മഴയും തണുപ്പും: ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഊട്ടി, കൂനൂര്‍, കോത്തഗിരി, കോടനാട്, ബര്‍ളിയര്‍ ഭാഗങ്ങളില്‍ ഇടക്കിടെ പെയ്യുന്ന കനത്ത മഴയോടൊപ്പം കുളിര്‍കാറ്റും കോടമഞ്ഞും രൂക്ഷമായി.

കടുത്ത തണുപ്പ് അനുഭവപ്പെട്ടതോടെ വിനോദസഞ്ചാരികള്‍ പെട്ടെന്ന് ചുരമിറങ്ങുകയാണ്. പ്രദേശവാസികളുടെ ജീവിതവും ദുസ്സഹമായി. ഇതുകാരണം ഊട്ടി, കൂനൂര്‍ ഭാഗങ്ങളിലെ ടൂറിസ്റ്റു കേന്ദ്രങ്ങള്‍ ആളൊഴിഞ്ഞ നിലയിലാണ്.

അതേസമയം, വടക്കേ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ ചാറ്റല്‍മഴയും കുളിരും വകവെക്കാതെ ഊട്ടി ബോട്ട് ഹൗസിലും ഗാര്‍ഡനുകളിലും സമയം ചെലവഴിക്കുന്നുമുണ്ട്. കാലത്തുള്ള കടുത്ത മഞ്ഞുവീഴ്ച പച്ചക്കറി, തേയില കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.