ശബരിമല സീസണ്: ചെന്നൈ-കൊല്ലം റൂട്ടില്‍ നാല് പ്രത്യേക ട്രെയിനുകള്‍
കൊല്ലം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ ചെന്നൈ-കൊല്ലം റൂട്ടില്‍ നാല് പ്രത്യേക ട്രെയിന്‍ സർവിസുകള്‍ അനുവദിച്ചു. ‘ട്രെയിന്‍ ഓണ്‍ ഡിമാന്‍ഡ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നടത്തുന്ന സർവിസുകള്‍ ഈ മാസം 16 മുതല്‍ ജനുവരി 26 വരെയാണ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
ചെന്നൈ എഗ്മോര്‍-കൊല്ലം (നമ്പർ: 06117/06118): ചെന്നൈ എഗ്മോറില്‍നിന്ന് വ്യാഴാഴ്ചകളില്‍ രാത്രി 11.40ന് പുറപ്പെടും. നവംബർ 19 മുതല്‍ ജനുവരി 21 വരെ 10 സർവിസുകളുണ്ടാകും. അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്ക ട്രെയിന്‍ വെള്ളിയാഴ്ചകളില്‍ കൊല്ലത്തുനിന്ന് വൈകിട്ട് 6.45ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ച 12.30ന് ചെന്നൈ എഗ്മോറിലെത്തും. 20 മുതല്‍ ജനുവരി 22 വരെ 10 സർവിസുകൾ. ചെന്നൈ എഗ്മോര്‍-കൊല്ലം-ചെന്നൈ സെന്‍ട്രല്‍ (06121/06122): എഗ്മോറില്‍നിന്ന് ശനിയാഴ്ചകളില്‍ രാത്രി 11.40ന് പുറപ്പെടും. നവംബര്‍ 21 മുതല്‍ ജനുവരി 23 വരെ 10 സർവിസുകൾ. അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ ഞായറാഴ്ചകളില്‍ കൊല്ലത്തുനിന്ന് വൈകിട്ട് 6.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.40ന് ചെന്നൈ സെന്‍ട്രലിലെത്തും. 22 മുതല്‍ ജനുവരി 24 വരെ 10 സർവിസുകൾ.
ചെന്നൈ സെന്‍ട്രല്‍-കൊല്ലം (06119/06120): എ.സി 3 ടയര്‍ ഇക്കോണമി കോച്ചുകള്‍ മാത്രമുള്ള ഈ ട്രെയിൻ നവംബർ 18 മുതല്‍ ജനുവരി 20 വരെ ബുധനാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകിട്ട് 3.10ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 7.20ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ വ്യാഴാഴ്ചകളില്‍ കൊല്ലത്തുനിന്ന് രാവിലെ 10.40ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 3.30ന് ചെന്നൈ സെന്‍ട്രലിലെത്തും. 19 മുതല്‍ ജനുവരി 21 വരെ 10 സർവിസുകൾ.
ചെന്നൈ സെന്‍ട്രല്‍-കൊല്ലം (06083/06084): ചെന്നൈ സെന്‍ട്രലില്‍നിന്ന് തിങ്കളാഴ്ചകളില്‍ രാത്രി 11.50ന് പുറപ്പെടും. നവംബർ 16 മുതല്‍ ജനുവരി 25 വരെ 11 സർവിസുകൾ. അടുത്ത ദിവസം വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്ക ട്രെയിൻ ചൊവ്വാഴ്ചകളില്‍ കൊല്ലത്തുനിന്ന് വൈകിട്ട് 6.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.40ന് ചെന്നൈ സെന്‍ട്രലിലെത്തും. 17 മുതല്‍ ജനുവരി 26 വരെ 11 സർവിസുകൾ.
ചിത്തിര ആട്ട തിരുനാൾ; ശബരിമലയിൽ നട തുറന്നു
ശബരിമല: ശ്രീചിത്തിര ആട്ട തിരുനാളുമായി ബന്ധപ്പെട്ട വിശേഷ പൂജകൾക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ശനിയാഴ്ചയാണ് ശ്രീചിത്തിര ആട്ട തിരുനാൾ. തിരുനാൾ ദിനത്തിൽ പുലർച്ച അഞ്ചിനാണ് നട തുറക്കുക. ഇന്ന് ഉദയാസ്തമന പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും വൈകീട്ട് ദീപാരാധനക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജയും ഉണ്ടാകും. രാത്രി 10ന് നടയടക്കും. വീണ്ടും മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിന് തുടക്കം കുറിച്ച് 16ന് വൈകീട്ട് നട തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.