വിമാനത്തില്‍ ഇതുവരെയും യാത്ര ചെയ്തിട്ടില്ലാത്തവരാണോ നിങ്ങള്‍. എങ്കില്‍ ഇത് കൃത്യമായി വായിക്കണം.   അങ്ങനെയെങ്കില്‍ അടുത്തതവണ നമുക്കൊരു ആകാശയാത്ര നടത്തിയാലോ..ആകാശയാത്ര എന്നു കേട്ട് ആശ്ചര്യപ്പെടാനൊന്നുമില്ല.. ഇന്ത്യക്കകത്തുള്ള കൊച്ചുകൊച്ചു യാത്രകള്‍ക്കായി നമുക്ക് വിമാനങ്ങളെയും ആശ്രയിക്കാം...നിങ്ങളെത്ര തവണ വിമാനത്തില്‍ ഗള്‍ഫിലേക്കും മറ്റും യാത്ര ചെയ്യുന്ന പ്രവാസിയായിക്കൊള്ളട്ടെ... നാട്ടില്‍ വന്ന് കുടുംബസമേതം ഒരു ഉല്ലാസയാത്ര നടത്തുമ്പോള്‍ അതല്‍പം ‘ഉയര്‍ന്നു’തന്നെയാവുന്നതിലെന്താണ് തെറ്റ്.. നിങ്ങളുടെ വാക്കുകളിലൂടെ മാത്രം കേട്ടറിഞ്ഞ വിമാനയാത്രയുടെ ഉല്ലാസം നിങ്ങളുടെ കുട്ടികളും കുടുംബാംഗങ്ങളും കൂടി അനുഭവിക്കുമ്പോള്‍ അവരുടെ  സന്തോഷം നിങ്ങളുടെയും സന്തോഷമാവില്ളെ...

ആകാശയാത്രയൊക്കെ കൊള്ളാം..പക്ഷേ ചിലവ് എന്നാണോ ആലോചിക്കുന്നത്. എന്നാല്‍ അതിനെക്കുറിച്ചാലോചിക്കാനൊന്നുമില്ല. വിമാനയാത്രയില്‍ വിപ്ളവം സൃഷ്ടിക്കുന്ന തരത്തില്‍ ചിലവുകുറഞ്ഞ സര്‍വിസുകള്‍ രാജ്യത്തെങ്ങുമുള്ളപ്പോള്‍ എന്തിനാണ് വിഷമിക്കുന്നത്. സ്പൈസ്ജെറ്റ്, എയര്‍ ഏഷ്യ, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേസ്, എയര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ എയര്‍ലൈന്‍ കമ്പനികളെല്ലാം കുറഞ്ഞ നിരക്കില്‍ രാജ്യത്തിനകത്ത് സര്‍വിസുമായി രംഗത്തുവന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് ബംഗളുരു, കൊച്ചിയില്‍ നിന്ന് ഡല്‍ഹി, കൊച്ചിയില്‍ നിന്ന് മുംബൈ, കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്ത, കരിപ്പൂരില്‍  നിന്ന് തിരുവനന്തപുരം, കരിപ്പൂരില്‍ നിന്ന് ബംഗളുരു, കരിപ്പൂരില്‍ നിന്ന് ഡല്‍ഹി, തിരുവനന്തപുരം-ബംഗളുരു ഇങ്ങനെ  എല്ലാ വിമാനറൂട്ടുകളിലും കുറഞ്ഞ നിരക്കില്‍ പറക്കാം.

കൊച്ചിയില്‍ നിന്ന് ബംഗളുരുവിലേക്ക്  1556 രൂപ മുടക്കില്‍

കൊച്ചിയില്‍ നിന്ന് ബംഗളുരുവിലേക്ക് ഒരു മണിക്കൂറില്‍ പറന്നുചെല്ലാം, അതും വെറും 1556 രൂപ മുടക്കില്‍. രാജ്യത്തെ പ്രമുഖ എയര്‍ലൈനുകളിലൊന്നിലാണ് ഇത്രയും കുറഞ്ഞ വിമാനനിരക്കില്‍ യാത്ര ചെയ്യാനാവുക.  കൊച്ചിയില്‍ നിന്ന് ബംഗളുരുവിലേക്ക് ബസിലോ ട്രെയിനിലോ കാറിലോ യാത്ര ചെയ്യാനുള്ള നിരക്കെത്രയാണെന്നറിയാമോ?. ഒരു എസി സ്ളീപര്‍ ബസിലാണെങ്കില്‍ ഇത് 1750 രൂപയാവും. എടുക്കുന്ന സമയമോ പത്ത് മണിക്കൂര്‍. എസി വോള്‍വോ മള്‍ട്ടി ആക്സ്ല്‍ സെമി സ്ളീപര്‍ ബസിലാണെങ്കില്‍ 900 രൂപ മുതല്‍ 1400 രൂപ വരെയാവും ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്കാണിത്. കെ.എസ്.ആര്‍.ടി.സി സൂപര്‍ ഡിലക്സ് എയര്‍ ബസാണെങ്കില്‍ 582 മുതലാണ് നിരക്ക്. എസി വോള്‍വോ മള്‍ട്ടി ആക്സില്‍ ബസാണെങ്കില്‍ 890 മുതല്‍ 1111 രൂപവരെയാണ് സാധാരണ നിരക്ക്. ഇനി ട്രെയിനിലെ നിരക്കുനോക്കാം. എറണാകുളത്തുനിന്ന് ബംഗളുരു സിറ്റി വരെ സൂപര്‍ഫാസ്്റ്റ് എക്സ്പ്രസില്‍ സ്ളീപര്‍ കോച്ചില്‍ യാത്ര ചെയ്യണമെങ്കില്‍ 370രൂപയും എസി ടൂടയറിലാണെങ്കില്‍ 1380 രൂപയുമാണ് ടിക്കറ്റ് നിരക്ക്.  ഇതിനെടുക്കുന്ന സമയമോ പതിനൊന്നര മണിക്കൂറും. ട്രെയ്നുകളുടെ വേഗതക്കനുസരിച്ച് ടിക്കറ്റ് നിരക്കിലും സമയത്തിലും മാറ്റം വരാം. 

എയര്‍ ഇന്ത്യയില്‍ കോഴിക്കോടുനിന്ന് മുംബൈ വഴി ന്യൂ ഡല്‍ഹി വരെ പറക്കാന്‍ വെറും 7174 രൂപയും ഏകദേശം 2 മണിക്കൂറും മതി. ബസിലാണെങ്കില്‍ യാത്രക്കെടുക്കുന്ന സമയവും ചിലവും ഒന്നാലോചിച്ചുനോക്കൂ..ട്രെയിനിലാണെങ്കിലോ വിമാനയാത്രയുടെ അത്ര തന്നെ ചെലവേയുള്ളൂ., തുരന്തോ എക്സ്പ്രസിലെ എസി.വണ്‍ ടയറില്‍ 7435 രൂപയും സ്ളീപറില്‍ 1390 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പക്ഷേ മൂന്നു ദിവസമെടുക്കും ഡല്‍ഹി നിസാമുദ്ദീനിലത്തെിച്ചേരാന്‍..

ഇതുപോലെ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാന സര്‍വിസുണ്ട്.  നമ്മുടെ കോഴിക്കോടുനിന്ന് ചെന്നൈയിലേക്ക് 3063 രൂപ മുടക്കിയാല്‍ ഒരു മണിക്കൂറും 20 മിനിറ്റും കൊണ്ടുപറന്നു ചെല്ലാം. 
പ്രമുഖ ട്രിപ് അഡൈ്വസിങ് സൈറ്റായ ഗോ യൂറോ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വെയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാനയാത്ര ചെയ്യാന്‍ പറ്റിയ രാജ്യം ഇന്ത്യയാണെന്നു കണ്ടത്തെിയിട്ടുണ്ട്. വിമാനകമ്പനികളുടെ എണ്ണം വര്‍ധിച്ചതും അവക്കിടയില്‍ പിടിച്ചുനില്‍ക്കാനുള്ള മത്സരം വര്‍ധിച്ചതുമാണ് യാത്രാനിരക്ക് കുറയാന്‍ പ്രധാനകാരണം. ഗവണ്‍മെന്‍റ് ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ വരെ ടിക്കറ്റ് നിരക്ക് കുറക്കാന്‍ തുടങ്ങിയിട്ടുണ്ട്. നഗരങ്ങളെയും ഗ്രാമങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന്‍െറ ഭാഗമായി രാജ്യത്ത് നിരവധി വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഇതെല്ലാം സാധാരണക്കാരന് വിമാനയാത്രയും കൂടുതല്‍ പ്രാപ്യമാക്കാന്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.

മുന്‍കാലത്ത് വിമാനയാത്രയെന്നാല്‍ ഗള്‍ഫിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് മാത്രം വിധിച്ച സൗഭാഗ്യമായിരുന്നു. കാലം മാറിയതോടെ ആളുകളുടെ യാത്രാസങ്കല്‍പങ്ങളും മാറി. മുമ്പത്തെക്കാള്‍ വിമാനയാത്രകള്‍ ജനപ്രിയവും സാധാരണവുമാവാന്‍ കാരണങ്ങളേറെയാണ് ഇന്ന്.

ഫൈഫ്ളറ്റ് യാത്രക്ക് മറ്റു വാഹനങ്ങളേക്കാളുള്ള മുഖ്യ ആകര്‍ഷണം അവയില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ തന്നെയാണ്. മറ്റൊരു വാഹനത്തിലും ലഭിക്കുന്നതിനേക്കാള്‍ ആസ്വാദ്യകരമായ യാത്ര നമുക്കീ ആകാശക്കപ്പലില്‍ ലഭിക്കും. ട്രെയിനിലെയോ ബസിലെയോ പോലെ തിങ്ങിനിറഞ്ഞ് പോവേണ്ടതില്ല, വിമാനത്തിനകത്തുള്ള നിയന്ത്രിത കാലാവസ്ഥയും മലര്‍ന്നകിടക്കാവുന്ന തരത്തിലുള്ള (റീകൈ്ളനിങ്) സീറ്റിങ് ക്രമീകരണങ്ങളും, വിളിച്ചാലുടന്‍ പുഞ്ചിരിയോടെ ഓടിയത്തെുന്ന എയര്‍ ഹോസ്്റ്റസുമാരുടെ ഊഷ്മള പരിചരണവും ഇത്തരം സുഖസൗകര്യങ്ങളില്‍ ചിലതുമാത്രം. (ട്രെയിനിലും മറ്റു വാഹനങ്ങളിലും ഉയര്‍ന്ന നിരക്കിനനുസരിച്ച് സൗകര്യങ്ങളും ആര്‍ഭാടവും വര്‍ധിക്കും. അതിവേഗം ബഹുദൂരം 
ട്രെയിനില്‍ പത്തുമണിക്കൂറുകൊണ്ടത്തെുന്ന സ്ഥലത്തേക്ക് വിമാനത്തിലാണെങ്കില്‍ വെറും ഒരു മണിക്കൂര്‍ കൊണ്ട് പറന്നുചെല്ലാം. കണ്ണടച്ചു തുറക്കുന്ന വേഗത്തിലെന്നു പറയുമ്പോലെയല്ളേ ഇതിന്‍െറ സഞ്ചാരം. മറ്റു വാഹനങ്ങളെപ്പോലെ ' അവിടെവിടെ നിര്‍ത്തി ആളെക്കേറ്റുന്ന' സ്വഭാവമൊന്നും വിമാനങ്ങള്‍ക്കില്ലല്ളോ...യാത്ര ചെയ്യാന്‍ വളരെകുറച്ചു സമയം മാത്രമുള്ളവര്‍ക്ക് ഈ ആകാശയാത്ര ഏറെ ആശ്വാസ്യകരമാവും. കാറിലും ട്രെയ്നിലും യാത്ര ചെയ്യാനെടുക്കുന്ന സമയം ലാഭിച്ച് നമുക്ക് വിനോദത്തിനും കറക്കത്തിനുമായി മാറ്റിവെക്കാമല്ളോ..
മുമ്പു സൂചിപ്പിച്ചതുപോലെ സ്വകാര്യവാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ ലാഭകരവും ആസ്വാദ്യകരവുമായ അനുഭവമാണ് ഇപ്പോള്‍ വിമാനയാത്രകള്‍ പ്രദാനം ചെയ്യുന്നത്. മിക്ക എയര്‍ലൈന്‍ കമ്പനികളും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സീസണല്‍ നിരക്കുകളും നിരവധി സൗജന്യങ്ങളുമായി രംഗത്തുണ്ട്. നമ്മുടെ സ്വന്തം വാഹനത്തിലാണ് യാത്രയെങ്കിലും അവയുടെ ഇന്ധനം, മെയിന്‍റനന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി  ചിലവഴിക്കുന്നത് വലിയൊരു തുകയാവും. 

വിമാനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാറൊന്നുമില്ല, എങ്കിലും ഒന്നാലോചിച്ചുനോക്കിയാല്‍ മനസിലാക്കാം റോഡ്-റെയില്‍ ഗതാഗതത്തേക്കാള്‍ എത്രയോ സുരക്ഷിതമാണ് വ്യോമഗതാഗതമെന്ന്. ഉയര്‍ന്ന സുരക്ഷാസംവിധാനവും സാങ്കേതികവിദ്യയുമാണ് ഇത് സാധ്യമാക്കുന്നത്. നമ്മുടെ നിരത്തുകളില്‍ നിമിഷം പ്രതി എത്രയെത്ര വാഹനാപകടങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജീവന്‍െറ സുരക്ഷ പോലത്തെന്നെ പ്രധാനമാണ് നമ്മുടെ ലഗേജുകള്‍, പണം, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സുരക്ഷിതത്വവും. ട്രെയ്നിലോ ബസിലോ യാത്രചെയ്യുമ്പോള്‍ നമ്മുടെ കയ്യില്‍ വിലപിടിപ്പുള്ള വല്ലതുമുണ്ടെങ്കില്‍ ഒന്ന് സ്വസ്്ഥമായി കണ്ണടക്കാന്‍ പോലും നമുക്ക് കഴിയാറില്ലല്ളോ..

ബുക്ക് ചെയ്യാം ഓണ്‍ലൈനില്‍

വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പലവഴികളുണ്ട്. പരിചയമുള്ള ട്രാവല്‍സിലേക്ക് ഒരു കോള്‍ ചെയ്താല്‍ മതി. എന്നാല്‍ അതിലും എളുപ്പമായി ഇപ്പോള്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരൊറ്റ ക്ളിക്ക് മതി നിങ്ങള്‍ക്കുള്ള ടിക്കറ്റ് റെഡിയാവാന്‍. സീറ്റ് ഒഴിവുകളും, ടിക്കറ്റ് നിരക്കും ഉള്‍പ്പടെയുള്ള എല്ലാ വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാവും. 
യാത്ര.കോം(www.yatra.com), മേക്ക് മൈ ട്രിപ്.കോം(www.makemytrip.com), വ്യൂട്രിപ്.കോം(www.viewtrip.com), ഗെറ്റ് മൈ ട്രിപ്.കോം(www.getmytrip.com),സ്കൈസ്കാനര്‍.കോം(www.skyscanner.co.in) ഇവ കൂടാതെ ഓരോ എയര്‍ലൈന്‍ കമ്പനിയുടെയും ഒൗദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇവക്കെല്ലാം പുറമെ ഇന്ത്യന്‍ റെയില്‍വേയുടെ ഐ.ആര്‍.സി.ടി.സി വെബ്സൈറ്റിലൂം (www.irctc.co.in) ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം ലഭ്യമാണ്. 
 അപ്പോള്‍ നമുക്കൊന്നു പറന്നാലോ.. അതെ, അടുത്ത യാത്ര വിമാനത്തില്‍ തന്നെയാവട്ടെ.. ചക്രവാളങ്ങള്‍ കടന്ന് കാറ്റിനൊപ്പം പറക്കാം നമുക്ക്, താഴെ കടലും കായലും കാണാം. പ്രതീക്ഷകളുടെ ചിറകടിത്താളം കേട്ട്, സ്വപ്നത്തിലേക്ക് പറന്നിറങ്ങാം.. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.