representative image

മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം; അത്​ഭുത കാഴ്ച കാണാൻ സഞ്ചാരി പ്രവാഹം

മാരാരിക്കുളം (ആലപ്പുഴ): സഞ്ചാരികളുടെ ഇഷ്​ട കേന്ദ്രമായ മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം. അത്​ഭുത കാഴ്ച കാണാൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്.

രാത്രികളിൽ കടലിലും കായലിലും വൃത്താകൃതിയിൽ കാണുന്ന നീലവെളിച്ചത്തെയാണ് 'കവര്' എന്ന് വിളിക്കുന്നത്. ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്‍റെ പേര്.

കടലും കായലും കൂടിച്ചേരുന്ന ഇടങ്ങളിലാണ് സാധാരണയായി ഈ പ്രതിഭാസം കാണപ്പെടുന്നത്. ബയോലൂമിനസെന്‍സ് പ്രതിഭാസത്തെ 'തണുത്ത വെളിച്ചം' എന്നും വിശേഷിപ്പിക്കാറുണ്ട്.

ബാക്ടീരിയ, ആല്‍ഗ, ഫംഗസ് എന്നിവ പോലുള്ള സൂക്ഷ്​മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ചിലയിനം ജെല്ലി ഫിഷുകള്‍, ചില മത്സ്യങ്ങള്‍ എന്നിവക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാൻ കഴിവുണ്ട്.

ശത്രുക്കളില്‍നിന്നും രക്ഷ നേടാനും ഇണയെയും ഇരയെയുമൊക്കെ ആകര്‍ഷിക്കാനും സൂക്ഷ്​മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്. മാരാരിക്കുളം ബീച്ചിൽ കഴിഞ്ഞ ദിവസങ്ങളിൽ കവര് ദൃശ്യമായതോടെ നിരവധി പേരാണ് കാണാൻ എത്തിയത്. 

മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം കാണാൻ എത്തിയവർ


Tags:    
News Summary - bioluminescence at Mararikulam beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-02-04 04:13 GMT