ടൂറിസം ഭൂപടത്തില്‍ ഏറെ ശ്രദ്ധേയമായ ഗവിയിലേക്ക് വിനോദസഞ്ചാരത്തിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പാക്കേജ് ആരംഭിച്ചു. മൂഴിയാര്‍, കക്കിഡാം, വ്യൂപോയന്‍റ്, എക്കോ പോയന്‍റ്, കൊച്ചുപമ്പ, പച്ചക്കാനം വഴിയാണ് കാനനഭംഗി ആസ്വദിച്ച് ഗവിയാത്ര. ഗവി ഡാമിലെ ബോട്ടിങ്ങിനുശേഷം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി വഴി പത്തനംതിട്ടയില്‍ തിരിച്ചത്തെും.
കോന്നി ആനത്താവളത്തില്‍നിന്നും പത്തനംതിട്ട കലക്ടറേറ്റിന് സമീപത്തുനിന്നും രണ്ടു യാത്രകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്രയിലുടനീളം പ്രധാന സ്ഥലങ്ങളില്‍ നിര്‍ത്തി കാഴ്ചക്ക് അവസരമൊരുക്കും. വഴികാട്ടാന്‍ ഗൈഡും ഭക്ഷണത്തിനും വിശ്രമത്തിനും ഇടത്താവളങ്ങളുമെല്ലാമുണ്ട്.
വാഹന സൗകര്യം, നിരക്കുകള്‍
12 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.സി ട്രാവലറില്‍ ഒരാള്‍ക്ക് 1600 രൂപയാണ് നിരക്ക്. എ.സി ഇല്ലാത്ത ട്രാവലറില്‍ 1300 രൂപ. കൂടാതെ അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന എ.സി ഇല്ലാത്ത സഫാരി ജീപ്പും ലഭ്യമാണ്. ഒരാള്‍ക്ക് 1600 രൂപയാണ് നിരക്ക്. രാവിലെ 6.30ന് ആരംഭിച്ച് രാത്രി എട്ടിന് യാത്ര സമാപിക്കും.
ബുക്കിങ്ങിന് ബന്ധപ്പെടുക
ഡി.ടി.പി.സി ടൂറിസ്റ്റ് ഫെസിലിറ്റേറ്റര്‍ സെന്‍റര്‍ കോഴഞ്ചേരി -04682311343
ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, പത്തനംതിട്ട -04682326409.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.