???? ????????????????????????? ?????? ??????

സഞ്ചാരികളുടെ പറുദീസയായി മലബാറിന്‍െറ ഗവി

ബാലുശ്ശേരി: മലബാറിന്‍െറ ഗവി എന്നറിയപ്പെടുന്ന ബാലുശ്ശേരി വയലട സഞ്ചാരികളുടെ പറുദീസയാകുന്നു. കാറ്റും കുളിരും തേടി അവധിദിനങ്ങളിലടക്കം നിരവധി പേരാണ് ഇപ്പോള്‍ ഇവിടെയത്തെുന്നത്. ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍പെട്ട പനങ്ങാട് പഞ്ചായത്തിലെ വയലട, സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തോളം അടി ഉയരത്തിലാണ്. ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയുള്ള യാത്രയില്‍ വയലട മലകളുടെ പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാം.

നിരവധി വെള്ളച്ചാട്ടങ്ങളും യാത്രക്ക് ആകര്‍ഷകത്വം നല്‍കും. വയലടയിലത്തെിയാല്‍ ഇവിടെതന്നെയുള്ള ഏറ്റവും ഉയരം കൂടിയ കോട്ടക്കുന്ന് മലയിലേക്കും മുള്ളന്‍പാറയിലേക്കുമാണ് സഞ്ചാരികള്‍ യാത്രയാകുക. കോട്ടക്കുന്ന് മലയിലെ പ്രകൃതിഭംഗിയും കാലാവസ്ഥയും വിനോദസഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചയാണ്. മുള്ളന്‍പാറയില്‍നിന്നും കക്കയം, പെരുവണ്ണാമൂഴി റിസര്‍വോയറിന്‍െറയും കൂരാച്ചുണ്ട്, ചക്കിട്ടപാറ, പേരാമ്പ്ര ടൗണിന്‍െറയും അറബിക്കടലിന്‍െറയും വിദൂരദൃശ്യവും മനോഹരമാണ്. മലമടക്കുകളില്‍നിന്ന് താഴോട്ട് ഒഴുകുന്ന നിരവധി നീര്‍ച്ചാലുകളും ഇവിടെ കാണാം.

കുറുമ്പൊയിലില്‍നിന്നും തലയാട്ടുനിന്നും വയലടയിലേക്ക് എത്തിപ്പെടാന്‍ കഴിയും.  കോഴിക്കോട്ടുനിന്ന് ബാലുശ്ശേരി, കുറുമ്പൊയില്‍ വഴി വയലടയിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് മാത്രമാണുള്ളത്. 2004ല്‍ എ.സി. ഷണ്‍മുഖദാസ് എം.എല്‍.എ ഏറ്റെടുത്ത മലയോര റോഡ് എം.എല്‍.എ റോഡായി നവീകരിച്ചതിനുശേഷമാണ് ഇവിടേക്ക് വാഹനഗതാഗതം ആരംഭിച്ചത്. ഇപ്പോള്‍ നിരവധി ടൂറിസ്റ്റുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്.

ഇവിടെയത്തെുന്ന സഞ്ചാരികള്‍തന്നെയാണ് വയലടക്ക് ‘ഗവി’ എന്ന പേരുകൂടി ചാര്‍ത്തിനല്‍കിയിട്ടുള്ളത്. സ്വകാര്യ ഉടമസ്ഥതയില്‍ റിസോര്‍ട്ടുകളും ഇവിടെയുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് സഞ്ചാരികളെക്കൊണ്ട് വീര്‍പ്പുമുട്ടിയതായി നാട്ടുകാര്‍ പറഞ്ഞു.

കല്ലാനോട്ടുനിന്ന് കോട്ടക്കുന്ന് മലയിലേക്കുള്ള റോഡിന്‍െറ പണി ഏതാണ്ട് പൂര്‍ത്തിയായിവരുകയാണ്. കക്കയം ടൂറിസ്റ്റ് കേന്ദ്രവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ ഇതുമൂലം സാധ്യമാകും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വയലട കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ക്ക് രൂപംകൊടുത്തിട്ടുണ്ടെങ്കിലും നടപ്പാക്കി തുടങ്ങിയിട്ടില്ല.

Tags:    
News Summary - vayala mullanpara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.