ഇന്ത്യ ആംബർലിസ്​റ്റിലേക്ക്​; യാത്രവിലക്കിൽ ഇളവുമായി ബ്രിട്ടൻ

ലണ്ടൻ: കോവിഡ്​ കേസുകൾ വർധിച്ചതിനെ തുടർന്ന്​ ഇന്ത്യൻ യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ബ്രിട്ടൻ. ഇന്ത്യയെ റെഡ്​ കാറ്റഗറിയിലായിരുന്നു ബ്രിട്ടൻ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക്​ ഹോട്ടൽ ക്വാറൻറീനും നിർബന്ധമാക്കിയിരുന്നു.

ആംബർ കാറ്റഗറിയിലേക്ക്​ മാറ്റിയതോടെ യാത്രക്കാർക്ക്​ സന്ദർശക വിസകളുൾപ്പെടെ അനുവദിക്കുമെന്ന്​ ബ്രിട്ടീഷ്​ ഹൈകമീഷൻ അറിയിച്ചു. ബ്രിട്ടനിലെത്തുന്ന യാത്രക്കാർ വീട്ടിലോ മറ്റിടങ്ങളിലോ 10 ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞാൽ മതി.

റെഡ്​ കാറ്റഗറിയിലായിരുന്നപ്പോൾ ഇന്ത്യയിൽ നിന്ന്​ ബ്രിട്ടനിലെത്തുന്നവർ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിയിരുന്നു. രണ്ടുതവണയായി സ്വന്തം ചെലവിൽ കോവിഡ്​-19 പരിശോധനയും നടത്തണമായിരുന്നു.    

Tags:    
News Summary - India to Amberlist; UK with travel ban relaxation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.