ന്യൂഡൽഹി: പ്രശ്നകലുഷിത സാഹചര്യത്തിൽ നിർത്തിവെച്ച ഇന്ത്യ–ഇസ്രായേൽ വിമാന സർവിസ് പുനരാരംഭിക്കുന്നു. മേയ് 31ന് ന്യൂഡൽഹിയിൽനിന്ന് ആദ്യ വിമാനം സർവിസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
ജൂലൈ 31 വരെയുള്ള വിമാന സർവിസുകളുടെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. മേയ് 21ന് ശേഷം ഇസ്രായേൽ വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. മുമ്പ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കണം.
72 മണിക്കൂർ മുമ്പുള്ള കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.