ഇടുക്കി, ചെറുതോണി ഡാമുകൾ 31 വരെ സന്ദർശിക്കാം

​ഇടുക്കി: സംസ്​ഥാന സർക്കാരിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മേയ്​ എട്ട്​ മുതൽ മെയ് 31 വരെ എല്ലാ ദിവസവും ഇടുക്കി, ചെറുതോണി ഡാമുകളിൽ സന്ദർശകർക്ക്​ പ്രവേശനം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മെയ് ഒമ്പത്​ മുതൽ 15 വരെ വാഴത്തോപ്പ് ഗവ. ഹയർ സെക്കണ്ടറി സ്​കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ​ജില്ലാതല പ്രദർശന വിപണന മേളയോടനുബന്ധിച്ച് വിവിധ മേഖലകളിലേക്ക് ട്രക്കിംഗ്, ഇടുക്കി ജലാശയത്തിൽ ബോട്ടിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ച്​ വരെയാണ് ഡാമുകളിൽ സന്ദർശന സമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് എട്ട്​ പേർക്ക് 600 രൂപയാണ് നിരക്ക്. കാൽവരി മലനിരകളും ഹിൽവ്യൂ പാർക്കും അഞ്ചുരുളി, പാൽക്കുളംമേട്​, മൈേക്രാവേവ് വ്യൂ പോയിന്‍റ്​ എന്നിവിടങ്ങളും മേളയോടനുബന്ധിച്ച് സന്ദർശിക്കാൻ അവസരമുണ്ട്​.


Tags:    
News Summary - Idukki and Cheruthoni dams can be visited up to 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.