ലണ്ടൻ: കോവിഡിനെത്തുടർന്ന് ലോകമാകെ ടൂറിസം മേഖല വരണ്ടിരിക്കുകയാണ്. എന്നാണ് എല്ലാം പൂർവ്വസ്ഥിതിയിലാകുക എന്നതിന് കൃത്യമായ ഉത്തരവുമില്ല. യാത്രകളെ ഇഷ്ടപ്പെടുന്നവർ പക്ഷേ ഇതിലൊന്നും തളർന്നിട്ടില്ല. ഈ വർഷം നഷ്ടപ്പെട്ടതെല്ലാം പലിശസഹിതം അടുത്ത വർഷം തിരിച്ചുപിടിക്കാനുള്ള പദ്ധതിയിലാണവർ.
മാർച്ച് മാസത്തിൽ കോവിഡ് പടർന്നുകയറിയതോടെ ഗൂഗിളിൽ '2021 ഹോളി ഡേ'കീവേഡിലുള്ള സെർച്ചുകളിൽ 124 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൽ ഗ്രൂപിെൻറ പഠനത്തിൽ പറയുന്നു. 2021ൽ ആളുകൾ ഏറ്റവും പോകാനാഗ്രഹിക്കുന്ന രാജ്യങ്ങളെയും പഠനത്തിെൻറ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്.
131 രാജ്യങ്ങളിലെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം പുറത്തുവിട്ടിട്ടുള്ളത്. പട്ടികയിൽ ഒന്നാമതായി യു.എ.ഇ ഇടംപിടിച്ചപ്പോൾ രണ്ടാമതുള്ളത് ഖത്തറാണ്. അമേരിക്ക മൂന്നാമതും കാനഡ നാലാമതും ഈജിപ്ത് അഞ്ചാമതുമാണ്.
അതേസമയം ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കണക്കുകൾ വേറെയാണ്. യൂറോപ്പിലുള്ളവർക്ക് മാലിദീവ്സിനോടാണ് പ്രിയമെങ്കിൽ ഏഷ്യക്കാർക്ക് യു.എ.ഇയും കാനഡയും ഒരുപോലെ പ്രിയങ്കരമാണ്. തെക്കേ അമേരിക്കക്കാർക്ക് പെറുവിനോടാണ് കൂടുതൽ താലപര്യം.
കോവിഡിനെ തുടർന്ന് മാറ്റിവെച്ചെങ്കിലും ദുബൈയുടെ അഭിമാനമായ എക്സ്പോ 2020െൻറ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കിയിരുന്നു. അടുത്തവർഷം അതിഗംഭീരമായി നടത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2021 ഒക്ടോബർ ഒന്നിനാണ് എക്സ്പോ തുടങ്ങുന്നത്. യു.എ.ഇയെ പട്ടികയിൽ മുന്നിലെത്തിക്കുന്നതിൽ എക്സ്പോ സ്വാധീനിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. 2022ൽ ഫുട്ബാൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തർ ഇതിനോടകം തന്നെ ആഗോള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.