ഇന്ത്യക്ക്​​ അഭിമാനിക്കാം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡിന്‍റെ നിർമാണം പൂർത്തിയായി​​

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് കിഴക്കൻ ലഡാക്കിൽ 19,300 അടി ഉയരത്തിൽ നിർമാണം പൂർത്തിയായതായി കേന്ദ്ര സർക്കാർ അറിയിച്ചു. ബോർഡർ റോഡ്സ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിലാണ് ഉംലിംഗ്​ല പാസ്​​​ നിർമിച്ചതെന്ന്​ സർക്കാർ ബുധനാഴ്ച പ്രസ്​താവനയിൽ അറിയിച്ചു.

എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാൾ ഉയരത്തിലാണ് റോഡ് നിർമിച്ചിരിക്കുന്നത്. നേപ്പാളിലെ തെക്കൻ ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലാണ്. ടിബറ്റിലെ നോർത്ത് ബേസ് ക്യാമ്പ് 16,900 അടിയിലുമാണ്​. അതേസമയം ഇവിടേക്കൊന്നും റോഡില്ല.

ബൊളീവിയയിലെ 18,953 അടി ഉയരത്തിലുള്ള ഉതുറുങ്കു റോഡിന്‍റെ റെക്കോർഡാണ്​ ഉംലിംഗ്​ല മറികടന്നത്​. പുതിയ പാത ലഡാക്കിലെ സാമൂഹിക-സാമ്പത്തിക സ്​ഥിതി മെച്ചപ്പെടുത്താനും ടൂറിസം ​മേഖലയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന്​ സർക്കാർ അറിയിച്ചു.

നാല്​ വർഷങ്ങൾക്ക്​ മുമ്പ്​ തന്നെ ഈ പാത വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 52 കിലോമീറ്റർ നീളമുള്ള റോഡിന്‍റെ ടാറിങ് ഇപ്പോഴാണ്​​​ പൂർത്തിയായത്​.


ചിസംലെയിൽനിന്ന്​ ചൈനീസ്​ അതിർത്തിയിലുള്ള ഡെംചോക്കിലേക്കാണ്​ ഈ പാത നീളുന്നത്​. പുതിയ പാത സൈന്യത്തിന്​ പുറമെ പ്രാദേശിക ജനങ്ങൾക്കും ഏറെ സഹായകമാകും. ഈ ഭാഗത്ത്​ മൈനസ്​ 40 വരെ താപനില താഴാറുണ്ട്​. കൂടാതെ മറ്റു സ്​ഥലങ്ങളെ അപേക്ഷിച്ച്​ 50 ശതമാനം മാത്രമാണ്​ ഓക്​സിജന്‍റെ അളവ്​​.

ലഡാക്കിൽ തന്നെയുള്ള ഖർദുങ്​ ല ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പാതയായി അറിയപ്പെടാറുണ്ട്​. എന്നാൽ, ഔദ്യോഗിക രേഖകൾ പ്രകാരം 17,600 അടി മാത്രമാണ്​ ഇതിന്‍റെ ഉയരം. ഖർദുങ്​ ലാ സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയാണ്​.

Tags:    
News Summary - Construction of the world's tallest road has been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.