മഴയത്ത് യാത്ര പോകാം

മഴക്കാലത്ത് പുറത്തിറങ്ങി നടക്കാതെ മടിപിടിച്ച് ഇരിക്കുന്നവരുണ്ട്. അവര്‍ക്കെല്ലാം വലിയ നഷ്ടമാണന്നെ പറയേണ്ടൂ. കാരണം മഴ എന്നത്  ജാലകത്തിലൂടെ കാണാനുള്ളതല്ല. അത് അറിയാനുള്ളതാണ്. നനഞ്ഞും തണുത്തും യാത്രപോകാന്‍ താല്‍പ്പര്യം കാട്ടുന്നവര്‍ ഏറെയുണ്ട്. ആസ്വാദിച്ച് മഴയിടങ്ങളിലൂടെ റെയിന്‍കോട്ടിട്ട് ബൈക്കിലൂടെയോ അതോ കാറിനകത്തെ വിന്‍ഡ് ഗ്ളാസുകള്‍ പകുതി താഴ്ത്തിവെച്ചോ അല്ളെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസിലിരുന്നോ ഒക്കെ യാത്രയാകാം.

എങ്ങോട്ടാണ് പോകേണ്ടത് എന്നതും ഏത് ദിവസങ്ങളും എന്ന് മുന്‍കൂട്ടി പ്ളാന്‍ ചെയ്യണം. ഒരു കപ്പ് ചൂട് ചായ കുടിച്ചുകൊണ്ട് മഴ കണ്‍കുളിര്‍ക്കെ നോക്കിയിരിക്കാന്‍ പറ്റിയ ഒരു താമസസ്ഥലം കൂടി വേണം. ഒന്നോ രണ്ടോ ദിവസം എല്ലാ ടെന്‍ഷനുകളില്‍ നിന്നും അകന്നുള്ള മഴ ആസ്വാദനം കൂടുതലും ബാച്ചിലേഴ്സിനും റിട്ടയേഡ് ആയവര്‍ക്കും ആയിരിക്കും നല്ലത്. കുടുംബവുമായി കഴിയുന്നവര്‍ക്ക് കാലവര്‍ഷത്ത് സ്കൂള്‍ തുറക്കുന്നത് മുതല്‍ കുട്ടികളുടെ അഡ്മിഷന്‍ വരെയുള്ള നൂറായിരം പ്രശ്നങ്ങളുടെ നടുവില്‍ ആയിരിക്കും. 

മഴ നടത്തങ്ങളും മലകയറ്റങ്ങളും

മഴനടത്തം എന്ന പേരില്‍ ചില മഴക്കാല യാത്രകളൊക്കെ നടത്താറുണ്ട്. പ്രകൃതി സംരംക്ഷണ സംഘടനകളൊക്കെയാണ് അതിന് നേതൃത്വം നല്‍കുന്നത്. വയനാടന്‍ ചുരത്തില്‍ അത് കഴിഞ്ഞ വര്‍ഷവും നടന്നിരുന്നു. പ്രകൃതിയെ അറിയാനും ഒപ്പം വ്യക്തികള്‍ തമ്മിലുള്ള സൗഹൃദബോധം വര്‍ധിപ്പിക്കാനും ഇത്തരം യാത്രകള്‍ പ്രയോജനപ്പെടാറുണ്ട്. മഴയില്‍ കുതിര്‍ന്ന വസ്ത്രങ്ങളും തലയില്‍ തൊപ്പിയണിഞ്ഞോ അല്ളെങ്കില്‍ തോര്‍ത്തുകൊണ്ട് ഒരു കെട്ടും കെട്ടി ഇനി അതൊന്നും ആവശ്യമില്ളെങ്കില്‍ നന്നായി നനയാന്‍ ഒരുങ്ങി തന്നെ കൂട്ടുകാര്‍ക്കൊപ്പം മല കയറുക. 

മഴ നന്നായി കിട്ടാന്‍ സാദ്ധ്യതയുള്ളതുകൊണ്ടാണ് മലമ്പാതകളിലൂടെയുള്ള നടത്തങ്ങള്‍ക്ക് ആകര്‍ഷണീയത കൂടുന്നത്. ചുണ്ടിലൊരു പാട്ടും മൂളി കാറ്റും മഴച്ചാറ്റലും ഏറ്റ് പച്ചപ്പിന്‍െറ സൗന്ദര്യം അനുഭവിച്ച് നടക്കുക. വീണുകിട്ടുന്നത് എക്കാലത്തെയും വലിയ ഉന്‍മേഷമായിരിക്കും.

ബാല്ല്യത്തിലെ മഴനനച്ചിലുകള്‍

ഒരു പത്തിരുപത് വര്‍ഷം മുമ്പുള്ള കേരളത്തില്‍ ശരിക്കും മഴകിട്ടുന്ന സ്ഥലങ്ങളും മഴ നനയുന്നവരും ധാരാളം പേരുണ്ടായിരുന്നു. സ്കൂളിലേക്കുള്ള നാട്ടുമ്പുറത്തെ കുട്ടികളുടെ യാത്രപോലും എത്ര നയനാനന്ദകരമായിരുന്നു. ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയിലൂടെ ചെറുകുടകളും ചൂടി വയലും വരമ്പും മണ്‍പാതകളും കടന്ന് ചെറുപള്ളിക്കൂടത്തിലേക്ക് ഓടിയും 
വീണും ഒക്കെ പോകുന്ന മക്കളുടെ കാഴ്ച ഇന്ന് അപൂര്‍വമാണ്. ഇന്ന് വീട്ടിന്‍െറ മുറ്റത്ത് സ്കൂള്‍ ബസ് വരുന്നതിനാല്‍ കുട്ടികള്‍ മഴ നനയേണ്ട കാര്യമില്ല. മാത്രമല്ല കുട്ടികളുടെ തലയില്‍ മഴത്തുള്ളി വീണാല്‍ രക്ഷകര്‍ത്താക്കള്‍ ആധിയോടെ ഓടിവരും. അസുഖം പിടിക്കുമോ എന്ന ഭയവുമായി. 

പുഴകളില്‍ മഴയത്ത്

മഴക്കാലങ്ങളില്‍ പൊട്ടിമുളച്ച് പച്ചപ്പില്‍ ആറാടുന്ന സസ്യങ്ങള്‍ മാത്രമല്ല അത്യപൂര്‍വ്വമായ ജന്തുവൈവിദ്ധ്യങ്ങളും ഉണ്ട്. അവയെ അറിയണമെങ്കില്‍ മനുഷ്യസഹവാസം കുറഞ്ഞ പ്രദേശങ്ങളിലേക്ക് പോകണം. വയലുകളിലും പറമ്പുകളിലും കുളങ്ങളിലും ഒക്കെ മഴപ്രാണികളും മീനുകളും ഒക്കെ കുത്തിയൊലിച്ചത്തെും. പുഴകളില്‍ മഴയത്ത് മീന്‍പിടുത്തം ശരിക്കും ഒരു വിനോദമാണ്. കോട്ടയത്ത് മീനച്ചിലാറ്റിന്‍െറ കരയില്‍ മഴക്കാലത്ത് മീന്‍പിടിക്കാന്‍ ടൂറിസ്റ്റുകളൊക്കെ ധാരാളമത്തെുന്നുണ്ട്. ഇതെല്ലാം ആസ്വാദിക്കണമെങ്കില്‍ തീര്‍ച്ചയായും ഒന്ന് പുറത്തേക്ക് ഇറങ്ങുവിന്‍. മഴ മാടിവിളിക്കുന്നുണ്ട് നമ്മളെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT