നോക്കിനിൽക്കേ നിറംമാറും തടാകം

നോക്കിനിൽക്കേ നിറംമാറും തടാകംഠിന ശൈത്യകാലത്തും തണുത്തുറയാതെ നിൽക്കുകയും നിറം മാറുകയും ചെയ്യുന്ന തടാകത്തെക്കുറിച്ച് കേട്ടിട്ടു​ണ്ടോ​? അതാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ ഫൈവ് ഫ്ലവർ തടാകം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഫൈവ് ഫ്ലവർ തടാകം തിബത്തൻ പീഠഭൂമിയുടെ താഴ്‌വരയിലെ ജിയുഷൈഗോ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്.

നിരവധി വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഈ പ്രദേശത്തുണ്ടെങ്കിലും ഈ നിറംമാറ്റ പ്രക്രിയയും തടാകത്തിന്റെ അടിത്തട്ട് വരെ കാണാവുന്ന കാഴ്ചയും ഫൈവ് ഫ്ലവർ തടാകത്തെ വ്യത്യസ്തമാക്കുന്നു.

ഇവിടത്തെ തെളിമയാർന്ന ജലമാണ് ഏതൊരു കാഴ്ചക്കാരനെയും ആദ്യം ആകർഷിക്കുക. കാരണം 16 അടി ആഴമുള്ള തടാകത്തിന്റെ അടിത്തട്ടുവരെ വളരെ വ്യക്തമായി കാണാൻ സാധിക്കും.


മലനിരകളാൽ ചുറ്റപ്പെട്ട ഫൈവ് ഫ്ലവർ തടാകത്തിന്റെ കരയിൽ നിന്നാൽ തടാകത്തിന്റെ നിറം മാറുന്ന കാഴ്ചയും കാണാം. എമറാൾഡ് ഗ്രീൻ, ആംബർ യെല്ലോ, ഡാർക്ക് ജെയ്ഡ്, ലൈറ്റ് ടർക്കോയ്ഡ്, സഫയർ ബ്ലൂ തുടങ്ങിയ വർണങ്ങളിൽ തടാകം അഴകൊരുക്കും. കൂടുതൽ സമയങ്ങളിലും സഫയർ ബ്ലൂ നിറത്തിലായിരിക്കും തടാകം.

സമീപപ്രദേശങ്ങളിലെ തടാകങ്ങളിലെ ജലം വേനൽക്കാലങ്ങളിൽ ഉരുകുമ്പോഴും വറ്റുമ്പോഴും ഫൈവ് ഫ്ലവർ തടാകത്തിലെ ജലത്തിന്റെ അളവിന് ഒരു മാറ്റവുമുണ്ടാകാറില്ല. അതുപോലെ ശൈത്യകാലത്ത് ചുറ്റുമുള്ള പർവതങ്ങളെല്ലാം മഞ്ഞുമൂടി തണുത്തുറയുമ്പോൾ ഈ തടാകത്തിലെ ജലം മാത്രം കട്ടിയാകില്ല. അതിനാൽ തന്നെ സമീപവാസികൾ ഫൈ ഫ്ലവറിനെ വിശുദ്ധതടാകമായി കാണുന്നു.

എന്നാൽ, തടാകത്തിലെ ജലത്തിൽ ലൈം, കാൽസ്യം കാർബണേറ്റ്, മൾട്ടി കളർ ഹൈഡ്രോഫൈറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാലും വെള്ളത്തിനടിലെ ചൂടുള്ള നീരുറവ തടാകത്തിലേക്ക് ഒഴുകുകയും ചെയ്യുന്നതിനാലുമാണ് തടാകം തണുത്തുറയാത്തത്. തടാകക്കരയിൽ ഒരുക്കിയിരിക്കുന്ന നടപ്പാതകളിലൂടെ സന്ദർശകർക്ക് തടാകം മുഴുവൻ ചുറ്റിനടന്നുകാണാം.

Tags:    
News Summary - five flower lake china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.