Posted On
date_range Updated On
date_range കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു
കോഴിക്കോട്: ബേപ്പൂര്‍, കോഴിക്കോട് ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ അടച്ചിട്ട ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കാൻ നേരത്തെ ജില്ല കലക്ടര്‍ ഉത്തരവിട്ടിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു ഉത്തരവ്. കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കാതെ ആളുകള്‍ എത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ബേപ്പൂര്‍ സെക്ടര്‍ മജിസ്ട്രേറ്റും ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയും റിപ്പോര്‍ട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് പ്രവേശനം നിരോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.