റാണിപുരം ടൂറിസം സെന്‍റര്‍ ഉദ്ഘാടനത്തിനൊരുങ്ങി

കാസര്‍കോട്: പ്രകൃതി രമണീയമായ റാണിപുരത്ത് ടൂറിസം വകുപ്പ് സ്ഥാപിച്ച  ടൂറിസം സെന്‍റര്‍  ഉദ്ഘാടനത്തിനൊരുങ്ങി. അത്യാധുനിക രീതിയില്‍ പണി പൂര്‍ത്തിയാക്കിയ  കോട്ടേജുകള്‍, ഫാമിലി റൂമുകള്‍, റസ്റ്റോറന്‍റ്, ടോയ്ലറ്റുകള്‍, പവലിയന്‍, കോണ്‍ഫറന്‍സ് ഹാള്‍  എന്നിവ പ്രവര്‍ത്തന സജ്ജമായി. ഇവിടെ  ഫര്‍ണിച്ചര്‍ എത്തുന്നതോടെ  കേന്ദ്രം പൂര്‍ണതോതില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.
ഉത്തര കേരളത്തിന്‍െറ ഊട്ടി എന്നറിയപ്പെടുന്ന  റാണിപുരത്ത് ഏത് കൊടുംവേനലിലും തണുത്ത കാലാവസ്ഥയാണ്. മാടത്തുമല  എന്ന പേരിലറിയപ്പെടുന്ന  ഊട്ടിയുടെ പ്രകൃതി  സൗന്ദര്യത്തോട് കിടപിടിക്കുന്ന  പ്രദേശം പനത്തടി പഞ്ചായത്തിലാണ്.  കാഞ്ഞങ്ങാട് മാവുങ്കാലില്‍ നിന്ന്  പാണത്തൂര്‍, തലക്കാവേരി റൂട്ടില്‍ അന്‍പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയത്തൊം. സംസ്ഥാന പാതയിലെ പനത്തടിയില്‍ നിന്ന് റാണിപുരത്തേക്കുള്ള റോഡ് പുതുക്കി പണിതിട്ടുണ്ട്.  പാണത്തൂരില്‍ നിന്ന്  റാണിപുരത്തേക്ക് പുതിയ റോഡ് ടൂറിസം വകുപ്പിന്‍്റെ പരിഗണനയിലുണ്ട്.
റാണിപുരത്തു നിന്ന്  കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ  കുടക്, കുശാല്‍ നഗര്‍, മൈസൂര്‍  എന്നിവിടങ്ങളിലേക്ക് എളുപ്പത്തിലത്തൊം.  
കര്‍ണാടക, കേരള അതിര്‍ത്തിയിലുളള ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ റാണിപുരത്തിന്‍്റെ ചുറ്റളവിലാണെന്നത് ഈ പ്രദേശത്തിന്‍്റെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഒന്നരകിലോമീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ചാല്‍ മേല്‍ത്തട്ടിലെ വിശാലമായ പുല്‍മേടയിലത്തൊം. ഗുഹ, നീരുറവ, പാറക്കെട്ട് എന്നിവയെല്ലാം സഞ്ചാരികളുടെ മനം കവരും.  ഇടക്കിടെ പഞ്ഞിക്കെട്ടുപോലെ പറന്നത്തെുന്ന കോടമഞ്ഞും കുളിരും പ്രകൃതി സൗന്ദര്യത്തിന്‍െറ ആസ്വാദ്യത വര്‍ദ്ധിപ്പിക്കും.  അപൂര്‍വ സസ്യ ജൈവ സമ്പത്തുക്കളുടെ കലവറയായ റാണിപുരം വനം കാട്ടാനകള്‍, പുളളിപ്പുലി, കാട്ടുപോത്ത്, കേഴമാന്‍, മലയണ്ണാന്‍ തുടങ്ങിയവയാല്‍ സമൃദ്ധമാണ്.
റാണിപുരത്തു ചേര്‍ന്ന  പ്രത്യേക ഭരണസമിതി യോഗം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ  പ്രദേശത്തിന്‍്റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.