പണം മുതലാകുന്ന മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മൂന്നാറും വര്‍ക്കലയും

ചെലവാക്കുന്ന പണം മുതലാകുന്ന ലോകത്തെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മൂന്നാറും വര്‍ക്കലയും ഇടം നേടി. ഓണ്‍ലൈന്‍ ഹോട്ടല്‍ സെര്‍ച്ച് വെബ്സൈറ്റ് ട്രിവാഗോ തയാറാക്കിയ ബെസ്റ്റ് വാല്യു ഇന്‍ഡക്സ് പട്ടികയിലാണ് കേളത്തിന്‍െറ മൂന്നാറും വര്‍ക്കലയും സ്ഥാനം പിടിച്ചത്.

നൂറ് വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് അഞ്ച് സ്ഥലങ്ങള്‍ മാത്രമാണ് ഇടം നേടിയത്. മഹാരാഷ്ട്രയിലെ പടിഞ്ഞാറന്‍ പട്ടണമായ നാസിക് (21ാം സ്ഥാനം), അലിബഗ് (56ാം സ്ഥാനം), രാജസ്ഥാനിലെ ജയ്സാല്‍മര്‍ (41ാം സ്ഥാനം) എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള മറ്റു സ്ഥലങ്ങള്‍.


വര്‍ക്കല

മൊറോക്കോയിലെ ഐത് ബെന്‍ഹദു ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബോസ്നിയ ഹെര്‍സെഗോവിനയിലെ മോസ്റ്റര്‍, ഗ്രീസിലെ ചോറ ഗ്രാമം തുടങ്ങിയവ തൊട്ടടുത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.