ആദ്യത്തെ അലാറം ക്ലോക്കിനെക്കുറിച്ചറിയുമോ?

മയം കണ്ടെത്താൻ കണ്ടുപിടിച്ച ഉപാധിയാണ് ഘടികാരം (ക്ലോക്ക്). പിന്നീട് ഓരോ സമയവും അറിയാക്കാനായി അതിൽ അലാറാമും ഘടിപ്പിച്ചു. ദിവസവും രണ്ടും മൂന്നും വട്ടം തിരിച്ചും മറിച്ചും അലാറം ഒാൺ ആക്കിവെച്ച്​ കിടന്നുറങ്ങുന്നവരാണ്​ നമ്മൾ. 5 മണിക്ക്​ എഴുന്നേൽക്കാൻ 4.30 ന്​ അലാറം വെച്ച്​ വീണ്ടും അരമണിക്കൂർ കിടന്നുറങ്ങിയാണ്​ നമുക്ക്​ ശീലം.

എന്നാൽ, ആദ്യത്തെ അലാറം ​ക്ലോക്കിനെക്കുറിച്ച്​ നിങ്ങൾ കേട്ടിട്ടുണ്ടോ? 1787ൽ അമേരിക്കയിലെ ലെവി ഹച്ചിൻസ്​ എന്നയാളാണ്​ ആദ്യമായി അലാറം ​േകാക്ക്​ നിർമിച്ചത്​. തനിക്ക്​ ജോലിക്ക്​ കൃത്യ സമയത്ത്​ പോകാൻ വേണ്ടി മാത്രം നിർമിച്ചതായിരുന്നു അത്.

പക്ഷേ ആ അലാറത്തിന്​ ഒരു പ്രത്യേകതയുണ്ടായിരുന്നു. 4 മണിക്കുമാത്രമേ ആ അലാറം അടിച്ചിരുന്നുള്ളൂ. പിന്നെയും നൂറുവർഷ​ത്തോളമെടുത്തു നമുക്ക്​ ഇഷ്​ടമുള്ള സമയത്ത്​ അലാറം സെറ്റ്​ ചെയ്യാനുള്ള ടെക്​നോളജി അവതരിക്കാൻ!.

Tags:    
News Summary - the first alarm clock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.