കമ്യൂണിറ്റി ഗ്രൂപ്പുകൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്

കമ്യൂണിറ്റി ഗ്രൂപ്പുകൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. വാബീറ്റ ഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. കമ്യൂണിറ്റിയിൽ ഷെയർ ചെയ്ത മുഴുവൻ വിഡിയോകളും ചിത്രങ്ങളും അംഗങ്ങൾക്ക് കാണാൻ കഴിയുന്നതാണ് ഫീച്ചർ.

പുതിയ ഫീച്ചർ ഉപയോഗിച്ച് ഷെയർ ചെയ്യപ്പെട്ട ഉള്ളടക്കം കമ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പർമാർക്ക് എളുപ്പത്തിൽ കണ്ടെത്താനാകും.കമ്യൂണിറ്റി ഗ്രൂപ്പുകളിൽ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പുതിയ ഫീച്ചർ ഉപയോഗിച്ച് വേഗത്തിൽ കണ്ടെത്താനും നീക്കം ചെയ്യാനും സാധിക്കും.

ഗ്രൂപ്പ് ചാറ്റുകളിൽ ആക്ടീവല്ലാത്ത അംഗങ്ങൾക്ക് ഷെയർ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും കണ്ടെത്താൻ ഫീച്ചർ സഹായിക്കും. സെർച്ച് പ്രക്രിയയെ ഇത് കൂടുതൽ എളുപ്പമാക്കുകയും ചെയ്യും. അതേസമയം, പ്രൊഫൈൽ പിക്ചർ സ്ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന ഫീച്ചറും വാട്സാപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. ഐ.ഒ.എസിലാണ് ഫീച്ചർ ആദ്യഘട്ടത്തിൽ വരിക.

Tags:    
News Summary - WhatsApp’s new feature lets you see all media shared in community group chats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.