മാഡ്രിഡ്: സുസ്ഥിരമായ വിനോദസഞ്ചാരത്തിന് നൂതനമായ ചുവടുവെപ്പുകള്‍ നടത്തിയ കേരള ടൂറിസത്തിന് ഐക്യാരാഷ്ട്രസഭയുടെ പുരസ്‌കാരം. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍ നടന്ന ചടങ്ങില്‍ വാര്‍ഷിക യുണൈറ്റഡ് നാഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യു.എന്‍.ഡബ്യൂ.ടി.ഒ) പുരസ്‌കാരം കേരളത്തിന് സമ്മാനിച്ചു. കേരളാ ടൂറിസം സെക്രട്ടറി സുമന്‍ ബില്ല അവാര്‍ഡ് ഏറ്റുവാങ്ങി. കുമരകത്ത് നടപ്പാക്കിയ നൂതന-സുസ്ഥിര വികസപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
ഫ്രാന്‍സ്, മലേഷ്യ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.