മഞ്ഞുവീഴ്ച: തുടർച്ചയായ മൂന്നാം ദിവസവും ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു

ശ്രീനഗർ: കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന്​ തുടർച്ചയായ മൂന്നാം ദിവസവും ജമ്മു-ശ്രീനഗർ ഹൈവേയിൽ ഗതാഗതം മുടങ്ങി. മഞ്ഞുവീഴ്ചയും മണ്ണിടിച്ചലും കാരണം ഹൈവേയിൽ കുടുങ്ങിയ 250 ഓളം വാഹനങ്ങൾ നീക്കി. അർ​േട്ടറിയൽ റോഡിലെ തടസം മാറ്റി വൺ വേ ട്രാഫിക്​ പുനഃരാരംഭിച്ചതിനെ തുടർന്നാണ്​ വാഹനങ്ങൾ നീക്കാനായതെന്ന്​ അധികൃതർ അറിയിച്ചു. ജമ്മുകശ്​മീരിനെ രാജ്യത്തിന്‍റെ മറ്റ്​ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ്​ 270 കി.മീറ്റർ നീളമുള്ള ജമ്മു-ശ്രീനഗർ ഹൈവേ.

ജവഹർ ടണലിന്​ സമീപത്താണ്​ കനത്ത മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലുമുണ്ടായത്​. സമറോളിക്കും ബാനിഹാളിനുമിടയിൽ നിരവധി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ ബോർഡർ റോഡ്​സ്​ ഓർഗനൈസേഷൻ മഞ്ഞു മാറ്റി ഹൈവേയിൽ കുടുങ്ങിയ വാഹനങ്ങളെ മാറ്റി. എന്നാൽ, രാത്രിയോടെ വീണ്ടും മഞ്ഞുവീഴ്ച ശക്​തമാവുകയും ഗതാഗതം മുടങ്ങുകയുമായിരുന്നു.

ഹൈവേയിൽ ഗതാഗതം പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന്​ അധികൃതർ അറിയിച്ചു. ഗതാഗതം തടസം പെട്ടത്​ മൂലം ഇന്ധനക്ഷാമം ഉണ്ടാവാനുള്ള സാധ്യത മുന്നിൽകണ്ട്​. ജമ്മുകശ്​മീരിൽ പെട്രോളും ഡീസലും നൽകുന്നതിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. ബസുകൾക്കും ട്രക്കുകൾക്കും പരമാവധി 20 ലിറ്റർ ഇന്ധനം മാത്രമേ ലഭിക്കു. സ്വകാര്യ കാറുകൾക്ക്​ 10 ലിറ്ററും ഇരുചക്ര വാഹനങ്ങൾക്ക്​ 5 ലിറ്ററും ഇന്ധനം ലഭിക്കും. 

Tags:    
News Summary - Snowfall havoc in J&K: Highway shut since three days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.