Posted On
date_range Updated On
date_range ശ്രീരാമായണ യാത്രാ പരമ്പരയുമായി ഐ.ആർ.സി.ടി.സി
ന്യൂഡൽഹി: തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി യാത്രാ പമ്പരയൊരുക്കി ഐ.ആർ.സി.ടി.സി (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ). ഇതിൽ ആദ്യത്തെ ശ്രീ രാമായണ തീർഥയാത്ര ഞായറാഴ്ച ന്യൂഡൽഹിയിൽനിന്ന് തുടങ്ങി. പ്രത്യേക ട്രെയിനുകളാണ് ഇതിനു സജ്ജമാക്കിയത്.
രണ്ടാമത്തെ ട്രെയിൻ നവംബർ 16ന് മധുരയിൽനിന്ന് യാത്ര തിരിക്കും. ഹംപി, നാസിക്, ചിത്രകൂടം, അലഹബാദ്, വാരാണസി എന്നിവിടങ്ങളിലെ തീർഥാടന കേന്ദ്രങ്ങൾ വഴിയാകും യാത്ര. നവംബർ 25ന് പുറപ്പെടുന്ന ശ്രീഗംഗ നഗർ എക്സ്പ്രസ് രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽനിന്നാണ് യാത്ര തുടങ്ങുക.
അയോധ്യ, സീതാമാഡി, ജനക്പുർ, വാരാണസി, പ്രയാഗ്രാജ്, ചിത്രകൂടം, നാസിക്, ഹംപി, രാമേശ്വരം, കാഞ്ചീപുരം എന്നിവിടങ്ങൾ സന്ദർശിച്ചാകും യാത്ര. 12 മുതൽ 17 ദിവസം വരെ നീളുന്നതാണ് ഓരോ യാത്രയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.