ഇന്ത്യൻ രൂപക്ക് ഏറ്റവും മൂല്യമുള്ള 10 രാജ്യങ്ങളുടെ പട്ടികയിതാ; കീശ ചോരാതെ ഇവിടേക്ക് യാത്ര ചെയ്യാം

യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയ്ക്കൊണ്ടിരിക്കുകയാണ്. എന്നാൽ രൂപ കരുത്തുകാട്ടുന്ന ചില രാജ്യങ്ങളുണ്ട്. ഇത്തരം രാജ്യങ്ങളിലേക്ക് യാത്ര പോയാൽ ഒരിക്കലും നിങ്ങളുടെ കീശ ചോരില്ല. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പൈസക്ക് കൂടുതൽ മൂല്യം എന്നതാണ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലുള്ള ഗുണം. 

നമ്മളിൽ പലരും വിദേശയാത്രകൾ പ്ലാൻ ചെയ്യുന്നത് വിമാന ടിക്കറ്റിന്റെ പൈസയും പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തെ ചെലവും നോക്കിയായിരിക്കും. എന്നാൽ രൂപക്ക് മൂല്യമുള്ള രാജ്യങ്ങളിൽ പോയാൽ അത്തരം പ്രശ്നങ്ങൾ  അനുഭവിക്കേണ്ടി വരില്ല. ആ 10 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

1. വിയറ്റ്നാം

ഒരു ഇന്ത്യൻ രൂപ എന്നാൽ 296 വിയറ്റ്നാമീസ് ഡൊങ് എന്നാണ് കണക്ക്. വിയറ്റ്നാമിലെ കറൻസി​യെ വിയറ്റ്നാമീസ് ഡൊങ് എന്നാണ് പറയുന്നത്. ഇന്ത്യൻ യാത്രക്കാർ ഏറ്റവും കൂടുതൽ ബജറ്റ് ഫ്രണ്ട്‍ലിയായി യാത്ര ചെയ്യാൻ പറ്റുന്ന രാജ്യമാണ് വിയറ്റ്നാം. ഹാനോയ് മാർക്കറ്റിൽ കിട്ടുന്ന എല്ലാം കീശ കാലിയാക്കാത്തതാണ്. ഇടത്തരം ഹോട്ടൽ താമസത്തിന് ഒരു രാത്രിക്ക് 2,000 രൂപ വരെ ചിലവാകും.

2. ഇന്തോനേഷ്യ

ഒരു ഇന്ത്യൻ രൂപ 190 ഇന്തോനേഷ്യൻ ഡോളറിന് സമാനമാണ്. ബാലിയിലെ പ്രസിദ്ധമായ ബീച്ചുകളും ഏതാണ്ട് 17,000 ദ്വീപുകളുമാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ ദ്വീപുകളിൽ ഓരോന്നിന്നും പ്രത്യേകം സൗന്ദര്യവും മറ്റൊന്നിനോടും പകരം വെക്കാനില്ലാത്ത സൗന്ദര്യവുമുണ്ട്. ദീർഘദൂര യാത്രകൾക്ക് ഇത് യഥേഷ്ടം തെരഞ്ഞെടുക്കാം. കാരണം

ഭക്ഷണം, താമസം, യാത്ര ചെലവ് എന്നിവ വളരെ വിലകുറഞ്ഞതാണ്.

3. നേപ്പാൾ

ഒരു ഇന്ത്യൻ രൂപ=1.6 നേപ്പാൾ രൂപ എന്നാണ് കണക്ക്. നമ്മുടെ അയൽരാജ്യമാണ് നേപ്പാൾ. ഇന്ത്യയുമായി സൗഹാർദബന്ധം പുലർത്തുന്ന രാജ്യമാണിത്. രൂപക്ക് നേപ്പാൾ രൂപയേക്കാൾ മൂല്യമുള്ളതുകൊണ്ട് ഇന്ത്യൻ സഞ്ചാരികൾക്ക് ആശങ്ക കൂടാതെ അവിടം സന്ദർശിക്കാം. ട്രക്കിങ്ങിന് പേരു കേട്ടതാണ് നേപ്പാൾ. നേപ്പാൾ എന്ന് കേൾക്കുമ്പോൾ തന്നെ എവറസ്റ്റ് കൊടുമുടിയാണ് എല്ലാവരുടെയും മനസിലേക്ക് ആദ്യമെത്തുക.

4. ശ്രീലങ്ക

ഇന്ത്യൻ രൂപ 3.8ശ്രീലങ്കൻ രൂപക്ക് തുല്യമാണ്. ഇന്ത്യൻ രൂപക്ക് ശ്രീലങ്കൻ കറൻസിയെക്കാൾ മൂല്യമുള്ളത് കൊണ്ട് അധികച്ചെലവില്ലാതെ ശ്രീലങ്കയിലെ കാഴ്ചകളെല്ലാം ആസ്വദിക്കാം. സമൃദ്ധമായ തേയിലത്തോട്ടങ്ങൾ, സ്വർണ്ണനിറത്തിലുള്ള ബീച്ചുകൾ, പുരാതന നഗരങ്ങൾ എന്നിവയാൽ സമ്പന്നമാണ് ശ്രീലങ്ക. അധിക ചെലവില്ലാ​തെ ഒരു ബീച്ച് അവധിക്കാലം ഇവിടെ ആസ്വദിക്കാം.

5. കംപോഡിയ

ഒരു ഇന്ത്യൻ രൂ 49 കംപോഡിയൻ റൈലിന് തുല്യമാണ്. കംപോഡിയയിൽ ഡോളർ ആണ് ഔദ്യോഗിക കറൻസി. റൈലിന്റെ തുടർച്ചയായുണ്ടാകുന്ന വിലയിടിവും സ്ഥിരതയില്ലായ്മയും കാരണമാണ് കംപോഡിയ യു.എസ് ഡോളറിനെ ഔദ്യോഗിക കറൻസികളിലൊന്നായി കണക്കാക്കാൻ കാരണം. ചരിത്ര സ്മാരകങ്ങൾക്കു പേരുകേട്ടതാണ് കംപോഡിയ. അങ്കോർ വാത്ത് ക്ഷേത്ര സമുച്ചയമാണ് ഇവിടത്തെ പ്രധാന ആകർഷണം. അതുപോലെ ഭക്ഷണ രീതികളും കടൽത്തീരങ്ങളും സഞ്ചാരികൾക്ക് പ്രിയങ്കരമാണ്.

6. മ്യാൻമർ

ഒരു ഇന്ത്യൻ രൂപ= 25 എം.എം.കെ(മ്യാൻമർ ക്യാറ്റ്) എന്നാണ് കണക്ക്. രൂപയുടെ മൂല്യം വളരെ കൂടുതലായതിനാൽ മ്യാൻമറിൽ ആശങ്കയില്ലാതെ ഇന്ത്യക്കാർക്ക് ചുറ്റിയടിക്കാം.

7. പരഗ്വായ്

പരഗ്വായൻ ഗോറനിയാണ് ഇവിടുത്തെ കറൻസി. ഇന്ത്യൻ രൂപയേക്കാർ മൂല്യം വളരെ കുറവാണ്. അതിനാൽ ഈ ലാറ്റിനമേരിക്കൻ രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് കൂടുതൽ പണം ചെലവാകുമെന്ന ആശങ്കയും വേണ്ട.

8. ഹംഗറി

ഒരു ഇന്ത്യൻ രൂപ 4.3 ഹംഗേറിയൻ ഫോറിന്റിന് തുല്യമാണ്. തെർമൽ ബാത്തുകൾക്ക് പേരുകേട്ടതാണ് ഈ യൂറോപ്യൻ രാജ്യം.

9. താൻസാനിയ

ഒരു ഇന്ത്യൻ രൂപ 30 താൻസാനിയൻ ഷില്ലിങ്ങിന് തുല്യമാണ്. വൈൽഡ് ലൈഫ് സവാരി ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടകേന്ദ്രമാണ് താൻസാനിയ.

10. ഉസ്ബെകിസ്താൻ

ഉസ്ബെകിസ്താനി സോം ആണ് ഇവിടത്തെ കറൻസി. ഇന്ത്യൻ രൂപ=145 ഉസ്ബെകിസ്താനി സോം എന്നാണ് കണക്ക്. ഒരുകാലത്ത് സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്ന ഈ മധ്യേഷ്യൻ രാജ്യം ബജറ്റ് യാത്രക്കാരുടെ ജനപ്രിയ കേന്ദ്രമാണ്. സമ്പന്നമായ പൈതൃകവും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയുമാണ് ഇവിടത്തെ ആകർഷണം.


Tags:    
News Summary - 10 Countries Where Indian Rupee Is Stronger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.