ഇനിമുതൽ നിങ്ങളുടെ കമന്‍റ് ബോക്സ് ഒന്നുകൂടി കളറാകും. ഉപയോക്താക്കെളെ കൂടുതൽ എൻഗേജിങ്ങ് ആക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. കമന്‍റ് ബോക്സിൽ ടെക്സ്റ്റുകൾക്കും ഗിഫുകൾക്കും പകരം ഇനിമുതൽ ഫോട്ടോകളും മീമുകളും നിങ്ങൾക്ക് ഷെയർ ചെയ്യാം.
റീൽസിലും പോസ്റ്റിലും ഈ ഫീച്ചർ ഒരുപോലെ ഉപയോഗിക്കാം. ഇനിമുതൽ നിങ്ങൾക്ക് കമന്‍റ് ബോക്സിൽ നിങ്ങളുടെ ഗാലറിയിലെ ഫോട്ടോകൾ കമന്‍റായി നൽകാം. ഒരുപക്ഷേ നിങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പുതിയ അപ്ഡേറ്റ് വന്നിട്ടില്ലെങ്കിൽ പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ പോയി ആപ് അപ്ഡേറ്റ് ചെയ്ത് ഈ ഫീച്ചർ ലഭ്യമാക്കാവുന്നതാണ്.
ഇനി പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം;
സംഭാഷണങ്ങൾ കൂടുതൽ രസകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനകം തന്നെ പുതിയ അപ്ഡേറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഉൾപ്പെടെ നിരവധി പേർ ഇതിനകം പുതിയ ഫീച്ചർ ഉപയോഗിച്ചുകൊണ്ട് റീൽസും പോസ്റ്റും പങ്കുവെച്ചുകഴിഞ്ഞു. ഇനി മുതൽ ഇൻസ്റ്റഗ്രാംമിൽ നിങ്ങൾക്കും ഇഷ്ടമുള്ള ഫോട്ടോകളും മീമുകളും കമന്‍റ് ബോകസിൽ പങ്കുവെക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.