തുഷാരഗിരിയില്‍ സെപ്റ്റംബര്‍ വരെ റാഫ്റ്റിങിന് സൗകര്യം

കോഴിക്കോട് തുഷാരഗിരി വിനോദസഞ്ചാര കേന്ദ്രത്തില്‍ ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, മദിരാശി ഫണ്‍ ടൂള്‍സ്, കയാക്കിങ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ ചാലിപ്പുഴയില്‍ പുലിക്കയത്ത് വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് ആരംഭിച്ചു. സെപ്റ്റംബര്‍ വരെ തുഷാരഗിരിയില്‍ ടൂറിസ്റ്റുകള്‍ക്ക് റാഫ്റ്റിങ് സൗകര്യമുണ്ടാവും. മാനാഞ്ചിറയിലുള്ള ഡി.ടി.പി.സി ഓഫിസിലും തുഷാരഗിരി ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്‍ററിലും കോടഞ്ചേരി പുലിക്കയത്ത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസിലും മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 09884814610. 1300 രൂപയാണ് ടിക്കറ്റ് നിരക്ക്.


കഴിഞ്ഞവര്‍ഷം മുതല്‍ ആരംഭിച്ച മലബാര്‍ റിവര്‍ ഫെസ്റ്റ് വെല്‍ മണ്‍സൂണ്‍ ടൂറിസം പ്രോഗ്രാമിന്‍െറ ഭാഗമായിട്ടാണ് വൈറ്റ് വാട്ടര്‍ റാഫ്റ്റിങ് ഇത്തവണ ആരംഭിച്ചത്.
ചാലിയാറിന്‍െറ കൈവഴികളായ ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമാണ് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനുള്ള സൗകര്യം ഒരുക്കിയത്. ഒരേസമയം ഏഴുപേര്‍ക്ക് തുഴഞ്ഞുനീങ്ങാനുള്ള റാഫ്റ്റാണ് ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.