സന്ദർശകർക്ക്​ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഊട്ടി ബോട്ട് ഹൗസിൽ ബോട്ടുകൾ കൂട്ടിക്കെട്ടിയപ്പോൾ

സന്ദർശക വിലക്ക്​: ഊട്ടിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ബൊട്ടാണിക്കൽ ഗാർഡൻ, റോസ്ഗാർഡൻ, ബോട്ട്ഹൗസ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ നീലഗിരി, കൊടൈക്കനാൽ, ഏർക്കാട്​ എന്നിവിടങ്ങളിലേക്ക്​ സഞ്ചാരികൾക്ക്​ വിലക്കേർപ്പെടുത്തി കഴിഞ്ഞദിവസം തമിഴ്​നാട്​ സർക്കാർ ഉത്തരവിട്ടിരുന്നു.

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ് എന്നിവയെല്ലാമാണ്​ ചൊവ്വാഴ്​ച അടച്ചത്​. പുഷ്പോത്സവത്തോടനുബന്ധിച്ച് തടാകത്തിൽ പലവിധ മത്സര പരിപാടികളും സംഘടിപ്പിക്കുക പതിവാണ്. ഇതിനായി ബോട്ടുകളുടെ മിനുക്ക്​ പണികൾ നടത്തിയിരുന്നു. ഇവയെല്ലാം ഉപയോഗിക്കാതെ കിടക്കുന്നതിനാൽ ഏറെ നഷ്​ടമാണ്​ ഉണ്ടാവുക.

അന്യസംസ്ഥാന സഞ്ചാരികൾക്ക് മാത്രമല്ല സ്വദേശികളായ വിനോദസഞ്ചാരികൾക്കും ഇവിടങ്ങളിലേക്ക്​ പ്രവേശനമില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം തുടരും. കഴിഞ്ഞദിവസം വരെ ഇ^പാസ് അനുവദിച്ച് തമിഴ്​നാട്ടിലേക്ക്​ വിനോദ സഞ്ചാരികൾക്ക് പ്രവേശനം നൽകിയിരുന്നു.

Tags:    
News Summary - Visitor ban: Tourist centers in Ooty closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.