ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് ഫുജി അഗ്നിപര്‍വതം സന്ദര്‍ശിക്കാനെത്തിയവരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് പ്രാദേശിക സര്‍ക്കാര്‍. ജൂലൈ 1 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ട സീസണിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയ വര്‍ഷത്തേതില്‍ നിന്നും 14000 പേരുടെ കുറവുണ്ടായെന്ന് യമാനഷി സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം മൗണ്ട് ഫുജി യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരുന്നു. 3776 മീറ്ററാണ് മൗണ്ട് ഫുജിയുടെ ഉയരം. 300 വര്‍ഷം മുമ്പാണ് മൗണ്ട് ഫുജി അവസാനമായി പൊട്ടിത്തെറിച്ചത്. ഇപ്പോള്‍ മഞ്ഞു മൂടിക്കിടക്കുകയാണ് ഈ പ്രദേശം.
ജപ്പാനിലെ മൂന്ന് വിശുദ്ധ പര്‍വതങ്ങളില്‍ ഒന്നായ മൗണ്ട് ഫുജിയെ ബുദ്ധമത വിശ്വസികളും ഷിന്റോ വംശജരും പുണ്യസ്ഥലമായി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.