മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ്​ പുനരാരംഭിച്ചു

കോയമ്പത്തൂർ: പ്രകൃതിയുടെ അതി മനോഹര കാഴ്​ച സമ്മാനിക്കുന്ന മേട്ടുപാളയം-ഊട്ടി പർവത ട്രെയിൻ സർവിസ്​ തിങ്കളാഴ്​ച പുനരാരംഭിച്ചു. തമിഴ്​നാട്ടിൽ കോവിഡ്​ വ്യാപനം കുറഞ്ഞതിനെ തുടർന്ന്​ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതി​െൻറ ഭാഗമായാണ്​ നാലുമാസത്തിനുശേഷം ട്രെയിൻ സർവിസും ആരംഭിച്ചത്​.

ദിവസവും രാവിലെ 7.10ന്​ മേട്ടുപാളയത്തുനിന്ന്​ പുറപ്പെട്ട്​ 11.55ന്​ ഉൗട്ടിയിലെത്തും. തിരിച്ച്​ രണ്ടിന്​ പുറപ്പെട്ട്​ വൈകീട്ട്​ അഞ്ചരക്ക്​ മേട്ടുപാളയത്ത്​ തിരിച്ചെത്തും. മൊത്തം 180 സീറ്റാണ്​​. ഇതിൽ 40 എണ്ണം ഫസ്​റ്റ് ​ക്ലാസ്​. www.irctc.co.in എന്ന വെബ്​സൈറ്റ്​ വഴിയോ നേരി​േട്ടാ ടിക്കറ്റ്​ റിസർവ്​ ചെയ്യണം. ഫസ്​റ്റ്​ ക്ലാസിന്​ 600 രൂപയും സെക്കൻറ്​ ക്ലാസിന്​ 295 രൂപയുമാണ്​ നിരക്ക്​.

യാത്രികരുടെ തിരക്കുള്ളതിനാൽ മുൻകൂട്ടി ബുക്ക്​ ചെയ്​താലാണ്​ ടിക്കറ്റ്​ ലഭിക്കുക. കൂനൂർ- ഉൗട്ടി റൂട്ടിൽ ഷട്ടിൽ സർവിസുകളും ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - Mettupalayam to Ooty Train restarted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.