ഒരു വാട്സ്ആപ്പിൽ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന ഫീച്ചർ ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ. സി.ഇ.ഒ മാർക്ക് സൂക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്. ഒന്നിലധികം ഫോണ്‍ നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗപ്രദമായ ഫീച്ചറാണിത്.
ഒരേസമയം രണ്ട് വാട്സ്ആപ്പുകൾ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ മിക്ക ഫോണുകളിലും ഇപ്പോൾ ലഭ്യമാണ്. ചിലർ വാട്സ്ആപ്പ് ബിസിനസ് ആപ്പാണ് അതിനായി ഉപയോഗിക്കുന്നത്. എന്നാൽ, ഇനി നിങ്ങൾ ഡൗൺലോഡ് ചെയ്ത വാട്സ്ആപ്പിന്റെ ആപ്ലിക്കേഷനിൽ തന്നെ രണ്ട് അക്കൗണ്ടുകൾ മാറി മാറി ഉപയോഗിക്കാം.
ഇതോടെ ഒരേ സമയം രണ്ട് വാട്സാപ്പ് അക്കൗണ്ടുകൾ ലോഗ് ഇൻ ചെയ്ത് ഉപയോഗിക്കാനാവും. പേഴ്സണൽ, വർക്ക് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനും സാധിക്കും. ഓരോ തവണയും അക്കൗണ്ടുകൾ ലോഗ് ഔട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും സൂക്കർബർഗ് പോസ്റ്റിൽ പറഞ്ഞു.
നേരത്തെ വാട്സാപ്പിൽ പാസ് കീ സംവിധാനവും മെറ്റ അവതരിപ്പിച്ചിരുന്നു. ഫിഡോ (FIDO) സഖ്യത്തിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കൊപ്പം ചേർന്നായിരുന്നു ഗൂഗിള്‍ പാസ്‌കീ സൗകര്യം അവതരിപ്പിച്ചത്. പാസ് വേഡുകള്‍, ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ തുടങ്ങിയ വെരിഫിക്കേഷന്‍ മാര്‍ഗങ്ങള്‍ക്കൊപ്പമാണ് ഇനി ‘പാസ്‌കീ’ സൗകര്യവും എത്താൻ പോകുന്നത്.
നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്ക് എളുപ്പത്തിലും സുരക്ഷിതമായും ലോഗിൻ ചെയ്യാൻ പാസ്‌കീ പിന്തുണ നിങ്ങളെ സഹായിക്കും. പാസ് കീ എന്ന ഓപ്‌ഷൻ ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഫോണിന്റെ ബയോമെട്രിക് പ്രാമാണീകരണ മാർഗങ്ങൾ (വിരലടയാളം, ഫേസ് അൺലോക്ക് എന്നിവ) ആവശ്യമായി വരും. കൂടാതെ നിങ്ങൾക്ക് എളുപ്പത്തിൽ ലോഗിൻ ചെയ്യാൻ ഒരു ക്രിപ്‌റ്റോഗ്രാഫിക് കീ നൽകും. അത് ലളിതവും വേഗത്തിലുള്ളതുമായിരിക്കുമെന്നും വാട്സാപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.