പാമ്പുകൾ ജ്യോത്സന്മാരോ?​

രഗവർഗത്തിൽപ്പെട്ട ജീവികളാണ് പാമ്പുകൾ. ഇന്ത്യയിൽ മാത്രം 300ഓളം ഇനങ്ങൾ പാമ്പുകളുണ്ടെന്നാണ് കണക്ക്. വിഷമുള്ളതിനാൽ പാമ്പിനെ എല്ലാവർക്കും പേടിയാണ്. എന്നാൽ, കേരളത്തിൽ കാണുന്ന പകുതിയിലധികം പാമ്പുകൾക്കും വിഷമില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

രാജവെമ്പാലയാണ് ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പ്. കരയിലും ശുദ്ധജലത്തിലും ജീവിക്കുന്ന പാമ്പാണ് നീർക്കോലി. അണലി, പച്ചിലപാമ്പ്, അനാക്കോണ്ട എന്നിവയാണ് പ്രസവിക്കുന്ന പാമ്പുകൾ. മറു പാമ്പുകൾ മുട്ടയിടുകയാണ് ചെയ്യുക.

ഇതിൽ രസകരമായ കാര്യം പാമ്പുകൾക്ക്​ പ്രവചിക്കാനുള്ള കഴിവുണ്ടെന്നാണ്​ ശാസ്​ത്രം പറയുന്നത്​. അത്​ എങ്ങനെ എന്ന്​ ആലോചിച്ച്​ തല പുകയ്​ക്കണ്ട. ഭൂകമ്പങ്ങൾ പ്രവചിക്കുന്നതിലാണ്​ പാമ്പുകൾ കേമന്മാർ. പലവട്ടം പലവിധ പരീക്ഷണങ്ങൾ നടത്തിയാണ്​ ഇൗ കണ്ടെത്തലിൽ ശാസ്​ത്രലോകം എത്തിച്ചേർന്നത്​.

ഒരു ഭൂകമ്പം വരുന്നത്​ 75 ​ൈമൽ അകലെ നിന്ന്​ (അതായത്​ 121 കിലോമീറ്റർ) പാമ്പുകൾക്ക്​ അറിയാനാകും എന്നതാണ്​ കണ്ടെത്തിയിരിക്കുന്നത്​. ഭൂകമ്പം ഭൂമിയുടെ മുകൾഭാഗത്ത്​ പ്രകമ്പനം ഉണ്ടാക്കുന്നതിന്​ ഏകദേശം അഞ്ച്​ ദിവസം മുമ്പുതന്നെ പാമ്പുകൾ മനസിലാക്കും എന്നർഥം!

Tags:    
News Summary - snakes predict earthquakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.