ഓണാവധിക്ക് ഇടുക്കി ഡാം സന്ദര്‍ശിക്കാം

ചെറുതോണി: ഓണം സീസണോടനുബന്ധിച്ച്  ഈ മാസം 30വരെ ഇടുക്കി-ചെറുതോണി ഡാമുകളില്‍ പ്രവേശം അനുവദിച്ചു. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഡാമിനു മുകളില്‍കൂടി സഞ്ചരിക്കാന്‍ ബഗ്ഗി കാര്‍ സൗകര്യണ്ട്. ഒരാള്‍ക്ക് ചെറുതോണി-ഇടുക്കി ഡാമിനു മുകളില്‍കൂടി സഞ്ചരിച്ച് തിരികെ എത്താന്‍ 40 രൂപയാണ് ഫീസ്.
ഇടുക്കി ജലാശയത്തില്‍ ബോട്ടിങ് സൗകര്യവും ഒരുക്കി. 
20 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന ബോട്ടാണിത്. ഇടുക്കി-ചെറുതോണി അണക്കെട്ടുകള്‍ ജലാശയത്തിലൂടെ സഞ്ചരിച്ചു കാണാനും കാനനഭംഗി ആസ്വദിക്കാനും ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. ഓണം അവധി ദിവസങ്ങളില്‍ ജലാശയത്തില്‍ ആറു പേര്‍ക്ക് സഞ്ചരിക്കാവുന്ന സ്പീഡ് ബോട്ടും ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.