മുതലക്കണ്ണീരോ, അതെന്താ?

രഞ്ഞാൽ കണ്ണുനീർ വരും. കണ്ണുനീർ വന്നില്ലെങ്കിൽ ആ കരച്ചിൽ കള്ളക്കരച്ചിലാണെന്നാണ് നമ്മൾ പറഞ്ഞുവെക്കാറ്. സന്തോഷം വന്നാലും സങ്കടം വന്നാലുമെല്ലാം കണ്ണിൽനിന്ന് കണ്ണീരുവരും. അത് നമ്മുടെ മനസ്സിനെ റിലാക്സ് ആക്കാനുള്ള ശരീരത്തിന്റെ ഒരു വിദ്യകൂടിയാണെന്ന് ശാസ്ത്രം പറയുന്നു. സങ്കടം വന്ന് കരയുന്ന ഒരാൾക്ക് കണ്ണുനീർ കുറച്ച് പുറത്തുപോയാൽ വലിയ ആശ്വാസം കിട്ടുമത്രേ. എന്തിനേറെ പറയുന്നു, സ്​പെയിനിൽ ആളുകൾക്ക് സ്വസ്ഥമായി കരയാനുള്ള ‘ക്രയിങ് റൂമു’കൾ വരെ അവിടത്തെ സർക്കാർ തയാറാക്കിയിട്ടുണ്ട്. പറഞ്ഞുവരുന്നത് മറ്റൊരു കണ്ണീർക്കഥയാണ്. ‘മുതലക്കണ്ണീർ’ എന്ന വാക്ക് കൂട്ടുകാർ ഒരുപാട് കേട്ടിട്ടുണ്ടാവും. ശരിക്കും എന്താണ് മുതലയുടെ കണ്ണീരിനു മാത്രം ഇത്ര പ്രത്യേകത?

‘മുതല തന്റെ ഇരയെ അകത്താക്കുമ്പോൾ ആ ജീവിയെ കൊന്നതോർത്ത് ഓരോ തവണയും കരഞ്ഞുകൊണ്ടിരിക്കും’ എന്ന ധാരണയുടെ പുറത്താണ് ‘മുതലക്കണ്ണീർ’ എന്ന വാക്കുണ്ടാകുന്നത്. ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെയുള്ളവരെ ബോധ്യപ്പെടുത്താൻ വ്യാജമായി സങ്കടപ്രകടനം നടത്തുന്നവരെ സൂചിപ്പിക്കാൻ ‘മുതലക്കണ്ണീർ’ എന്ന വാക്ക് ഉപയോഗിക്കുന്നു. ശരിക്കും മുതല അങ്ങ​നെ കരയാറുണ്ടോ?

ഇല്ല എന്നാണ് ഉത്തരം. പക്ഷേ, മുതലകൾ കൂടുതൽ സമയം കരയിൽ ചെലവിടുമ്പോൾ കണ്ണ് വരണ്ടുപോകാതിരിക്കാൻ വലിയ അളവിൽ കണ്ണീർ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട​േത്ര. അത് പുറത്തേക്ക് ഒഴുകുന്നതാണ് നമ്മൾ കാണുന്ന മുതലയുടെ കണ്ണുനീർ. അതുകണ്ട് പലരും മുതല കരയുകയാണെന്ന് തെറ്റിദ്ധരിക്കും. കണ്ണിലെ അഴുക്ക് കളയാനും ഭക്ഷണത്തിലൂടെ കിട്ടുന്ന ലവണാംശം പുറത്ത് കളയാനുമാണ് ഇത്തരത്തിൽ മുതലകളുടെ ശരീരം പ്രതികരിക്കുന്നതത്രേ. മനുഷ്യരല്ലാതെ, സങ്കടംകൊണ്ട് കണ്ണീർ പുറത്തേക്കൊഴുക്കുന്ന മറ്റ് ജീവികൾ ഉണ്ടെന്ന് ശാസ്ത്രം ഇനിയും തെളിയിച്ചിട്ടില്ല. നായും പശുവും ആനയും അടക്കമുള്ള പല ജീവികളുടെയും കണ്ണിൽനിന്ന് കണ്ണുനീർ വരാറുണ്ടെന്ന് പറയുമ്പോഴും ഇതൊന്നും സങ്കടംപോലുള്ള വികാരംകൊണ്ട് വരുന്നതല്ല എന്നർഥം. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും മുതലവർഗത്തിൽപെട്ട ജീവികളുടെ കണ്ണിൽനിന്ന് കണ്ണുനീർ വരാറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും സങ്കടംകൊണ്ടല്ല എന്നുമാത്രം.

Tags:    
News Summary - What is crocodile tears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.