ബജറ്റ് ടൂറിസം: ക്രിസ്മസ് അവധി കെ.എസ്.ആർ.ടി.സിയോടൊപ്പം

പാലക്കാട്: തെരഞ്ഞെടുപ്പ് ചൂടിലും ജില്ലയിൽനിന്ന് ഡിസംബറിൽ 111 യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. പാലക്കാട് ഡിപ്പോയിൽനിന്ന് 48 യാത്രകളും മണ്ണാർക്കാട് ഡിപ്പോ 35 യാത്രകളും ചിറ്റൂർ ഡിപ്പോ 28 യാത്രകളുമാണ് ഈ മാസം വിനോദത്തിനായി ഒരുക്കിയിട്ടുള്ളത്. പതിവുപോലെ നെല്ലിയാമ്പതിയിലേക്കുതന്നെയാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്നായി കൂടുതൽ യാത്രകളുള്ളത്.

പാലക്കാട്, മണ്ണാർക്കാട്, ചിറ്റൂർ ഡിപ്പോകളിൽ നിന്നായി 22 യാത്രകൾ. ടൂറിസം യാത്രകൾക്കൊപ്പം പാലക്കാട്, ചിറ്റൂർ ഡിപ്പോകളിൽനിന്ന് നാല് വീതം യാത്രകൾ ശബരിമലക്കായി ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് അവധിക്കാലം കൂടി മുന്നിൽ കണ്ടാണ് യാത്രകൾ ഒരുക്കിയിട്ടുള്ളത്. മലക്കപ്പാറ, ഗവി, മാമലക്കണ്ടം വഴി മൂന്നാർ, രാമക്കൽമേട്, സൈലന്റ്‍വാലി എന്നിവിടങ്ങളിലേക്കെല്ലാം കൂടുതൽ ട്രിപ്പുകൾ ഈമാസം ജില്ലയിൽനിന്നുണ്ട്.

നെല്ലിയാമ്പതിയിലേക്ക് പോകാം

ഈ മാസം ജില്ല ഡിപ്പോയിൽനിന്ന് 11 യാത്രകളാണ് നെല്ലിയാമ്പതിയിലേക്ക് ഏഴ്, 13, 14, 21, 22, 23, 24, 25, 26, 27, 28 തീയതികളിലാണ് നെല്ലിയാമ്പതി യാത്ര. ഒരു ദിവസത്തെ യാത്രക്കായി ഏഴ് മണിക്കാണ് ബസ് ഡിപ്പോയിൽനിന്ന് പുറപ്പെടുക. 10, 20, 25, 27 തീയതികളിൽ സൈലന്റ് വാലിയിലേക്കും 14, 21, 28 തീയതികളിൽ മലക്കപ്പാറയിലേക്കും 21, 27 തീയതികളിൽ ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്. 14നും 28നും നിലമ്പൂരിലേക്കാണ് യാത്ര.

കുട്ടനാട് കായൽ യാത്രക്ക് രാവിലെ അഞ്ചിനും നിലമ്പൂർ, മലക്കപ്പാറ യാത്ര 5.30നും സൈലന്റ് വാലി യാത്ര രാവിലെ ആറിനുമാണ് പുറപ്പെടുക. 10, 12, 23, 29 തീയതികളിൽ കൊച്ചി ആഢംബര കപ്പൽ യാത്രയാണ്. എട്ട്, 13, 20, 24, 28 തീയതികളിൽ ഗവിയിലേക്കും 13, 20, 24, 27 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാറിലേക്കുമാണ് യാത്രയുള്ളത്. ഒരു പകലും രണ്ട് രാത്രിയും അടങ്ങിയതാണ് ഗവി യാത്ര. മൂന്നാറിലേക്ക് രണ്ട് പകലും രണ്ട് രാത്രിയും ഉള്ള പാക്കേജാണ്.

ഏഴ്, 13, 21, 26, 28 തീയതികളിൽ ഇല്ലിക്കൽ മേട്- ഇലവീഴാപൂഞ്ചിറ- മലങ്കര ഡാമിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. ഒരുദിവസത്തെ ഇല്ലിക്കൽമേട് യാത്ര രാവിലെ 4.30നാണ് ആരംഭിക്കുക. 13, 21, 25 തീയതികളിൽ രാമക്കൽമേട്, 19ന് വയനാട് യാത്രകളുമുണ്ട്. അഞ്ച്, 12, 19, 26 തീയതികളിൽ ശബരിമലയിലേക്കും പ്രത്യേക യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. വിനോദയാത്രക്ക്: 94478 37985, 83048 59018. ശബരിമല യാത്രക്ക്: 94953 90046.

മണ്ണാർക്കാട് ഡിപ്പോയിലെ ഉല്ലാസയാത്രകൾ

ഏഴ്, 13, 22, 25, 28 തീയതികളിൽ നെല്ലിയാമ്പതി, ഏഴ്, 13, 21, 28 തീയതികളിൽ ഇല്ലിക്കൽ കല്ല്-ഇലവീഴാപൂഞ്ചിറ-മലങ്കര ഡാം, 20, 25, 27 തീയതികളിൽ സൈലന്റ് വാലി, 10, 12, 23, 29 തീയതികളിൽ ആഢംബര കപ്പൽ യാത്ര, എട്ട്, 13, 20, 24, 28 തീയതികളിൽ ഗവി, 13, 20, 24, 28 തീയതികളിൽ മാമലക്കണ്ടം വഴി മൂന്നാർ, 13, 21, 25 തീയതികളിൽ രാമക്കൽമേട്, 14, 21 തീയതികളിൽ മലക്കപ്പാറ, 14, 28 തീയതികളിൽ നിലമ്പൂർ, 19ന് വയനാട്, 21, 27 തീയതികളിൽ ആലപ്പുഴ വേഗ ഹൗസ് ബോട്ട് യാത്ര എന്നിങ്ങനെയാണ് പാക്കേജുകൾ. ഫോൺ: 94463 53081, 80753 47381

ചിറ്റൂരിലെ യാത്ര

ചിറ്റൂരിൽനിന്നും ശബരിമലയിലേക്ക് അഞ്ച് യാത്രകൾ ഈ മാസം ബജറ്റ് ടൂറിസം ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഏഴ്, 14, 21, 23, 25, 28 തീയതികളിലാണ് ഡിപ്പോയിൽ നിന്നുള്ള നെല്ലിയാമ്പതി യാത്ര. 27ന് സൈലന്റ് വാലിയിലേക്കും 14, 28 തീയതികളിൽ നിലമ്പൂരിലേക്കും ട്രിപ്പുകളുണ്ട്. 21ന് ആലപ്പുഴയിലേക്കും 20ന് ഗവിയിലേക്കുമാണ് യാത്ര.

14, 21, 23, 28 തീയതികളിൽ മലക്കപ്പാറയിലേക്കും 13, 27 തീയതികളിൽ മൂന്നാർ-മാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽനിന്ന് യാത്രയുണ്ട്. 23ന് കൊച്ചി ആഢംബര കപ്പൽ യാത്രയും ഏഴ്, 13, 25, 28 തീയതികളിൽ ഇല്ലിക്കൽകല്ല് ഇലവീഴാപൂഞ്ചിറ മലങ്കര ഡാം യാത്രയും ഒരുക്കിയിട്ടുണ്ട്. 19ന് വയനാട്ടേക്കും 11, 25 തീയതികളിൽ രാമക്കൽമേടിലേക്കും യാത്രയുണ്ട്. ഫോൺ: 94953 90046.

Tags:    
News Summary - Budget Tourism: Christmas Holidays with KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.