?????????????? ??????? ??????

വയലട മുള്ളൻപാറ കണ്ടിട്ട​ുണ്ടോ?

ബാലുശ്ശേരി: ബാലുശ്ശേരി കുറു​െമ്പായിൽ അങ്ങാടിയി​ൽനിന്ന്​ അഞ്ചു​ കിലോമീറ്റർ മല കയറിയാൽ ‘മലബാറി​​െൻറ ഗവി’യിൽ എത്താം. സമുദ്ര നിരപ്പിൽനിന്ന്​ 2000ത്തോളം അടി ഉയരത്തിൽ സ്​ഥിതിചെയ്യുന്ന വയലടക്ക്​ ‘മലബാറി​​െൻറ ഗവി’ എന്ന വിളിപ്പേര്​ സഞ്ചാരികൾ അറിഞ്ഞ്​ നൽകിയതാണ്​. വയലട ഹിൽ സ്​റ്റേഷനിൽ ഇത്തവണ ഒാണാഘോഷത്തോടനുബന്ധിച്ച്​ സഞ്ചാരികളുടെ തിരക്കായിരുന്നു. വയലടയിലേക്കുള്ള റോഡിൽ ഹെയർപിൻ വളവുകളും ഇരുവശങ്ങളിലുമായി അരുവികളും വെള്ളച്ചാട്ടങ്ങളുമുണ്ട്​. തോരാട്​ മല, വയലട ഭാഗങ്ങളിൽ റിസോർട്ടുകളും പണികഴിപ്പിച്ചിട്ടുണ്ട്​. 

വയലടയിൽനിന്ന്​ രണ്ടു​ കിലോമീറ്ററോളം സഞ്ചരിച്ച്​ മലകയറിയാൽ മുള്ളൻപാറയില​ുമെത്താം. സഞ്ചാരികൾക്ക്​ ഏറെ പ്രിയങ്കരമായ മുള്ളൻപാറയിൽ നിന്നുള്ള കാഴ്​ച നയനാനന്ദകരമാണ്​. മലമടക്കുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കക്കയം റിസർവോയറി​​െൻറ വിദൂര കാഴ്​ച ആരെയും ആകർഷിക്കും​​. മുള്ളൻപാറയിൽ അപകടസാധ്യത കുറവായതിനാൽ കുട്ടികളടക്കമുള്ള കുടുംബങ്ങൾ​ ഇവിടേക്ക്​ നടന്നെത്തുന്നുണ്ട്​​. 
 

വയലട മുള്ളൻപാറയിൽ വിനോദസഞ്ചാരികൾ കക്കയം റിസർ​വോയറി​​െൻറ വിദൂര ദൃശ്യം വീക്ഷിക്കുന്നു,
 


കൂരാച്ചുണ്ട്​ 26ാം മൈലിൽനിന്ന്​ വയലട കോട്ടക്കുന്ന്​ ഭാഗത്തേക്ക്​ പുതിയ റോഡ്​ നിർമിച്ചിട്ടുണ്ട്​. കോട്ടക്കുന്ന്​ ആദിവാസി കോളനിയിൽ അഞ്ചോളം പണിയ കുടുംബങ്ങൾ താമസിക്കുന്നു​. ടൂറിസം കോറിഡോർ പദ്ധതിയിൽ ഉൾപ്പെടുത്തി കണയ​േങ്കാട്​​ മുതൽ വയലട വരെ വിപുലമായ ടൂറിസം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്​. 3.4 കോടി രൂപ വയലടയിലെ ടൂറിസം വികസനത്തിനായി ചെലവിടാനായി പദ്ധതി തയാറാക്കിവരുകയാണ്​. കോഴിക്കോട്ടുനിന്ന്​ വയലടയിലേക്ക്​ ഒരു കെ.എസ്​.ആർ.ടി.സി ബസ്​ മാത്രമാണ്​ ഇപ്പോൾ സർവിസ്​ നടത്തുന്നത്​. കുറു​െമ്പായിൽ, തലയാട്​ ഭാഗങ്ങളിൽനിന്ന്​ സ്വകാര്യ ജീപ്പുകളും സർവിസ്​ നടത്തുന്നു​. 

Tags:    
News Summary - kozhikode vayalada mullanpara- travel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.