ന്യൂഡൽഹി: ദക്ഷിണേന്ത്യയുടെ സാംസ്കാരിക തനിമയും പൈതൃകവും ആസ്വദിച്ച് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന പ്രശസ്തമായ 'ഗോൾഡൻ ചാരിയറ്റ്'ആഢംബര ട്രെയിൻ കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെ പുനരവതരിപ്പിക്കുന്നു. വരാനിരിക്കുന്ന 2026-27 സീസണിലേക്കുള്ള ട്രെയിനിന്റെ നവീകരിച്ച പതിപ്പ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.റ്റി.സി പ്രഖ്യാപിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ഉയർന്ന നിലവാരത്തിലുള്ള ആതിഥേയത്വവും ഉറപ്പാക്കുന്ന മാറ്റങ്ങളാണ് ട്രെയിനിൽ വരുത്തിയിട്ടുള്ളത്.
ആധുനികമായ ഉൾക്കാഴ്ചകളോടെയും പ്രൗഢിയേറിയ അലങ്കാരങ്ങളോടെയുമാണ് ട്രെയിനിലെ കാബിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ക്രോക്കറികളും സ്മാർട്ട് ടിവി, വൈ-ഫൈ സ്ട്രീമിങ് തുടങ്ങിയ ആധുനിക വിനോദ സംവിധാനങ്ങളും കാബിനുകളിലുണ്ടാകും. സുരക്ഷ ഉറപ്പാക്കുന്നതിനായി സി.സി.ടി.വി ക്യാമറകൾ, അത്യാധുനിക ഫയർ അലാറം സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം മികച്ച പ്രൊഫഷണൽ ജീവനക്കാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ആകെ 40 കാബിനുകളിലായി 80 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ട്രെയിനിൽ ഡബിൾ ബെഡ്, ട്വിൻ ബെഡ് സൗകര്യങ്ങളുണ്ടാകും. ഭിന്നശേഷിക്കാർക്കായി പ്രത്യേക കാബിനും ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ, അന്തർദേശീയ വിഭവങ്ങൾ വിളമ്പുന്ന 'രുചി', 'നളപാക' എന്നീ രണ്ട് ആഢംബര റെസ്റ്റോറന്റുകളും, ഫിറ്റ്നസ് സെന്ററും ഇതിന്റെ പ്രധാന ആകർഷണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.