പത്തനംതിട്ട: കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഗവിക്ക് രണ്ടാമത്തെ ബസ് സർവിസ് തുടങ്ങുന്നു. ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും. രാവിലെ 5.30ന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട് ഗവി വഴി 11.30ന് കുമളിയിലെത്തും. അവിടെനിന്ന് 12.30ന് പുറപ്പെട്ട് വൈകീട്ട് 6.30ന് തിരിച്ച് പത്തനംതിട്ടയിൽ എത്തുന്ന വിധത്തിലാണ് സമയക്രമം. ഞായറാഴ്ച 10ന് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും. പുൽമേടുകൾ, അണക്കെട്ടുകൾ, വന്യമൃഗങ്ങൾ എന്നിവയെ കണ്ട് ഗവിയിലേക്ക് യാത്രചെയ്യാനായി ദിവസവും ഇവിടെ എത്തുന്നത് നൂറുകണക്കിനു സഞ്ചാരികളാണ്. ഇപ്പോൾ രാവിലെ പത്തനംതിട്ടയിൽ നിന്ന് 6.30ന് പുറപ്പെടുന്ന ഒരു ബസ് മാത്രമാണുള്ളത്. കൊടും വളവുകൾ ഉള്ളതിനാൽ ചെറിയ ബസാണ് ഇതിനായി കെ.എസ്.ആർ.ടി.സി അനുവദിച്ചിട്ടുള്ളത്. അതിൽ നിറയെ യാത്രക്കാരുമായാണ് പോകുന്നത്. മന്ത്രി വീണ ജോർജ് ഇടപെട്ടാണ് രണ്ടാമത്തെ ബസ് സർവിസിനുള്ള അനുമതി വനംവകുപ്പിൽനിന്ന് ലഭ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.