Posted On
date_range Updated On
date_range എറണാകുളത്ത് നിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് നാളെ സ്പെഷൽ ട്രെയിൻ
തിരുവനന്തപുരം: എറണാകുളം ജങ്ഷനിൽനിന്ന് ഹസ്രത്ത് നിസാമുദ്ദീനിലേക്ക് ബുധനാഴ്ച സ്പെഷൽ ട്രെയിൻ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ബുധനാഴ്ച വൈകീട്ട് 6.05ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച രാത്രി 8.35ന് നിസാമുദ്ദീനിലെത്തും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
പോത്തനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, കാട്പാഡി, റെനിഗുണ്ട, ഗുഡൂർ, ഓൻഗോലെ, വിജയവാഡ, വാറങ്കൽ, ബൽഹർഷ, നാഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ബിന, ജാൻസി, ഗ്വാളിയോർ, ആഗ്ര, മഥുര എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും.
20 സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾ, രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ എന്നിവയാണ് ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.