എമിറേറ്റ്‌സ് ഗേറ്റ്‌വേയിലൂടെ എന്‍ഡിസി കണക്ടിവിറ്റി ഇന്ത്യയില്‍ അവതരിപ്പിച്ച് വെര്‍ടീല്‍ ടെക്‌നോളജീസ്

കൊച്ചി: കേരളത്തില്‍ വേരുകളുള്ള ആഗോള ഏവിയേഷന്‍ സ്റ്റാര്‍ട്ടപ് കമ്പനിയായ വെര്‍ടീല്‍ ടെക്‌നോളജീസ് ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ ആധുനികവത്കരിക്കുന്നതി​െൻറ ഭാഗമായി എമിറേറ്റ്‌സ് എയർലൈൻസി​െൻറ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റി (എന്‍ഡിസി) ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ആഗോളതലത്തില്‍ എന്‍ഡിസിക്കായി എമിറേറ്റ്‌സ് എയർലൈൻസ് സാക്ഷ്യപ്പെടുത്തിയ മൂന്ന് ടെക്‌നോളജി കമ്പനികളില്‍ ഒന്നാണ് 2016-ല്‍ തുടക്കമിട്ട വെര്‍ടീല്‍.

നാലു പതീറ്റാണ്ട് പഴക്കമുള്ള നിലവിലുള്ള സാമ്പ്രദായിക സംവിധാനത്തെ ഒന്നടങ്കം മാറ്റിയാണ് എന്‍ഡിസി കണക്ടിവിറ്റി എന്നറിയപ്പെടുന്ന നവീന ഉദ്യമം ടേക്ക് ഓഫിന് ഒരുങ്ങുന്നത്.

എന്‍.ഡി.സി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ന്യൂ ഡിസ്ട്രിബ്യൂഷന്‍ കേപ്പബിലിറ്റിയിലൂടെ പരമ്പരാഗത വിതരണ ചാനലുകളില്‍നിന്ന് വ്യത്യസ്തമായി തത്സമയം ഒട്ടനവധി കാര്യങ്ങൾ സുഗമമായി കൈകാര്യം ചെയ്യാനാകുമെന്നതാണ് പ്രധാന സവിശേഷത. വെല്ലുവിളികൾ ഏറെ നിറഞ്ഞ ഇക്കാലത്ത് വിമാനയാത്രക്കാര്‍ക്ക് നൂറു ശതമാനം സുതാര്യത ഉറപ്പുനല്കി അവരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും എന്‍ഡിസി സഹായകമാകും. ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ നിലവിലുള്ള കാര്യശേഷിക്കുറവ് പരിഹരിക്കുന്നതിനും സമഗ്രമായ റീട്ടെയിലിംഗ് വ്യാപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും.

എന്‍ഡിസി അവതരിപ്പിക്കുന്നതിന് എമിറേറ്റ്‌സ് എയർലൈൻസ് ടീമുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വെര്‍ടീല്‍ ടെക്‌നോളജീസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെറിന്‍ ജോസ് പറഞ്ഞു. ബില്യണ്‍ കണക്കിന് ഡോളര്‍ മുതല്‍മുടക്കുള്ള ട്രാവല്‍ ഡിസ്ട്രിബ്യൂഷന്‍ മേഖലയില്‍ നിലവിലുള്ള കാര്യശേഷിക്കുറവ് പരിഹരിക്കുന്നതിനും സമഗ്രമായ റീട്ടെയിലിംഗ് വ്യാപാരസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും ഇതുവഴി സാധിക്കും. മികവുറ്റ എന്‍ഡിസി രൂപകല്‍പ്പനയിലൂടെ ഡിസ്ട്രിബ്യൂഷന്‍ രംഗത്ത് മുന്നേറാനാണ് വെര്‍ടീല്‍ ലക്ഷ്യമിടുന്നത്.

എന്‍ഡിസി ചാനല്‍ വഴി എമിറേറ്റ്‌സ് എയർലൈൻസ് തുടര്‍ന്നും വ്യാപാര ഇന്‍സെന്റീവ് ലഭ്യമാക്കുകയും കണ്ടന്റിനെ അടിസ്ഥാനമാക്കിയുള്ള നൂതന കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. എയര്‍ലൈനുകളില്‍നിന്ന് നേരിട്ട് കണ്ടന്റ് സ്വന്തമാക്കുന്നതിന് ആഗോളതലത്തിലുള്ള ഉപയോക്താക്കള്‍ ഈ സംവിധാനം ഉപയോഗിക്കുന്നതിനാല്‍ ഈ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താനും വെര്‍ടീല്‍ ലക്ഷ്യമിടുന്നുണ്ട്. എൻഡിസി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ഡിസിയുടെ ഗുണഫലങ്ങളേക്കുറിച്ചും അറിയാന്‍ : contact@verteil.com

Tags:    
News Summary - verteil technologies launches ndc connectivity in india through emirates airlines gateway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.