Posted On
date_range Updated On
date_range 15 മുതൽ ടിക്കറ്റ് ബുക്കിങ് തുടങ്ങുമെന്ന് എയർ ഏഷ്യ
മുംബൈ: ഏപ്രിൽ 14ന് ലോക്ഡൗൺ അവസാനിച്ചാൽ 15 മുതൽ വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിക്കു മെന്ന് എയർ ഏഷ്യ ഇന്ത്യ അറിയിച്ചു. എന്നാൽ, ഡയറക്ടർ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശങ്ങൾക്കനുസരിച്ച് തീരുമാനത്തിൽ മാറ്റമുണ്ടായേക്കും. വിസ്താര, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ തുടങ്ങിയ കമ്പനികളും ഏപ്രിൽ 15 മുതൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഏപ്രിൽ 30 വരെ ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കാനാണ് ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.