു​ത​ന്നെ ഉ​ണ്ടാ​ക​ണം. അ​ത്ത​ര​മൊ​രു ബോ​ധ്യം ല​ഭി​ച്ചാ​ലേ ആ ​സി​നി​മ ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കൂ.

നി​ല​വി​ൽ ര​ണ്ട് സി​നി​മ​ക​ൾ​ക്കി​ട​യി​ൽ ഏ​ക​ദേ​ശം ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യാ​ണ് എ​ടു​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ, ആ​യു​സ്സും അ​വ​സ​ര​വും ഉ​ണ്ടെ​ങ്കി​ൽ ആ​കെ​വെറും പ​ത്ത് സി​നി​മ​ക​ളേ ഞാ​ൻ സം​വി​ധാ​നം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ളൂ. എ​ന്നാ​ൽ, ആ ​പ​ത്ത് സി​നി​മ​ക​ളും ആ​ളു​ക​ൾ ഓ​ർ​ത്തു​വെ​ക്കു​ന്ന​വ​യാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. നി​ല​വി​ൽ പു​തി​യൊ​രു സ​ബ്ജ​ക്ടു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. അ​തി​ന്റെ തു​ട​ർ​കാ​ര്യ​ങ്ങ​ളി​ലേ​ക്ക് വൈ​കാ​തെ ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

വാഗമൺ കുന്നിൽ ‘എക്കോ’ സിനിമയുടെ ചിത്രീകരണം

ക​ൾ​ച​റ​ൽ-​റി​യ​ലി​സ്റ്റി​ക് സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ൽ ധാ​രാ​ള​മാ​യി ഇ​റ​ങ്ങു​ന്നു​ണ്ട്. ഉ​ദാ​ഹ​ര​ണ​മാ​യി ‘സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ’, ‘കു​മ്പ​ള​ങ്ങി നൈ​റ്റ്സ്’, ‘അ​ങ്ക​മാ​ലി ഡ​യ​റീ​സ്’, ‘തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി’​യും തു​ട​ങ്ങി​യ​വ. നേ​ര​ത്തെ ‘അ​മ്മ അ​റി​യാ​ൻ’, ‘നി​ർ​മാ​ല്യം’, ‘സ്വ​യം​വ​രം’ പോ​ലു​ള്ള സി​നി​മ​ക​ൾ ഈ ​ഗ​ണ​ത്തി​ൽ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ​താ​ണ്. എ​ന്നാ​ൽ, ഇ​ന്നും ന​മ്മ​ൾ പ​ഴ​യ​തി​ൽ​ത​ന്നെ ക​ടി​ച്ചു​തൂ​ങ്ങി നി​ൽ​ക്കു​ക​യും പു​തി​യ​വ​യെ അം​ഗീ​ക​രി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യു​ണ്ട് (ചി​ല​രി​ൽ). ഇ​തി​നെ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു ?

▲ പു​തി​യ ആ​ശ​യ​ങ്ങ​ളെ​യും പ​രീ​ക്ഷ​ണാ​ത്മ​ക സി​നി​മ​ക​ളെ​യും മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ പാ​ടേ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന അ​ഭി​പ്രാ​യ​ത്തോ​ട് ഞാ​ൻ യോ​ജി​ക്കു​ന്നി​ല്ല. എ​ന്റെ ‘കി​ഷ്കി​ന്ധാ​കാ​ണ്ഡം’, ‘എ​ക്കോ’ എ​ന്നീ ചി​ത്ര​ങ്ങ​ളും അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ ‘ബാ​ല​ൻ ദ ​ബോ​യ്’ പോ​ലു​ള്ള സി​നി​മ​ക​ളും അ​തി​ന് ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. വ്യ​ത്യ​സ്ത​മാ​യ ക​ഥാ​ത​ന്തു​ക്ക​ളും അ​വ​ത​ര​ണ​രീ​തി​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഈ ​സി​നി​മ​ക​ളെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ, മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ പു​തു​മ​യെ എ​ന്നും ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്.

‘എ​ക്കോ’ റി​ലീ​സ് ചെ​യ്യു​മ്പോ​ൾ ഈ ​സി​നി​മ​യെ പ്രേ​ക്ഷ​ക​ർ എ​ത്ര​ത്തോ​ളം സ്വീ​ക​രി​ക്കു​മെ​ന്ന ആ​ശ​ങ്ക ഞാനടക്കം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​കെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, റി​ലീ​സി​നു​ശേ​ഷം ല​ഭി​ച്ച പ്ര​തി​ക​ര​ണം ആ ​ഭ​യ​ത്തെ പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്ന് തെ​ളി​യി​ച്ചു. ഏ​തൊ​രു ന​ല്ല റി​യ​ലി​സ്റ്റി​ക് സി​നി​മ​ക്കും പ്രേ​ക്ഷ​ക​നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന, ഓ​ർ​മ​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന ചി​ല ‘വൗ ​ഫാ​ക്ട​റു​ക​ൾ’ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് എ​ന്റെ വി​ശ്വാ​സം. ഇ​ന്ന് ആ​ളു​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഒ​രു ക​ണ്ട​ന്റ് കാ​ണാ​ൻ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം വ​ള​രെ കു​റ​വാ​ണ്. ഒ​രു വി​ഡി​യോ​യി​ൽ നി​ന്ന് അ​ടു​ത്ത​തി​ലേ​ക്ക് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​റു​ന്ന ശീ​ല​മാ​ണ് ഇ​ന്നു​ള്ള​ത്. ന​മ്മു​ടെ ത​ല​ച്ചോ​റി​ന് ആ ​ത​ല​ത്തി​ലേ​ക്ക് രൂ​പ​മാ​റ്റം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ മി​ക​ച്ച ക​ഥ മാ​ത്ര​മ​ല്ല, പ്രേ​ക്ഷ​ക​ന്റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന അ​വ​ത​ര​ണ​ഘ​ട​ക​ങ്ങ​ളും സി​നി​മ​യി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം.

അ​തി​നാ​ൽ​ത​ന്നെ, മി​ക​ച്ച റി​യ​ലി​സ്റ്റി​ക് സ​ബ്ജ​ക്ടാ​യാ​ലും ശ്ര​ദ്ധേ​യ​മാ​യ ‘വൗ ​ഫാ​ക്ട​ർ’ ഇ​ല്ലെ​ങ്കി​ൽ അ​ത് പ്രേ​ക്ഷ​ക​രി​ൽ​നി​ന്ന് അ​ക​ന്നു​പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ‘എ​ക്കോ’​യി​ൽ പ​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രം​ഗ​ങ്ങ​ളും മ​ലേ​ഷ്യ​ൻ രം​ഗ​ങ്ങ​ളു​മാ​ണ് അ​ത്ത​രം ഘ​ട​ക​ങ്ങ​ളാ​യി മാ​റി​യ​ത്. സി​നി​മ ക​ണ്ടി​റ​ങ്ങി​യ പ​ല​ർ​ക്കും കൂ​ടു​ത​ലാ​യി സം​സാ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത് ഈ ​സീ​നു​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള ക​ഥ​പ​റ​ച്ചി​ലും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന അ​വ​ത​ര​ണ​വു​മാ​ണ് ‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​ചോ​ദ്യ​ത്തി​ൽ നി​ങ്ങ​ൾ പ​രാ​മ​ർ​ശി​ച്ച സി​നി​മ​ക​ളി​ലെ​ല്ലാം പ്രേ​ക്ഷ​ക​രെ ‘വൗ... ​കൊ​ള്ളാം’ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ചി​ല നി​മി​ഷ​ങ്ങ​ളോ അ​വ​ത​ര​ണ വി​ശേ​ഷ​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് അ​വ ഇ​ന്നും പ്രേ​ക്ഷ​ക​ർ ഒാ​ർ​മി​ക്കു​ന്ന​തും ച​ർ​ച്ച​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തും.

സ്വ​യം പ​റ​യു​മ്പോ​ൾ

സം​വി​ധാ​നം വ​ലി​യ ബാ​ധ്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ആ​യ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന് മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​രെ​ല്ലാം ന​ട​ന്മാ​രാ​യി മാ​റി​ക്ക​ഴി​ഞ്ഞു. ഭാ​വി​യി​ൽ അ​ങ്ങ​നെ വ​ല്ല സാ​ധ്യ​ത​യും താ​ങ്ക​ളി​ലും കാ​ണാ​നാ​കു​മോ ?

▲ ഹ​ഹ​ഹ, പ​ല സം​വി​ധാ​യ​ക​രും അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഒ​രു ന​ട​നെ​ന്ന നി​ല​യി​ൽ സ്വ​യം തെ​ളി​യു​ക​യും പ്രേ​ക്ഷ​ക​ പ്രീ​തി നേ​ടു​ക​യും ചെ​യ്യു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. അ​ത് എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്കു​ന്ന കാ​ര്യ​വു​മ​ല്ല.

നി​ല​വി​ൽ ന​മു​ക്ക് കു​റ​വ് ന​ട​ന്മേ​രേ​യു​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ ഡേ​റ്റു​ക​ൾ ല​ഭ്യ​മാ​കു​ക എ​ന്ന​ത് വ​ലി​യ പ്ര​ശ്ന​മാ​യി മാ​റാ​റു​ണ്ട്. ന​മ്മ​ൾ ഒ​രു ന​ട​നെ സ​മീ​പി​ക്കു​മ്പോ​ൾ, അ​ദ്ദേ​ഹം അ​തി​ന​കം ത​ന്നെ മൂ​ന്നോ നാ​ലോ സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലാ​യി​രി​ക്കും. അ​തേ​സ​മ​യം, ഒ​രു സം​വി​ധാ​യ​ക​ന് സാ​ധാ​ര​ണ​യാ​യി വ​ർ​ഷ​ത്തി​ൽ ഒ​രു സി​നി​മ മാ​ത്ര​മേ ചെ​യ്യാ​ൻ ക​ഴി​യൂ. ആ ​ഇ​ട​വേ​ള​യി​ൽ അ​ഭി​ന​യ​ത്തി​ലേ​ക്ക് കൂ​ടി തി​രി​യു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം.

അ​ഭി​ന​യി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ള്ളി​ൽ ന​ല്ലോ​ണ​മു​ണ്ട്. കാ​ര​ണം ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മ​യി​ൽ നി​ല​നി​ൽ​ക്കാ​നും ജീ​വി​ക്കാ​നും ഇ​ത്ത​രം സാ​ഹ​സ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ചെ​റി​യ വേ​ഷ​ങ്ങ​ളി​ലെ​ങ്കി​ലും എ​ന്നെ ബി​ഗ് സ്ക്രീ​നി​ൽ കാ​ണു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള ചി​ല സ​മീ​പ​ന​ങ്ങ​ൾ ഇ​പ്പോ​ൾ വ​രു​ന്നു​മു​ണ്ട്. അ​ഭി​ന​യം അ​ത്ര എ​ളു​പ്പ​മു​ള്ള ഒ​രു പ്ര​ക്രി​യ​യ​ല്ല എ​ന്ന കാ​ര്യ​ത്തി​ൽ എ​നി​ക്ക് വ്യ​ക്ത​മാ​യ ബോ​ധ്യ​മു​ണ്ട്. അ​ഭി​ന​യ​ത്തെ അ​തി​ന്റെ ഗൗ​ര​വ​ത്തോ​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​യും ത​ന്നെ​യാ​ണ് സ്വ​യം കാ​ണു​ന്ന​ത്.

 

വി.​എ​ഫ്.​എ​ക്സ് സാ​ധ്യ​ത​യോ​ടൊ​പ്പം AI സാ​ധ്യ​ത​യും ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ളു​പ്പ​മാ​ർ​ഗ​മാ​യി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ങ്കി​ലും സി​നി​മ​യു​ടെ ക്വാ​ളി​റ്റി​ക്ക് ഇ​ത് ഭീ​ഷ​ണി​യാ​കു​മോ?

▲ വി.​എ​ഫ്.​എ​ക്സി​നെ​പ്പോ​ലെ ത​ന്നെ എ.​ഐ​യെ​യും ഒ​രു ഉ​പ​ക​ര​ണം (ടൂ​ൾ) എ​ന്ന നി​ല​യി​ലാ​ണ് കാ​ണേ​ണ്ട​തെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. എ.​ഐ​യെ പൂ​ർ​ണ​മാ​യും മാ​റ്റി​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള ക​ലാ​സൃ​ഷ്ടി​ക​ൾ ഭാ​വി​യി​ൽ സാ​ധ്യ​മാ​കു​മോ​യെ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്.

സി​നി​മാ​രം​ഗ​ത്തേ​ക്കു​ള്ള എ.​ഐ​യു​ടെ വ​ര​വോ​ടെ പ​ല​ർ​ക്കും തൊ​ഴി​ലി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളു​ണ്ട്. ‘എ.​ഐ സി​നി​മ​ക​ൾ’ നി​ല​വി​ലു​ള്ള സി​നി​മ​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​മോ എ​ന്ന ച​ർ​ച്ച​ക​ളും സ​ജീ​വ​മാ​ണ്. എ​ന്നാ​ൽ എ​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ, സി​നി​മ​യെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കാ​നും സാ​ങ്കേ​തി​ക​മാ​യി മെ​ച്ച​പ്പെ​ടു​ത്താ​നു​മു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​യാ​ണ് എ.​ഐ​യു​ടെ സാ​ധ്യ​ത​ക​ളെ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

മു​മ്പ് ‘ത്രീ​ഡി സി​നി​മ​ക​ൾ’ എ​ന്നൊ​രു പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പ​പ്പെ​ട്ട​തു​പോ​ലെ, ഭാ​വി​യി​ൽ ‘എ.​ഐ സി​നി​മ​ക​ൾ’ എ​ന്നൊ​രു വി​ഭാ​ഗം ഉ​ണ്ടാ​യാ​ലും അ​തി​ൽ തെ​റ്റൊ​ന്നു​മി​ല്ല. ഒ​രാ​ൾ സ്വ​ന്തം ക​ഴി​വു​കൊ​ണ്ട് വ​ര​ച്ച ചി​ത്ര​വും എ.​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ സൃ​ഷ്ടി​ച്ച രൂ​പ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ന​മു​ക്ക് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന​തു​പോ​ലെ, അ​ത്ത​രം സി​നി​മ​ക​ളെ​യും പ്രേ​ക്ഷ​ക​ർ തി​രി​ച്ച​റി​യു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യും.

അ​തേ​സ​മ​യം, എ.​ഐ​യു​ടെ സ്വാ​ധീ​നം തൊ​ഴി​ൽ​മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. മു​മ്പ് മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ എ​ടു​ത്തി​രു​ന്ന പ​ല ജോ​ലി​ക​ളും ഇ​ന്ന് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ എ.​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. ഇ​പ്പോ​ൾ ത​ന്നെ പ്രീ-​പ്രൊ​ഡ​ക്ഷ​ൻ മേ​ഖ​ല​യി​ലെ ചി​ല ജോ​ലി​ക​ളി​ൽ അ​തി​ന്റെ സ്വാ​ധീ​നം പ്ര​ക​ട​മാ​യി​ത്തു​ട​ങ്ങി. വ​രും​കാ​ല​ത്ത് സി​നി​മാ വ്യ​വ​സാ​യ​ത്തി​ൽ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ഈ ​മാ​റ്റം വ്യാ​പി​ക്കു​മെ​ന്നും അ​ത് തൊ​ഴി​ൽ​രം​ഗ​ത്ത് സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും നി​ർ​മാ​ണ​രീ​തി​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും മാ​റ്റ​ങ്ങ​ൾ പ്ര​ക​ട​മാ​കു​മെ​ന്നു​മാ​ണ് ക​രു​തു​ന്ന​ത്.

ഞാ​നും എ​ന്റെ സി​നി​മ​ക​ളി​ൽ എ.​ഐ​യു​ടെ സ​ഹാ​യം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ, അ​ത് സി​നി​മ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കാ​തെ​യും പ്രേ​ക്ഷ​ക​ർ​ക്ക് കൃ​ത്രി​മ​മാ​യി തോ​ന്നാ​തെ​യും, ക​ഥ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന ത​ര​ത്തി​ലും മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

കു​ടും​ബ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​മോ. പു​തി​യ സി​നി​മാ വി​ശേ​ഷ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണ്.

▲ ജ​ന്മ​നാ​ട് ത​ല​ശ്ശേ​രി​യാ​ണെ​ങ്കി​ലും ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം ചെ​ന്നൈ​യി​ലാ​ണ് താ​മ​സം. ഭാ​ര്യ ഷ​ർ​മി​ള ആ​ർ​ട്ടി​സ്റ്റാ​ണ്. നേ​ര​ത്തെ ആ​നി​മേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ആ ​മേ​ഖ​ല വി​ട്ട് പൂ​ർ​ണ​മാ​യും പെ​യി​ന്റി​ങ്ങി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ൾ​ക്ക് ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട് -ധ്യാ​നും ദേ​വും. ഒ​രാ​ൾ ഡി​ഗ്രി ര​ണ്ടാം വ​ർ​ഷ​ത്തി​ന് പ​ഠി​ക്കു​ന്നു. മ​റ്റേ​യാ​ൾ ഒ​മ്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു.

അ​ച്ഛ​ൻ ദി​വാ​ക​ര​ൻ അ​യ്യ​ത്താ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് അ​ന്ത​രി​ച്ച​ത്. എ​ന്റെ എ​ല്ലാ സി​നി​മ​ക​ളി​ലും അ​ച്ഛ​ൻ ചെ​റി​യ വേ​ഷ​ങ്ങ​ളി​ലെ​ങ്കി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ‘ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള’​യി​ൽ ഒ​രു ഗാ​ന​രം​ഗ​ത്തും, ‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ൽ അ​പ​ർ​ണ​യു​ടെ അ​ച്ഛ​നാ​യും, ‘എ​ക്കോ’​യി​ൽ റേ​ഷ​ൻ ക​ട​ക്കാ​ര​നാ​യും കാ​മ​റ​ക്കു മു​ന്നി​ലു​ണ്ടാ​യി​രു​ന്നു. ‘കി​ഷ്കി​ന്ധാ​കാ​ണ്ഡ’​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് സം​ഭാ​ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ‘എ​ക്കോ’​യി​ൽ ചെ​റി​യ ഡ​യ​ലോ​ഗു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും, ആ ​സി​നി​മ കാ​ണാ​ൻ അ​ദ്ദേ​ഹ​ത്തി​ന് വി​ധി​യു​ണ്ടാ​യി​ല്ല. സി​നി​മ റി​ലീ​സ് ചെ​യ്ത സ​മ​യ​ത്ത് അ​സു​ഖ​ബാ​ധി​ത​നാ​യി കി​ട​പ്പി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം പി​ന്നീ​ട് ഞ​ങ്ങ​ളെ വി​ട്ടു​പി​രി​ഞ്ഞു.

 

അ​ച്ഛ​ൻ ദി​വാ​ക​ര​ൻ അ​യ്യ​ത്താ​ൻ, അ​മ്മ വ​സ​ന്ത ദി​വാ​ക​ര​ൻ, ഭാര്യ ഷ​ർ​മി​ള, മക്കൾ ധ്യാ​ൻ, ദേ​വ് എന്നിവർക്കൊപ്പം ദിൻജിത്ത് അയ്യത്താൻ

അ​മ്മ വ​സ​ന്ത ദി​വാ​ക​ര​ൻ ത​ല​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​ണ്. നേ​ര​ത്തെ പ​റ​ഞ്ഞ​തു​പോ​ലെ അ​മ്മ​യും ആ​ർ​ട്ടി​സ്റ്റാ​ണ്. ചി​ത്ര​ര​ച​ന​യാ​ണ് പ്ര​ധാ​ന ഹോ​ബി. അ​തോ​ടൊ​പ്പം ഒ​രു മെ​ഡി​ക്ക​ൽ ഡി​സ്ട്രി​ബ്യൂ​ഷ​നും നോ​ക്കി​ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ എ​നി​ക്ക് മു​ക​ളി​ൽ ഒ​രു സ​ഹോ​ദ​ര​നു​മു​ണ്ട്. പേ​ര് ദി​ൻ​ക​ർ. അ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം ദു​ബൈ​യി​ലാ​ണ് താ​മ​സം. സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ മി​ന്‍റു, മ​ക​ൾ ഗീ​ത്-​അ​വ​ളൊ​രു ന​ർ​ത്ത​കി​യാ​ണ്. ന​ടി ശോ​ഭ​ന​യു​ടെ കീ​ഴി​ലാ​ണ് അ​ഭ്യ​സി​ക്കു​ന്ന​ത്.

പു​തി​യ സി​നി​മ​ക​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ചെ​യ്യ​ണ​മെ​ന്ന് ഉ​റ​ച്ച ബോ​ധ്യ​മു​ള്ള സി​നി​മ​ക​ൾ മാ​ത്ര​മേ ചെ​യ്യൂ എ​ന്ന നി​ല​പാ​ടു​ള്ള​തി​നാ​ൽ ഒ​രു പ്രോ​ജ​ക്ട് പൂ​ർ​ത്തി​യാ​കാ​ൻ സ്വാ​ഭാ​വി​ക​മാ​യും കു​റ​ച്ചു സ​മ​യ​മെ​ടു​ക്കും. എ​ങ്കി​ലും അ​ധി​കം വൈ​കാ​തെ ത​ന്നെ മ​റ്റൊ​രു സി​നി​മ​യു​മാ​യി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Dinjith Ayyathan Interview on Visual Storytelling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.