പൂക്കാലമൊരുക്കി പൈതല്‍മല 

ശ്രീകണ്ഠപുരം: ടൂറിസം വകുപ്പിന്‍െറ അവഗണനകള്‍ക്കിടയിലും സഞ്ചാരികളുടെ പറുദീസയായ പൈതല്‍മല പൂക്കാലമൊരുക്കി കാത്തിരിക്കുകയാണ്. പാലക്കയം തട്ടിലേക്ക് സഞ്ചാരികള്‍ ഒഴുകാന്‍ തുടങ്ങിയതോടെ അവഗണിച്ചുകിടക്കുന്ന വൈതല്‍മലയില്‍ വര്‍ണസുന്ദര കാഴ്ചകളുമായി പൂക്കള്‍ വിരിഞ്ഞതോടെ ഈ മലയിലേക്ക് സഞ്ചാരികളുടെ വരവും വര്‍ധിച്ചു. അത്യപൂര്‍വ ഒൗഷധ സസ്യങ്ങള്‍, വന്യജീവികള്‍, വറ്റാത്ത അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം സമുദ്ര നിരപ്പില്‍നിന്ന് നാലായിരം അടി ഉയരത്തിലുള്ള വൈതല്‍മലക്ക് സ്വന്തമാണ്. മഴ കുറഞ്ഞതോടെ പൈതല്‍ മലയില്‍ കണ്ണാന്തളി, ഓര്‍ക്കിഡുകള്‍, ചിറ്റേലം, കാട്ടുപുകയില, ചെറുകണ്ണാന്തളി എന്നിവയെല്ലാം വിരിഞ്ഞ് പൂക്കാലമൊരുക്കി നില്‍ക്കുന്ന കാഴ്ച ഏറെ മനം മയക്കുന്നതാണ്. 

ഈറ്റ, കരിങ്കുറിഞ്ഞി, കുറ്റിക്കുറിഞ്ഞി, കാട്ടുപടവലം എന്നിവയെല്ലാം തഴച്ചുവളര്‍ന്നിട്ടുണ്ടിവിടെ. അടുത്തകാലത്തായി സഞ്ചാരികള്‍ കുറഞ്ഞതാണ് സസ്യങ്ങള്‍ പലതും തഴച്ചുവളരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. വനംവകുപ്പ് ടിക്കറ്റ് ഏര്‍പ്പെടുത്തിയതോടെ പൈതല്‍മലയിലേക്ക് വരുന്ന സാമൂഹിക വിരുദ്ധരുടെ എണ്ണം കുറഞ്ഞത് ഗുണകരമായിട്ടുണ്ട്. 

മദ്യപാനികളും മറ്റും മലയിലത്തെി പ്ളാസ്റ്റിക്കുകളും കുപ്പികളും വലിച്ചെറിയുന്നത് പതിവാണ്. റോഡ് അവസാനിച്ച ശേഷം ഒരു മണിക്കൂറോളം കൊടുംവനത്തിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് നടന്നുവേണം പൈതല്‍ മലയിലേക്കത്തൊന്‍. ഇത് പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. 

പൈതല്‍ താഴ്ചയില്‍, പരിസ്ഥിതി ദുര്‍ബല പ്രദേശമായിട്ടും കുന്നിടിച്ച് സ്വകാര്യവ്യക്തികള്‍ റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും പണിതുകൂട്ടുമ്പോഴും നടപടിയെടുക്കാത്തതിനാല്‍ വൈതല്‍മലയെ നശിപ്പിക്കുന്നതിനാണ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നത്. 
പ്രകൃതി രമണീയമായ കാഴ്ചനുകരാന്‍ പൈതല്‍മല സഞ്ചാരികളെ മാടിവിളിക്കുമ്പോഴും അധികൃതര്‍ അടിസ്ഥാന സൗകര്യങ്ങളും മറ്റും ഒരുക്കാന്‍ താല്‍പര്യപ്പെടുടുന്നില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.