കോഴിക്കോട്: ഓരോ യാത്രയും ഓരോ തേടലുകളാണ്. ശാന്തിതേടിയും സൗന്ദര്യംതേടിയും അലയുന്ന സഞ്ചാരങ്ങള്‍ക്കൊടുവില്‍  ഓര്‍മയില്‍ സൂക്ഷിക്കാന്‍ കുറച്ചനുഭവങ്ങളും, ഒരുപിടി നല്ല ചിത്രങ്ങളും ഒരു ചെറുകുറിപ്പുമായി മാറുമ്പോള്‍ അവയത്തെുന്നത് ഒടുവില്‍ ‘സഞ്ചാരി’യില്‍ തന്നെയാണ്. സഞ്ചാരപ്രിയരായ ലോകത്തെങ്ങുമുള്ള മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഫേസ്ബുക്ക് ഗ്രൂപ്പാണ് സഞ്ചാരി.

2014 നവംബര്‍ 11ന് യാത്രാപ്രേമികളായ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടങ്ങിയ ഈ പബ്ളിക് ഗ്രൂപ് രണ്ടാം വയസ്സിലത്തെിനില്‍ക്കുമ്പോള്‍ 2,56,400 ലേറെ അംഗങ്ങളുണ്ട്. ഓരോ ദിവസവും ഗ്രൂപ്പില്‍ പോസ്്റ്റ് ചെയ്യുന്നത് അമ്പതോളം യാത്രാവിവരണങ്ങളും അതിനോടനുബന്ധിച്ചുള്ള നിരവധി ചിത്രങ്ങളുമാണ്.
വിനോദവും സാഹസികതയും പ്രകൃതി സൗന്ദര്യവും വിജ്ഞാനവും ചരിത്രപ്രാധാന്യവും പൈതൃകവുമെല്ലാം കൊണ്ട് സവിശേഷമായ ലോകത്തിലെ വിവിധ സ്ഥലങ്ങളെക്കുറിച്ച് സഞ്ചാരപ്രിയരായ മലയാളികള്‍ക്ക് പരിചയപ്പെടുത്തുകയാണ് സഞ്ചാരി. നമ്മുടെ ഗ്രാമങ്ങള്‍ക്കപ്പുറത്തെ അധികമാരും അറിയാത്ത ഒരു മനോഹര പ്രദേശം മുതല്‍ ലോകത്തിന്‍െറ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വരെ സഞ്ചാരിയിലൂടെ സഞ്ചരിക്കാം. അതിമനോഹരമായ ചിത്രങ്ങളും അതിലും മനോഹരമായ വാക്കുകളിലെഴുതിയ വിവരണങ്ങളും പലപ്പോഴും നല്‍കുന്നത് ആ മനോഹരപ്രദേശങ്ങളിലേക്ക് യാത്രചെയ്ത അനുഭൂതിയാണ്. സഞ്ചാരം എങ്ങോട്ടുവേണമെങ്കിലും ആയിക്കോട്ടെ, ആ പ്രദേശത്തിന്‍െറ പരിസ്ഥിതിക്ക് ദോഷകരമാവുന്ന ഒന്നും ഗ്രൂപ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാവരുതെന്ന നിര്‍ബന്ധം സഞ്ചാരിയുടെ അഡ്മിന്‍ പാനലിനുണ്ട്. പ്രകൃതിസൗഹൃദമായ ഒരു യാത്രാന്തരീക്ഷം ഒരുക്കുകയാണ് ഗ്രൂപ്പിന്‍െറയും ഗ്രൂപ്പിലെ പോസ്റ്റുകളുടെയും ലക്ഷ്യം.

ഗ്രൂപ്പിന്‍െറ ഹോംപേജില്‍ത്തന്നെ ഇതുസംബന്ധിച്ച നിയമാവലി നല്‍കിയിട്ടുണ്ട്. യാത്രാ വിവരണങ്ങള്‍, കുറിപ്പുകള്‍, ട്രാവല്‍ ടിപ്സ്, ലൊക്കേഷന്‍ പരിചയപ്പെടുത്തല്‍, ട്രാവല്‍ ഫിലിം റിവ്യൂസ് തുടങ്ങിയവയും  ലൊക്കേഷന്‍, റൂട്ട് സീസണ്‍, കാഴ്ചകള്‍, ഗതാഗത-താമസസൗകര്യങ്ങള്‍, പെര്‍മിഷന്‍ നടപടികള്‍ തുടങ്ങി മറ്റു സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ലൊക്കേഷനിലേക്ക് യാത്ര ചെയ്യാന്‍ സഹായകമാവുന്ന അടിസ്ഥാന വിവരങ്ങളുമെല്ലാം ഗ്രൂപ്പിലെ പോസ്റ്റുകളില്‍ നിന്ന് ലഭിക്കും. യാത്ര ചെയ്യാനാഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും സഞ്ചാരിയിലൂടെ നടത്താവുന്നതാണ്.

പോയ യാത്രകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതോടൊപ്പം  പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചും മറ്റുള്ളവരെ കൂടി യാത്രകള്‍ക്ക് പ്രേരിപ്പിക്കുന്നതുമാണ് സഞ്ചാരിയിലെ പോസ്റ്റുകളുടെ പ്രത്യേകതയെന്ന് അഡ്മിന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെയാണ് നിരന്തരം യാത്രചെയ്യുന്നവരെപ്പോലത്തെന്നെ യാത്ര ചെയ്യാനാഗ്രഹിക്കുന്നവരും ഈ ഗ്രൂപ്പില്‍ സജീവ അംഗങ്ങളായി നിലനില്‍ക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.