ആമസോണിലും വിവരച്ചോർച്ച; അന്വേഷണമാരംഭിച്ചു

സാ​ൻ​ഫ്രാ​ൻ​സി​സ്​​കോ: ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ചി​ല ജീ​വ​ന​ക്കാ​ർ മ​റ്റു ക​മ്പ​നി​ക​ൾ​ക്ക്​ ചോ​ർ​ത്തി ന​ൽ​കി​യ​താ​യ ആ​രോ​പ​ണ​ത്തി​ൽ ഒാ​ൺ​ലൈ​ൻ ബി​സി​ന​സ്​ സ്​​ഥാ​പ​ന​മാ​യ ആ​മ​സോ​ൺ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ക​മ്പ​നി​യി​ലെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ളും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളും ചൈ​നീ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ട​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ആ​മ​സോ​ണി​ലെ ചി​ല ജീ​വ​ന​ക്കാ​ർ ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണ്​ വി​വ​ര​കൈ​മാ​റ്റം ന​ട​ത്തി​യ​തെ​ന്ന്​ വാ​ൾ​സ്​​ട്രീ​റ്റ്​ ജേ​ണ​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

സം​ഭ​വ​ത്തി​ൽ അ​േ​ന്വ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ച്ച ക​മ്പ​നി വ​ക്​​താ​വ്, കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ലോ​ക​ത്താ​ക​മാ​നം അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ പേ​ർ ആ​മ​സോ​ണി​ൽ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്.

Tags:    
News Summary - Amazon leaking data-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.