മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; തേക്കടി തടാകം കൂടുതല്‍ സുന്ദരിയായി

കുമളി: റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നുതുടങ്ങി. അണക്കെട്ടില്‍ 5095 ദശലക്ഷം ഘനഅടി ജലമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്. വൃഷ്ടി പ്രദേശമായ പെരിയാറില്‍ 70 ഉം തേക്കടിയില്‍ 66.4 മില്ലിമീറ്ററും മഴയാണ് പെയ്തത്. അണക്കെട്ടിലും പരിസരത്തും മഴ തുടരുകയാണ്. തേനി ജില്ലയിലും മഴ ശക്തമായതോടെ വൈഗ അണക്കെട്ടിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടി തടാകത്തിന്റെ വിസ്തൃതി വര്‍ധിച്ചത് ഭംഗിയേറുന്ന കാഴ്ചയായി. ഇരുവശത്തെയും കരകളും തടാകത്തിന് നടുവിലെ ചെറിയ തുരുത്തുകളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.

മൂന്നാര്‍ വെള്ളത്തില്‍

മൂന്നാര്‍: മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ടൗണും പരിസരവും വെള്ളത്തിലായി. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത പേമാരിയില്‍ നിരവധി വീടും റോഡും വെള്ളത്തിനടിയിലാകുകയും റോഡുകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം നിലക്കുകയും ചെയ്തതോടെ മൂന്നാര്‍ ഒറ്റപ്പെട്ടു. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മൂന്നാര്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നവര്‍ ആവശ്യമായ മുന്‍കരുതലെടുക്കണം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.