ലങ്കയിലേക്ക് കപ്പൽ യാത്ര ഇന്നുമുതൽ വീണ്ടും
ദക്ഷിണേന്ത്യൻ തീരത്തുനിന്ന് ലങ്കയിലേക്കൊരു കപ്പൽ യാത്ര. അതും ചുരുങ്ങിയ ചെലവിൽ. ആ സ്വപ്നം ഇന്നുമുതൽ യാഥാർഥ്യമാകും. തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള കപ്പല്‍ സര്‍വിസ് ഇന്നുമുതൽ ആരംഭിക്കുമെന്ന് നടത്തിപ്പുകാരായ ശുഭം ഗ്രൂപ് അറിയിച്ചു.
നാൽപത് വർഷത്തിനുശേഷം, കഴിഞ്ഞ ഒക്ടോബർ 14ന് ലങ്കയിലേക്ക് കപ്പൽ യാത്ര പുനരാരംഭിച്ചിരുന്നു. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം സാങ്കേതിക കാരണങ്ങളാൽ പദ്ധതി ഉപേക്ഷിച്ചു. മൂന്ന് മാസത്തിനുശേഷം യാത്ര പുനരാരംഭിക്കുമ്പോൾ നിരക്കിലും കുറവുണ്ട്. ഇരുഭാഗത്തേക്കുമുള്ള യാത്രക്കായി 9700 രൂപയുണ്ടായിരുന്നത് ഇപ്പോൾ 8500 രൂപയാക്കി കുറച്ചിട്ടുണ്ട്. കപ്പൽ സർവിസിനൊപ്പം വിവിധ വിനോദ സഞ്ചാര പാക്കേജുകളും ഗ്രൂപ് ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.