റോഡ്​ മാർഗം കശ്​മീർ സന്ദർശിക്കുന്നവർക്കും​ കോവിഡ്​ പരിശോധന നിർബന്ധം

ശ്രീനഗർ: റോഡ് വഴി ജമ്മു കശ്മീരിലേക്ക് പോകുന്നവർക്കും ഇനി കോവിഡ്​ പരിശോധന നിർബന്ധം. രാജ്യത്ത് കോവിഡ്​ കേസുകൾ വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കൂടാതെ കശ്മീർ സന്ദർശിക്കുന്നവരിൽ ധാരാളം പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തതിനാലാണ്​ നടപടി​. കോവിഡ്​ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കശ്മീർ താഴ്‌വരയിലുടനീളം ടൂറിസവുമായി ബന്ധപ്പെട്ട്​ ജോലി ചെയ്യുന്നവർക്ക് വാക്​സിൻ​ നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

ടൂറിസം മേഖലയുമായി ബന്ധമുള്ള ഡ്രൈവർമാർ, ഹോട്ടൽ ജീവനക്കാർ, ഹൗസ്‌ബോട്ട് സ്റ്റാഫ് എന്നിവർക്ക്​ പ്രതിരോധ കുത്തിവെപ്പ്​ ഉടൻ ആരംഭിക്കുമെന്ന് ശ്രീനഗർ ഡെപ്യൂട്ടി കമീഷണർ ഐജാസ് ആസാദ് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇവർക്ക്​ പരിശീലന പരിപാടി നടത്തും.

എല്ലാ ഹോട്ടലുകളിലും ശുചിത്വം ഉറപ്പുവരുത്തി സന്ദർശകരുടെ താമസം സുഗമമാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ രണ്ട് മുറികൾ കോവിഡ്​ പോസിറ്റീവാകുന്നവർക്ക്​ വേണ്ടി ഉപയോഗിക്കാൻ എപ്പോഴും ഒഴിച്ചിടുകയും വേണം.

റോഡ് വഴി വരുന്നവർക്ക്​ ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ ലോവർ മുണ്ടയിലാണ്​ പരിശോധന നടത്തുക. നിലവിൽ വിമാനമാർഗം വരുന്നവർക്ക് ശ്രീനഗർ എയർപോർട്ടിൽ പര​ിശോധന നടത്തുന്നുണ്ട്​.

Tags:    
News Summary - covid inspection mandatory for Kashmir visitors; Vaccination for those in the tourism sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.