വിനോദസഞ്ചാരികളുടെ പറുദീസയാണിന്ന് വയനാട്. ചുരം കയറുമ്പോള്‍തന്നെ സന്ദര്‍ശകരുടെ കണ്ണിന് കുളിരേകുന്ന കാഴ്ചകളാണ് എങ്ങും. മഴ മാറിയതോടെ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണര്‍ന്നു. ഓണക്കാലത്ത് ജില്ലയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ജില്ലയിലെ ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ബുക്കിങ്ങിന്റെ തിരക്കേറി.
വനം-വന്യജീവി വകുപ്പിന് കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനത്തെുന്നവരാണ് ഏറെയും. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പെട്ടി റേഞ്ചുകളില്‍ സന്ദര്‍ശക തിരക്കാണിപ്പോള്‍. വനഭംഗി നുകരാനും വന്യജീവികളെ ധാരാളമായി കാണാനും കഴിയുന്ന കാലമാണിത്. സൗത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ സൂചിപ്പാറ വെള്ളച്ചാട്ടം, അമ്പലവയലിനടുത്ത എടക്കല്‍ ഗുഹ, പടിഞ്ഞാറത്തറയിലെ ബാണാസുര സാഗര്‍ ഡാം, കാരാപ്പുഴ, പൂക്കോട് തടാകം എന്നിവിടങ്ങളിലേക്ക് കുടുംബസമേതം ആളുകള്‍ എത്തുന്നു. ജലാശയങ്ങളില്‍ വെള്ളം കൂടുതലായതിനാല്‍ കുറുവാ ദ്വീപ്, കാന്തന്‍പാറ, മീന്‍മുട്ടി വെള്ളച്ചാട്ടങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഇവയും വരും ദിവസങ്ങളില്‍ തുറക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.